Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിക്കിനിയും അടിവസ്ത്രങ്ങളുമിട്ട ഫോട്ടോ ഫേസ്‌ബുക്കിൽ ഷെയർ ചെയ്യുന്നത് ഹോബിയായി; നാടിന്റെ സംസ്‌കാരത്തിന് ചേർന്നതല്ലെന്ന് സർക്കാർ പറഞ്ഞിട്ടും യുവതി കുലുങ്ങിയില്ല; മ്യാന്മാറിലെ നാങ് മ്യൂ സാൻ എന്ന ഡോക്ടർക്ക് ഒടുവിൽ നഷ്ടമായത് തന്റെ മെഡിക്കൽ ലൈസൻസ്

ബിക്കിനിയും അടിവസ്ത്രങ്ങളുമിട്ട ഫോട്ടോ ഫേസ്‌ബുക്കിൽ ഷെയർ ചെയ്യുന്നത് ഹോബിയായി; നാടിന്റെ സംസ്‌കാരത്തിന് ചേർന്നതല്ലെന്ന് സർക്കാർ പറഞ്ഞിട്ടും യുവതി കുലുങ്ങിയില്ല; മ്യാന്മാറിലെ നാങ് മ്യൂ സാൻ എന്ന ഡോക്ടർക്ക് ഒടുവിൽ നഷ്ടമായത് തന്റെ മെഡിക്കൽ ലൈസൻസ്

മറുനാടൻ മലയാളി ബ്യൂറോ

യാങ്കൂൺ: ബിക്കിനിയണിഞ്ഞ ഫോട്ടോ ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തതോടെ യുവതിക്ക് നഷ്ടമായത് തന്റെ മെഡിക്കൽ ലൈസൻസ്. ഡോക്ടറും മോഡലുമായ നാങ് മ്യൂ സാൻ എന്ന 29കാരി തന്റെ ലൈസൻസ് റദ്ദാക്കിയ സർക്കാർ നടപടിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്.

ജനറൽ പ്രാക്ടീഷനറായി അഞ്ച് വർഷം ജോലി ചെയ്തശേഷമാണ് നാങ് മോഡലിങ് രംഗത്തേക്കെത്തിയത്. ബിക്കിനിയും അടിയുടുപ്പും മറ്റും ധരിച്ച ചിത്രങ്ങൾ നാങ് സ്ഥിരമായി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇത്തരം ചിത്രങ്ങൾ രാജ്യത്തിന്റെ സംസ്‌കാരത്തിനെതിരാണ് എന്നാണ് സർക്കാർ നിലപാട്.

മെഡിക്കൽ രംഗത്തുള്ളവർ ഏതെങ്കിലും തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കരുതെന്ന് നിയമമുണ്ടോ എന്നാണ് നാങിന്റെ ചോദ്യം. രോഗികളെ പരിശോധിക്കുമ്പോഴോ ആശുപത്രിയിലായിരിക്കുമ്പോഴോ താൻ ഇത്തരം വസ്ത്രങ്ങൾ ധരിക്കാറില്ലെന്നും നാങ് പറയുന്നു. വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെടുന്ന മെഡിക്കൽ കൗൺസിലിന്റെയും സർക്കാരിന്റെയും നടപടി അംഗീകരിക്കാനാവില്ലെന്നാണ് നാങിന്റെ നിലപാട്.

ജൂൺ 3നാണ് നാങ് മ്യൂ സാനിനെ ജോലിയിൽ നിന്ന് വിലക്കിക്കൊണ്ട് മെഡിക്കൽ കൗൺസിൽ നോട്ടീസ് നൽകിയത്. അവളുടെ വസ്ത്രധാരണ രീതി മ്യാന്മറിന്റെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും യോജിച്ചതല്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇവ പിൻവലിക്കണമെന്ന് ജനുവരിയിൽ നാങിനോട് മെഡിക്കൽ കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. അതിന് നാങ് തയ്യാറാവാത്തതിനെത്തുടർന്നാണ് മെഡിക്കൽ ലൈസൻസ് റദ്ദാക്കിയത്.

മ്യാന്മാറിലെ യുവജനങ്ങൾ പാശ്ചാത്യ രീതികളോടും വസ്ത്രധാരണത്തോടും ആഭിമുഖ്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഭരണകൂടം അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. രാജ്യത്തിന്റെ സംസ്‌കാരവും പൈതൃകവും കളങ്കപ്പെടുത്തുന്നതാണ് ഇത്തരം രീതികൾ എന്നാണ് ഭരണകൂടത്തിന്റെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP