Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ന് എന്റെ 11ാം വിവാഹ വാർഷികമാണ്; നടി കനിഹയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാക്കി ആരാധകർ; ഇത്രയും വർഷമായി എന്ന് വിശ്വസിക്കാനാകുന്നില്ല; കമന്റ്‌ബോക്‌സിലെ ചോദ്യങ്ങൾ മുഴുവൻ എന്താണ് സൗന്ദര്യത്തിന്റെ രഹസ്യമെന്നും

ഇന്ന് എന്റെ 11ാം വിവാഹ വാർഷികമാണ്; നടി കനിഹയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാക്കി ആരാധകർ; ഇത്രയും വർഷമായി എന്ന് വിശ്വസിക്കാനാകുന്നില്ല; കമന്റ്‌ബോക്‌സിലെ ചോദ്യങ്ങൾ മുഴുവൻ എന്താണ് സൗന്ദര്യത്തിന്റെ രഹസ്യമെന്നും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കനിഹ. മലയാളിയല്ലെങ്കിലും കനിഹയ്ക്ക് കരിയറിൽ മികച്ച അവസരങ്ങൾ ലഭിച്ചത് എല്ലാം തന്നെ മലയാളത്തിൽ നിന്നാണ്. മമ്മൂട്ടിക്കും മോഹൻലാലിനും സുരേഷ്‌ഗോപിക്കുമെല്ലാം ഒപ്പം നായികയായി വേഷമിട്ട യുവ നടിക്ക് വലിയ ആരാധകവൃന്ദമാണ് ഉള്ളത്. എന്നാൽ ഇപ്പോൾ താരം വാർത്തകളിൽ നിറയുന്നത് വിവാഹ ജീവിതവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിന്റെ പേരിലാണ്. ഇന്ന് താനും ഭർത്താവും വിവാഹവാർഷികം ആഘോഷിക്കുന്നതിനെ കുറിച്ചാണ് നടി പറഞ്ഞിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്ന നടി ഇൻസ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട ചിത്രമാണ് തരംഗമായിരിക്കുകയാണ്. നടി ആഘോഷിക്കുന്നത് തന്റെ 11ാം വിവാഹവാർഷികമാണ് എന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി.

നടിയുടെ പോസ്റ്റ് വന്നെങ്കിലും ഇത്രയും വർഷങ്ങളായി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ഈ സൗന്ദര്യം എങ്ങനെ നിലനിർത്തുന്നു തുടങ്ങിയ കാര്യങ്ങളാണ് ആരാധകർക്ക് അധികവും അറിയേണ്ടത്. ഒപ്പം തന്നെ ആശംസകൾ നേർന്നുകൊണ്ടുള്ള കമന്റുകൾ നിരവധി ആണ് .സാധാരണ വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിക്കുന്നവരാണ് നടിമാർ. എന്നാൽ വിവാഹത്തിന് ശേഷമായിരുന്നു കനിഹ മലയാളത്തിൽ സജീവമായത്. കുടുംബ ജീവിതവും കരിയറും ഒരുപോലെ കൊണ്ട് പോവുന്ന നടി തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസത്തെ കുറിച്ച് പറഞ്ഞത് ആരാധകർ വൈറലാക്കുകയും ചെയ്തു.

മുൻ അഭിനേതാവായ ജയ് ശ്രീ ചന്ദ്രശേഖറിന്റെ സഹോദരനായ ശ്യാം രാധാ കൃഷ്ണനും കനിഹയും തമ്മിൽ 2008 ജൂൺ പതിനഞ്ചിനായിരുന്നു വിവാഹിതരാവുന്നത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ സോഫ്റ്റ് വെയർ എൻജിനീയറായി പ്രവർത്തിക്കുകയാണ് രാധകൃഷ്ണൻ. ഇരുവർക്കും സായി റിഷി എന്നൊരു മകനുമുണ്ട്. 2010 ലായിരുന്നു മകൻ പിറക്കുന്നത്. ഇക്കാലയളവിൽ സിനിമയിൽ നിന്നും ചെറിയ ഇടവേള എടുത്തിരുന്നെങ്കിലും കനിഹ സിനിമയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP