Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാരിന്റെ പല തീരുമാനങ്ങളും ഇടത് ആശയങ്ങൾക്ക് വിരുദ്ധം; പിഴവു വരുത്തിയാൽ സർക്കാരും ജനങ്ങളും തമ്മിലുള്ള വിശ്വാസം തകരും; പൊലീസിന് മിനിസ്റ്റീരിയൽ അധികാരം ഉൾപ്പടെ പല കാര്യങ്ങളിലും പുനപരിശോധന വേണം; എല്ലാ കാര്യങ്ങളിലും ജാഗ്രത വേണമെന്ന് പിണറായിക്ക് കത്തെഴുതി വി എസ്

സർക്കാരിന്റെ പല തീരുമാനങ്ങളും ഇടത് ആശയങ്ങൾക്ക് വിരുദ്ധം; പിഴവു വരുത്തിയാൽ സർക്കാരും ജനങ്ങളും തമ്മിലുള്ള വിശ്വാസം തകരും; പൊലീസിന് മിനിസ്റ്റീരിയൽ അധികാരം ഉൾപ്പടെ പല കാര്യങ്ങളിലും പുനപരിശോധന വേണം; എല്ലാ കാര്യങ്ങളിലും ജാഗ്രത വേണമെന്ന് പിണറായിക്ക് കത്തെഴുതി വി എസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാരിന്റെ തീരുമാനങ്ങളിൽ പലതും ഇടത് ആശയങ്ങൾക്ക് വിരുദ്ധമെന്ന് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ. പൊലീസിന് മജിസ്റ്റീരിയൽ അധികാരം നൽകുന്നത് അടക്കമുള്ള കാര്യങ്ങൾ ഉദ്ധരിച്ചാണ് വിഎസിന്റെ പോസ്റ്റ്. സർക്കാർ നിലപാട് ഇടത് ആശയങ്ങളുമായി ഒത്തുപോകുന്നില്ല. ഇടത് ആശയങ്ങളിൽ പിഴവു വരുത്തിയാൽ അത് ജനവിശ്വാസം തകരുന്നതിനിടയാക്കുമെന്നും സർക്കാരും മുഖ്യമന്ത്രിയും ഇക്കാര്യത്തിൽ ജാഗ്രത കാണിക്കണമെന്നുമാണ് വി എസ് പിണറായിക്ക് എഴുതിയ കത്തിൽ ആവശ്യപ്പെടുന്നത്.

വിഎസിന്റെ ഓഫീസ് പുറത്തിറക്കിയ വാർത്താ കുറിപ്പ് ഇങ്ങനെ

പൊലീസിന് മജിസ്റ്റീരിയൽ അധികാരം നൽകുക, ലളിതകലാ അക്കാദമി പ്രഖ്യാപിച്ച കാർട്ടൂൺ പുരസ്‌കാരത്തിൽ സർക്കാർ ഇടപെടുക, കുന്നത്തുനാട് നിലം നികത്തലടക്കം കേരളത്തിൽ നടക്കുന്ന നിലം നികത്തലുകളിലും കയ്യേറ്റങ്ങളിലുമെല്ലാം വേണ്ടത്ര ജാഗ്രത പുലർത്താതിരിക്കുക എന്നീ കാര്യങ്ങളിൽ ഗൗരവമായ പുനഃപരിശോധന ആവശ്യമാണെന്ന് കാണിച്ച് വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.

ഇടതുപക്ഷ നിലപാടുകളുടെ നിരാസമാണെന്ന് വ്യാഖ്യാനിക്കാവുന്ന നടപടികൾ ജനങ്ങളുടെ അവിശ്വാസത്തിന് കാരണമാവും. മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തിലും ആവിഷ്‌കാര സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന കാര്യത്തിലും, നിലം നികത്തലുകളുടെ കാര്യത്തിലുമെല്ലാം ഇടതുപക്ഷ നിലപാടുകൾ വ്യക്തമാണ്. അത്തരം കാര്യങ്ങളിൽ സംഭവിക്കുന്ന പിഴവുകൾ ജനവിശ്വാസം നഷ്ടപ്പെടുത്തുമെന്ന് വി എസ് ചൂണ്ടിക്കാട്ടി.അതോടൊപ്പം, ഭൂമി റജിസ്‌ട്രേഷന് ആധാർ നിർബ്ബന്ധമാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വി എസ് റവന്യൂ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP