Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാഞ്ചാലിമേട്ടിലെ സർക്കാർ പ്രദേശത്തെ കുരിശുകൾക്കെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ; കോൺക്രീറ്റ് കുരിശിനോട് ചേർന്ന് ശൂലം നാട്ടി തൊഗാഡിയയുടെ എ എച്ച് പി പ്രവർത്തകർ; ഉടനടി കുരിശുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പള്ളിക്ക് നോട്ടീസ് നൽകി വില്ലേജ് ഓഫീസർ; അങ്ങനെ എങ്കിൽ സർക്കാർ ഭൂമിയിൽ ഇരിക്കുന്ന ക്ഷേത്രവും പൊളിച്ച് നീക്കണണമെന്ന് ക്രൈസ്തവ വിശ്വാസികൾ; ഇടുക്കി പീരുമേട്ടിൽ സംഘർഷം പുകയുമ്പോൾ

പാഞ്ചാലിമേട്ടിലെ സർക്കാർ പ്രദേശത്തെ കുരിശുകൾക്കെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ; കോൺക്രീറ്റ് കുരിശിനോട് ചേർന്ന് ശൂലം നാട്ടി തൊഗാഡിയയുടെ എ എച്ച് പി പ്രവർത്തകർ; ഉടനടി കുരിശുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പള്ളിക്ക് നോട്ടീസ് നൽകി വില്ലേജ് ഓഫീസർ; അങ്ങനെ എങ്കിൽ സർക്കാർ ഭൂമിയിൽ ഇരിക്കുന്ന ക്ഷേത്രവും പൊളിച്ച് നീക്കണണമെന്ന് ക്രൈസ്തവ വിശ്വാസികൾ; ഇടുക്കി പീരുമേട്ടിൽ സംഘർഷം പുകയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ഇടുക്കി പാഞ്ചാലിമേട് കൈയേറി സ്ഥാപിച്ച കുരിശുകൾ ഉടൻ പൊളിച്ചു നീക്കണമെന്ന ആവശ്യവുമായി ഹൈന്ദവ സംഘടനകൾ എത്തുമ്പോൾ വീണ്ടും സംഘർഷത്തിന് സാധ്യത. അതിനിടെ കുരിശുകൾ മാറ്റണമെന്ന് വില്ലേജ് ഓഫീസർ പള്ളിക്ക് നിർദ്ദേശവും നൽകി. കനകംഗവയൽ കത്തോലിക്കാ പള്ളിക്കാണ് പെരുവനന്താനം വില്ലേജ് ഓഫീസർ നിർദ്ദേശം നൽകിയിരിക്കുന്നത്. തിങ്കളാഴ്‌ച്ചയ്ക്കകം കുരിശുകൾ പൊളിക്കണമെന്നാണ് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത് പുതിയ തർക്കങ്ങൾക്കും വഴി വയ്ക്കുകയാണ്. ഇടുക്കിയിലെ പീരുമേട് താലൂക്കിനെ തന്നെ സംഘർഷത്തിലേക്ക് ഈ സംഭവം എത്തിക്കുമെന്നാണ് ആശങ്ക.

പഞ്ച പാണ്ഡവരുമായി ബന്ധപ്പെട്ടതാണ് പാഞ്ചാലിമേട് എന്നാണ് ഹിന്ദു സംഘടനകൾ പറയുന്നത്. ഈ സ്ഥലത്ത് ആനപ്പാറ, പാഞ്ചാലി കുളം, ക്ഷേത്ര സമുച്ചയം ഇങ്ങനെയുള്ള ചരിത്ര അവശേഷിപ്പുകൾ ഇപ്പോഴുമുണ്ട്. റവന്യൂ ഭൂമിയായ ഇവിടം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖല കൂടിയാണ്. ഇതിന്റെ കവാടം മുതലുള്ള ഭൂമിയാണ് ക്രൈസ്തവ സംഘടനകൾ കൈയേറി കുരിശുനാട്ടിയത്. ഇതിനിടെ പ്രവീൺ തൊഗാഡിയയുടെ എ എച്ച് പി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് വന്നു. കോൺക്രീറ്റ് കുരിശിനോട് ചേർന്ന് ശൂലം നാട്ടി തൊഗാഡിയയുടെ എ എച്ച് പി പ്രവർത്തകർ പ്രതിഷേത്തിന് പുതിയമാനം നൽകി. ഇതോടെ എംഎൽഎയും മന്ത്രിയും അടക്കമുള്ളവർ പാഞ്ചാലിമേട്ടിലേക്ക് എത്തുകയാണ്. സംഘർഷത്തിന് സാധ്യതയുണ്ടെന്ന തിരിച്ചറിവിലാണ് ഇത്.

മകരവിളക്ക് സമയത്ത് ആയിരങ്ങൾ ജ്യോതി കാണാൻ എത്തുന്ന പ്രദേശമാണ് പാഞ്ചാലിമേട്. ഇവിടെ കിലോമീറ്ററുകളോളം റവന്യൂ ഭൂമി കൈയേറി ക്രൈസ്തവ സംഘടനകൾ കുരിശുനാട്ടിയതെന്ന് ഹിന്ദു സംഘടനകൾ ആരോപിക്കുന്നു. എന്നാൽ കുരിശ് മാറ്റണമെങ്കിൽ ഇവിടെയുള്ള ക്ഷേത്രവും പൊളിക്കണമെന്നാണ് ക്രൈസ്തവ വിശ്വാസികളുടെ നിലപാട്. ക്ഷേത്രവും സർക്കാർ ഭൂമിയിലാണെന്ന് ഇവർ പറയുന്നു. സ്ഥലത്തേയ്ക്ക് കടക്കണമെങ്കിൽ വിനോദ സഞ്ചാര വകുപ്പിന്റെ പ്രത്യേക പാസ് വേണം. ഈ മേഖലയിലാണ് കുരിശുകൾ സ്ഥാപിച്ചത്. ഇതാണ് വിവാദങ്ങൾക്ക് തുടക്കമിടുന്നത്. മുമ്പും ഇടുക്കിയുടെ പലഭാഗത്തും കുരിശുകൾ ഉയർന്നത് സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു.

പാസില്ലാതെ പോകാൻ പറ്റുന്നത് ക്ഷേത്രത്തിലേക്ക് ദർശനം തേടിയെത്തുന്നവർക്ക് മാത്രമാണെന്ന് ഹിന്ദു സംഘടനകൾ പറയുന്നത് ഈ സാഹചര്യത്തിലാണ് റവന്യൂ ,വനം വകുപ്പ് അധികൃതരുടെ ഒത്താശയോടെ കുരിശുനാട്ടി കൈയേറ്റം നടക്കുന്നത് . ക്രൈസ്തവ തീർത്ഥാടന കേന്ദ്രം എന്ന ബോർഡും , കുരിശും വിനോദ സഞ്ചാര കേന്ദ്രത്തിന്റെ കവാടത്തിൽ തന്നെ സ്ഥാപിച്ചിട്ടുണ്ടെന്നും ഹിന്ദു സംഘടകൾ ആരോപിക്കുന്നു. ഇതിന് മറുപടിയായാണ് സർക്കാർ ഭൂമിയിലെ ക്ഷേത്രവും പൊളിക്കണമെന്ന ചർച്ച ക്രൈസ്തവ വിഭാഗവും ഉയർത്തുന്നത്. ഇതിനൊപ്പം തൊഗാഡിയയുടെ അനുയായികൾ കൂടി എത്തുമ്പോൾ സ്ഥിതി സംഘർഷത്തിലേക്ക് പോവുകയാണ്.

പാണ്ഡവർ വനവാസകാലത്ത് താമസിച്ചിരുന്നുവെന്ന ഐതിഹ്യവും പാഞ്ചാലിമേടിനുണ്ട്. പഞ്ചപാണ്ഡവർ ഇരുന്നുവെന്ന് കരുതുന്ന കൽപാളികളും പാഞ്ചാലി താമസിച്ചിരുന്നുവെന്ന ഭീമൻ ഗുഹയും ഐതിഹ്യത്തിന് ആക്കം കൂട്ടുന്നു. ഇതാണ് പ്രദേശത്തിന് പാഞ്ചാലിമേട് എന്ന പേരുവരാൻ കാരണമെന്നും കരുതപ്പെടുന്നു. പാഞ്ചാലിക്കുളവും ക്ഷേത്രവും പാണ്ഡവർ ഭക്ഷണം പാകം ചെയ്യാനുപയോഗിച്ച അടുപ്പുകല്ലുകൾ എന്ന് വിശ്വസിക്കുന്നവയുമെല്ലാം ഇവിടെ കാണാം. ഈ ക്ഷേത്രത്തിനെ പൊളിച്ചു മാറ്റണമെന്ന ആവശ്യമാണ് ക്രൈസ്തവരിൽ ഒരു വിഭാഗം ഉയർത്തുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തെ തൊടാൻ സർക്കാരും തയ്യാറാകില്ല. ഇത് മനസ്സിലാക്കിയാണ് ഈ ആവശ്യം. ഇതും സംഘർഷത്തിലേക്ക് കാര്യങ്ങളെത്തുമെന്ന സൂചനയാണ് നൽകുന്നത്. അതുകൊണ്ട് തന്നെ പ്രദേശത്ത് സുരക്ഷയും കർശനമാക്കും. നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന സ്ഥലം കൂടിയാണ് ഇത്. സമുദ്രനിരപ്പിൽനിന്ന് 2500 അടി മുകളിലാണ് പാഞ്ചാലിമേട്. കുട്ടിക്കാനത്തുനിന്നു 10 കിലോമീറ്ററാണ് പാഞ്ചാലിമേട്ടിലേക്കുള്ളത്.

പാഞ്ചാലിമേട്. മൊട്ടക്കുന്നുകളാൽ സുന്ദരമാണ്. ഹൈറേഞ്ചിന്റെ കുളിർമ മുഴുവൻ ആവാഹിച്ചെടുത്ത കാറ്റും പ്രത്യേകതയാണ്. ഭുവനേശ്വരി ദേവിയുടെ ചെറിയ കോവിലാണ് ഇവിടെ ഉള്ളത്. പീഠം തകർന്ന ഒരു ശിവലിംഗവും കാണാം. പഞ്ചപാണ്ഡവർ പണ്ട് ഇവിടെ പാഞ്ചാലിയുമൊത്ത് താമസിച്ചിട്ടുണ്ടഎന്നാണ് വിശ്വാസം. അങ്ങനെയാണ് ഈ മേടിന് പാഞ്ചാലിമേട് എന്ന പേര് ലഭിച്ചത്. പഞ്ചപാണ്ഡവന്മാരിൽ ഭീമന്റെ കാലടി പതിഞ്ഞെന്ന് നാട്ടുകാർ വിശ്വസിക്കുന്ന ഒരു ഗുഹയും ഇവിടെയുണ്ട്. നിത്യപൂജയില്ലാത്ത ഈ ദേവി ക്ഷേത്രവും അതിപുരാതനമായ സർപ്പപ്രതിഷ്ഠകളും പഴക്കമേറിയതും അപൂർവുമായ ശിവലിംഗവുമൊക്കെ ചേർന്ന് ഈ സ്ഥലത്ത് നിന്ന് ശബരിമലയിലെ മകരജ്യോതിയും ദർശിക്കാം. ഇവിടെയാണ് വിവാദങ്ങൾ തലപൊക്കുന്നത്.

എന്നാൽ പാഞ്ചാലിമേടിലെ കുരിശിനും വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് ക്രൈസ്തവ വിശ്വാസികൾ പറയുന്നത്. അതുകൊണ്ട് തന്നെ പൊളിച്ചു മാറ്റാൻ കഴിയില്ലെന്നാണ് അവരുടെ നിലപാട്. ഇത്രയും പഴക്കമുള്ള കുരിശിനെ വിവാദത്തിലാക്കുന്നവരുടെ ഉദ്ദേശശുദ്ധിയേയും പള്ളി അധികാരികൾ ചോദ്യം ചെയ്യുന്നത്. അതിനിടെ പുതുതായി വച്ച കുരിശ് മാത്രമാണ് എടുത്തുമാറ്റാൻ ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് റവന്യൂ അധികാരികൾ പറയുന്നത്. എ എച്ച് പിയുടെ പ്രതീഷ് വിശ്വനാഥനും മറ്റും സ്ഥലത്ത് എത്തി പ്രശ്‌നം വഷളാക്കുന്നുണ്ട്.

1956മുതൽ മരിയൻ കുരിശടി മലയിലേക്ക് തീർത്ഥാടകർ എത്താറുണ്ട്. ഇതിന് മുമ്പിലെ ബോർഡ് സ്ഥാപിച്ചത് 1956 ആണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരമൊരു സ്ഥലത്തെ കുരിശിനെ വിവാദമാക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഇതിനെയാണ് പള്ളിയും എതിർക്കുന്നത്. ഈ സാഹചര്യത്തിലാണ് ക്ഷേത്രവും പൊളിക്കേണ്ടതല്ലേ എന്ന ചോദ്യം അവർ ഉയർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP