Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കേരളത്തിലെ വിജയ് സേതുപതി ആരാധകർക്ക് സന്തോഷ വാർത്ത; `മാർക്കോണി മത്തായി`ക്ക് മുൻപ് മക്കൾ സെൽവൻ മോളീവുഡിലേക്ക്; അതിഥി വേഷത്തിലെത്തുക ഉടൻ പ്രഖ്യാപിക്കാനിരിക്കുന്ന മമ്മൂട്ടി നയൻസ് ചിത്രത്തിലെന്നും സൂചന

കേരളത്തിലെ വിജയ് സേതുപതി ആരാധകർക്ക് സന്തോഷ വാർത്ത; `മാർക്കോണി മത്തായി`ക്ക് മുൻപ് മക്കൾ സെൽവൻ മോളീവുഡിലേക്ക്; അതിഥി വേഷത്തിലെത്തുക ഉടൻ പ്രഖ്യാപിക്കാനിരിക്കുന്ന മമ്മൂട്ടി നയൻസ് ചിത്രത്തിലെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: തമിഴ് സിനിമ നടന്മാരുടെ പട്ടികയിൽ ജനഹൃദയങ്ങളിലേക്ക് എത്തിയ നടനാണ് മക്കൾ സെൽവൻ വിജയ് സേതുപതി. കേരളത്തിലും വലിയ ആരാധകവൃന്ദം ഉണ്ട് സേതുപതിക്ക്. അതുകൊണ്ട് തന്നെ ഇപ്പോൾ പുറത്ത് വരുന്ന ചില സൂചനകൾ കേരളത്തിലെ വിജയ് സേതുപതി ആരാധകർക്ക് വലിയ ആവേശം പകരും. ജയറാം നായകനാകുന്ന മാർക്കോണി മത്തായിയിൽ അഭിനയിക്കും എന്ന വാർത്ത നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോൾ ഇതാ അതിന് മുൻപ് മമ്മൂട്ടി ചിത്രത്തിൽ താരം എത്തും എന്നാണ് സൂചന.

മലയാളത്തിൽ ഒന്ന് രണ്ട് ചിത്രങ്ങൾ കരാറ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. സുനിൽ സുഗധ സംവിധാനം ചെയ്യുന്ന മാർക്കോണി മത്തായി എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറുന്നു എന്നായിരുന്നു നേരത്തെ വന്ന വിവരം.മമ്മൂട്ടിയും നയൻതാരയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ അതിഥി താരമായി വിജയ് സേതുപതി എത്തുന്നു. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. അതേ സമയം ചെയ്തു തീർക്കാനുള്ള ഒത്തിരി ചിത്രങ്ങളുമായി തമിഴിൽ തിരക്കിലാണ് വിജയ് സേതുപതി. ലാഭം, സംഘതലവൻ, സേതുപതി 2, തുഗ്ലക്, കടൈസി വ്യവസായി, ഉപ്പേന അങ്ങനെ നീളുന്നു വിജയ് സേതുപതിയുടെ പുതിയ ചിത്രങ്ങൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP