Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാർലെ-ജി ഫാക്ടറിയിൽ നിന്ന് ബാലവേല ചെയ്തിരുന്ന 26 കുട്ടികളെ രക്ഷപ്പെടുത്തി; റായ്പുരിലെ ബിസ്‌ക്കറ്റ് നിർമ്മാണ യൂണിറ്റിൽ ജോലി ചെയ്തിരുന്ന കുട്ടികൾക്കുണ്ടായിരുന്നത് വെറും 12 വയസു പ്രായം; ശമ്പളമായി നൽകിയത് മാസം അയ്യായിരം മുതൽ ഏഴായിരം വരെ

പാർലെ-ജി ഫാക്ടറിയിൽ നിന്ന് ബാലവേല ചെയ്തിരുന്ന 26 കുട്ടികളെ രക്ഷപ്പെടുത്തി; റായ്പുരിലെ ബിസ്‌ക്കറ്റ് നിർമ്മാണ യൂണിറ്റിൽ ജോലി ചെയ്തിരുന്ന കുട്ടികൾക്കുണ്ടായിരുന്നത് വെറും 12 വയസു പ്രായം; ശമ്പളമായി നൽകിയത് മാസം അയ്യായിരം മുതൽ ഏഴായിരം വരെ

റായ്പുർ: പാർലെ-ജിയുടെ ഛത്തീസ്‌ഗഢിലെ ബിസ്‌കറ്റ് നിർമ്മാണ യൂണിറ്റിൽ ബാലവേല ചെയ്തിരുന്ന 26 കുട്ടികളെ രക്ഷപ്പെടുത്തി. റായ്പുരിലെ യൂണിറ്റിൽ ജോലി ചെയ്തിരുന്ന കുട്ടികളെയാണ് ജില്ലാ ദൗത്യസേനയുടെ നേതൃത്വത്തിൽ രക്ഷപെടുത്തിയത്. ജില്ലാ ബാലാവകാശ ഉദ്യോഗസ്ഥനായ നവ്നീത് സ്വർണാകറാണ് ബാലവേലയുടെ വിവരങ്ങൾ പുറത്തുവിട്ടത്. റായ്പുരിലെ അമസിവ്നി മേഖലയിൽ ധാരാളം കുട്ടികൾ ബാലവേല ചെയ്യുന്നതായുള്ള വിവരം ബച്ച്പൻ ബച്ചാവോ ആന്ദോളന് (ബി.ബി.എ) ലഭിച്ചതോടെയാണ് സേന ഈ നീക്കം നടത്തിയത്. ജില്ലാ കളക്ടറുടെ നിർദ്ദേശം ലഭിച്ചശേഷമായിരുന്നു ഇത്.

രക്ഷപ്പെട്ടവരിൽ ഭൂരിഭാഗവും 12 മുതൽ 16 വയസ്സ് വരെ പ്രായമുള്ളവരാണ്. ഇവർ മധ്യപ്രദേശ്, ജാർഖണ്ഡ്, ഒഡിഷ, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഇവർ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണു ജോലി ചെയ്തിരുന്നത്. ലഭിച്ചിരുന്ന ശമ്പളം, മാസം അയ്യായിരം മുതൽ ഏഴായിരം വരെ. ലക്ഷക്കണക്കിനു കുട്ടികളുടെ വിശ്വാസത്തിൽ നിന്നുണ്ടായ രാജ്യത്തെ പ്രമുഖ ബ്രാൻഡായ പാർലെ-ജി ഇത്തരത്തിൽ പ്രവർത്തിക്കുന്നതു കാണുമ്പോൾ, കുട്ടികളെ ചൂഷണം ചെയ്യുന്നതു കാണുമ്പോൾ വിഷമം തോന്നുന്നുവെന്ന് ബി.ബി.എ സിഇഒ സമീർ മാഥുർ പറഞ്ഞു.

കുട്ടികളെ സർക്കാരിന്റെ ശിശുസംരക്ഷണ കേന്ദ്രത്തിലാക്കിക്കഴിഞ്ഞു. ബാലാവകാശ നിയമത്തിലെ 79-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ജൂൺ 12-ാം തീയതി ബാലവേലക്കെതിരായ അന്താരാഷ്ട്ര ദിനമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ബി.ബി.എ സംസ്ഥാന സർക്കാരുകൾക്കും ജില്ലാ ഭരണകൂടങ്ങൾക്കും പ്രാദേശിക സംഘടനകൾക്കും ഒപ്പം ഇത്തരം രക്ഷാദൗത്യങ്ങൾ നടത്തുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP