Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുമ്പ് വീട്ടിലെത്തി പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ചത് വള്ളിക്കുന്ന് എസ് ഐയോട് പൊലീസുകാരി പറഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല; അജാസും സൗമ്യയും തമ്മിൽ ഫോൺ ചെയ്തതും വാട്‌സ്ആപ്പിൽ സന്ദേശം അയച്ചതും തെളിവാകും; പ്രതിയുടെ മൊബൈലിൽ നിറയെ സൗമ്യയുടെ ചിത്രങ്ങൾ; ഇരുവർക്കുമിടിയിലെ സൗഹൃദം വഴി തെറ്റിയത് പ്രണയ മോഹങ്ങൾ അജാസിൽ ഉദിച്ചപ്പോൾ; കടം നൽകിയതും മാനസികമായി കീഴ്‌പ്പെടുത്താൻ; തൃശൂർ പൊലീസ് അക്കാദമിയിലെ പരിചയം അറുകൊലയിലേക്ക് എത്തിയത് ഇങ്ങനെ

മുമ്പ് വീട്ടിലെത്തി പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ചത് വള്ളിക്കുന്ന് എസ് ഐയോട് പൊലീസുകാരി പറഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല; അജാസും സൗമ്യയും തമ്മിൽ ഫോൺ ചെയ്തതും വാട്‌സ്ആപ്പിൽ സന്ദേശം അയച്ചതും തെളിവാകും; പ്രതിയുടെ മൊബൈലിൽ നിറയെ സൗമ്യയുടെ ചിത്രങ്ങൾ; ഇരുവർക്കുമിടിയിലെ സൗഹൃദം വഴി തെറ്റിയത് പ്രണയ മോഹങ്ങൾ അജാസിൽ ഉദിച്ചപ്പോൾ; കടം നൽകിയതും മാനസികമായി കീഴ്‌പ്പെടുത്താൻ; തൃശൂർ പൊലീസ് അക്കാദമിയിലെ പരിചയം അറുകൊലയിലേക്ക് എത്തിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മാവേലിക്കരയിൽ കൊല്ലപ്പെട്ട പൊലീസുകാരി സൗമ്യയോട് പ്രതിയായ അജാസ് വിവാഹാഭ്യർഥന നടത്തിയതായി സൗമ്യയുടെ മാതാവ് വ്യക്തമാക്കിയതോടെ വ്യക്തമാകുന്നത് മുമ്പ് ഇവർക്കുണ്ടായിരുന്ന അടുത്ത സൗഹൃദ ബന്ധമാണ്. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് നിരവധി തവണ ഫോൺ ചെയ്ത് ഭീഷണിപ്പെടുത്തിയിരുന്നതായും സൗമ്യയുടെ മാതാവ് മൊഴി നൽകി. അജാസും സൗമ്യയും തമ്മിൽ നിരവധി തവണ ഫോൺ ചെയ്തതിന്റേയും വാട്‌സ്ആപ്പിൽ സന്ദേശം അയച്ചതിന്റേയും വിവരങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് കണ്ടത്തിയിട്ടുണ്ട്. ഫോൺ വിളികളിലെ ഉള്ളടക്കവും പൊലീസ് പരിശോധിക്കുകയാണ്. സന്ദേശങ്ങൾ കൂടാതെ അജാസിന്റെ ഫോണിൽ നിന്ന് സൗമ്യയുടെ ചിത്രങ്ങളും കണ്ടെത്തി. ഇതോടെ വിവാഹആവശ്യം നിരസിച്ചതാണ് പകയ്ക്ക് കാരണമെന്ന നിഗമനത്തിലേക്ക് പൊലീസും എത്തുകയാണ്.

മുമ്പ് ഒരു ദിവസം വീട്ടിലെത്തിയ അജാസ് സൗമ്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചു. ഇക്കാര്യം വള്ളിക്കുന്ന് സ്റ്റേഷനിൽ അറിയിച്ചിരുന്നുവെന്ന് സൗമ്യയുടെ അമ്മ വെളിപ്പെടുത്തുന്നു. ഇത്തരമൊരു സംഭവം നടന്നതായി പൊലീസുകാരിയുടെ പരാതി കിട്ടിയിട്ടും നടപടികളൊന്നും എടുത്തില്ല. ഇതും ഇപ്പോഴത്തെ വലിയ ദുരന്തത്തിന് കാരണമായി. അന്ന് പൊലീസുകാരനെന്ന നിലയിൽ അജാസിനെ വെറുതെ വിടുകയായിരുന്നു. ഒരു നടപടിയും ആരും എടുത്തില്ല. ഇതിനൊപ്പം പകയും നാൾക്കുനാൾ കൂടി. ഇതും കുത്തിക്കൊലപ്പെടുത്തിയ ശേഷം തീ കൊളുത്താൻ അജാസിനെ പ്രേരിപ്പിച്ചു. പ്രത്യേക തരം ആയുധങ്ങളും സംഘടിപ്പിച്ചു. കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാനും പദ്ധതിയുണ്ടായിരുന്നു. നേരിട്ട് തീകൊളുത്താൻ ശ്രമിച്ചാൽ സൗമ്യ കുതറിയോടുമെന്നതിനാലാണ് ഇത്തവണ കാറിടിച്ച് വീഴ്‌ത്തി കുത്തിമലർത്തിയ ശേഷം തീ കൊളുത്തിയത്. ഇതാണ് സൗമ്യയെ മരണത്തിലേക്ക് തള്ളി വിട്ടതും.

എന്നാൽ തനിക്ക് സൗമ്യയുമായി അടുപ്പം ഉണ്ടായിരുന്നതായാണ് അജാസ് മൊഴി നൽകിയത്. സൗമ്യയുമായി സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നു. തർക്കത്തിലായതിനെ തുടർന്ന് പണം തിരികെ ചോദിച്ചു. പക്ഷെ തിരികെ തന്നില്ല എന്നും അജാസ് പറയുന്നു. എന്നാൽ അജാസ് സൗമ്യയോട് വിവഹാഭ്യർഥന നടത്തിയിരുന്നെന്നും സൗമ്യ അത് നിരസിക്കുകയും ചെയ്‌തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഗുരുതരമായി പരുക്കേറ്റതുകൊണ്ട് തന്നെ അജാസിനെ അന്വേഷണ സംഘം കൂടുതൽ ചോദ്യം ചെയ്തില്ല. അജാസ് ഉപയോഗിച്ച ആയുധവും മറ്റും എങ്ങനെ നിർമ്മിച്ചുവെന്നത് ഉൾപ്പെടെ കണ്ടത്തേണ്ടതുണ്ട്. അജാസ് അപകടനില തരണം ചെയ്തുവെന്നാണ് ഡോക്ടർമാർ നൽകുന്ന സൂചന. ആരോഗ്യം പൂർണ്ണമായും വീണ്ടെടുത്ത ശേഷം കൂടുതൽ ചോദ്യം ചെയ്യും. 45 ശതമാനത്തോളം പൊള്ളലേറ്റ അജാസിന് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. ഇയാളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെങ്കിൽ മാത്രമേ വിശദ മൊഴിയെടുക്കൽ സാധ്യമാകൂ.

വിവാഹശേഷമാണ് സൗമ്യയ്ക്ക് പൊലീസിൽ നിയമനം ലഭിക്കുന്നത്. മൂന്ന് കുട്ടികളുടെ അമ്മയായ സൗമ്യയുടെ ഭർത്താവ് സജീവ് വിദേശത്താണ്. ഏറ്റവും ഒടുവിൽ നാട്ടിലെത്തി പതിനഞ്ച് ദിവസം മുൻപാണ് ഇയാൾ ജോലിസ്ഥലത്തേക്ക് മടങ്ങിയത്. ആറ്, ഏഴ് ക്ലാസുകളിലാണ് സൗമ്യയുടെ കുട്ടികൾ പഠിക്കുന്നത്. ഏറ്റവും ഇളയ കുട്ടിക്ക് മൂന്നരവയസാണ്. അതുകൊണ്ട ്തന്നെ അജാസിന്റെ വിവാഹ അഭ്യർത്ഥന സൗമ്യ നിരസിച്ചു. ഇതാണ് പ്രശ്‌നങ്ങൾക്ക് കാരണം. കെഎപി ബെറ്റാലിയനിലെ പരിശീലന കാലത്ത് തുടങ്ങിയ പരിചയമാണ് സൗഹൃദമായി വളർന്നത്. അവിവാഹിതനായ അജാസിന് സൗമ്യയെ വിവാഹം ചെയ്യാൻ താൽപര്യം ഉണ്ടായിരുന്നു. നിരന്തരം ഫോണിൽ വിളിക്കുമായിരുന്നു എന്നാണ് സൗമ്യയുടെ അമ്മയും പറയുന്നത്. എന്നാൽ വിവാഹ ആവശ്യം എത്തിയതോടെ സൗമ്യ അകലം പാലിക്കാൻ തുടങ്ങി. ഇതാണ് കൊലപാതകത്തിലേക്ക് എത്തുന്നത്.

സൗമ്യക്ക് പ്രതി അജാസിന്റെ ഭീഷണി ഉണ്ടായിരുന്നെന്ന് സൗമ്യയുടെ മകൻ പറഞ്ഞു. അജാസിൽ നിന്ന് വധഭീഷണി ഉണ്ടായിരുന്നെന്ന് അമ്മ പറഞ്ഞതായാണ് പ്രായപൂർത്തിയാകാത്ത മകൻ പൊലീസിനോട് വെളിപ്പെടുത്തിയത്. 'എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അജാസാണെന്ന് അമ്മ പറഞ്ഞിരുന്നു. ഇക്കാര്യം പൊലീസിനോട് പറയണമെന്നും അമ്മ ആവശ്യപ്പെട്ടിരുന്നു. മരിച്ച് പോവുകയെങ്ങാനും ചെയ്താൽ ഇയാളുടെ പേര് പറഞ്ഞാൽ മതിയെന്ന് അമ്മ പറഞ്ഞിരുന്നു,' സൗമ്യയുടെ മകൻ പൊലീസിന് മൊഴി നൽകി. തൃശൂർ പൊലീസ് അക്കാദമിയിൽ വച്ചാണ് സൗമ്യക്ക് അജാസുമായുള്ള പരിചയം. സൗമ്യയുടെ ബാച്ചിന്റെ പരിശീലകനായിരുന്നു അജാസ്. പിന്നീട് കൊച്ചിയിൽ ഒരേ സ്റ്റേഷനിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നതുമായാണ് വിവരം. ഇവർക്കിടയിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും വ്യക്തമായി. സൗമ്യയുടെ അമ്മയുടെ മൊഴിയിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇരുവരുടെയും മൊബൈൽ ഫോണുകൾ പൊലീസ് വിശദമായി പരിശോധിക്കും. സൗമ്യയുടെ സുഹൃത്തുക്കളിൽ നിന്ന് മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ആലുവ ട്രാഫിക് പൊലീസിലെ ഉദ്യോഗസ്ഥനായ അജാസാണ് കൊല നടത്തിയത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ സൗമ്യയെ കാറിലെത്തിയ അജാസ് വാഹനമിടിപ്പിച്ചശേഷം വെട്ടിപ്പരുക്കേൽപ്പിച്ചു. ആക്രമിക്കുമെന്നു കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ കഴുത്തിനു വെട്ടി താഴെയിട്ടു. എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു.

അജാസും സൗമ്യയും തമ്മിൽ പണമിടപാട് ഉണ്ടായിരുന്നു. സൗമ്യ അജാസിൽ നിന്ന് ഒന്നര ലക്ഷത്തോളം രൂപ വായ്പയായി വാങ്ങിരുന്നു. ഇത് തിരികെ നൽകാൻ ഒരുങ്ങിയെങ്കിലും അജാസ് സ്വീകരിച്ചില്ല. സൗമ്യ പണം അജാസിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചെങ്കിലും അയാൾ പണം തിരികെ സൗമ്യയുടെ അക്കൗണ്ടിലേക്ക് അയച്ചു. സൗമ്യയും താനും എറണാകുളത്തെത്തി അജാസിനെ നേരിൽ കണ്ട് പണം നൽകാൻ ശ്രമിച്ചു. എന്നാൽ അയാൾ പണം വാങ്ങാൻ തയ്യാറാകാതെ വിവാഹം ചെയ്യണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുകയായിരുന്നു. ഇത് അറിഞ്ഞ സൗമ്യയുടെ അമ്മ ഇനി മകളെ വിളിക്കരുതെന്ന് താക്കീത് ചെയ്തു. ഇതോടെയാണ് പ്രതികാരം തുടങ്ങുന്നത്.

ഇന്നലെ പി.എസ്.സി പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ സൗമ്യ വീണ്ടും ഡ്യൂട്ടിക്ക് പോകാനായി വീട്ടിൽ നിന്നും ഇറങ്ങുമ്പോഴായിരുന്നു അജാസിന്റെ ആക്രമണം. ആൾത്തിരക്കില്ലാത്ത സ്ഥലത്താണ് സംഭവമെന്നതിനാൽ ആർക്കും സൗമ്യയെ രക്ഷപ്പെടുത്താനായില്ല. സ്‌കൂട്ടറിൽ വന്ന സൗമ്യയെ അജാസ് കാറിടിച്ചു വീഴ്‌ത്തി. കുത്തിയ ശേഷം തീകൊളുത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP