Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളം ഭരിക്കുന്നത് ആർഎസ്എസുകാരെ വേട്ടയാടുന്ന മുഖ്യമന്ത്രി; ശബരിമല സമരത്തിലുൾപ്പടെ ചെയ്തത് തിരഞ്ഞ് പിടിച്ച് ദ്രോഹിക്കൽ; നിധിൻ ഗഡ്കരി പിണറായി സൗഹൃദം അതിര് കടന്ന് വളരുന്നുവെന്ന് മുറുമുറുപ്പ്; പിണറായിയുടെ വീട്ടിലെ കേന്ദ്രമന്ത്രിയുടെ കുടുംബസമേതമുള്ള ഉച്ചയൂണ് ബലിദാനികള വഞ്ചിച്ചതിന് തുല്യമെന്ന് അടക്കം പറഞ്ഞ് പരിവാറുകാർ; നാഗ്പൂരിലെ മാനസപുത്രനെതിരെ ബൈഠകിൽ ആഞ്ഞടിക്കാനുറച്ച് കേരള ഘടകം

കേരളം ഭരിക്കുന്നത് ആർഎസ്എസുകാരെ വേട്ടയാടുന്ന മുഖ്യമന്ത്രി; ശബരിമല സമരത്തിലുൾപ്പടെ ചെയ്തത് തിരഞ്ഞ് പിടിച്ച് ദ്രോഹിക്കൽ; നിധിൻ ഗഡ്കരി പിണറായി സൗഹൃദം അതിര് കടന്ന് വളരുന്നുവെന്ന് മുറുമുറുപ്പ്; പിണറായിയുടെ വീട്ടിലെ കേന്ദ്രമന്ത്രിയുടെ കുടുംബസമേതമുള്ള ഉച്ചയൂണ് ബലിദാനികള വഞ്ചിച്ചതിന് തുല്യമെന്ന് അടക്കം പറഞ്ഞ് പരിവാറുകാർ; നാഗ്പൂരിലെ മാനസപുത്രനെതിരെ ബൈഠകിൽ ആഞ്ഞടിക്കാനുറച്ച് കേരള ഘടകം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎമ്മുകാരും ബിജെപിക്കാരും പരസ്പരം കാണുന്നത് കീരിയും പാമ്പും പോലെയാണ്. കേരളത്തിൽ ഇരുവിഭാഗവും തമ്മിൽ പരസ്പരം വാക്കേറ്റവും അക്രമവും കൊലപാതങ്ങളും എല്ലാം തന്നെ നിത്യസംഭവങ്ങളുമാണ്. ഇങ്ങനെ ഒരു സാഹചര്യം നിലനിൽക്കുമ്പോൾ കഴിഞ്ഞയാഴ്ച ഉണ്ടായ ഒരു സംഭവം ബിജെപി ആർഎസ്എസ് അണികളിലും പ്രവർത്തകരിലും വലിയ രോഷം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. കേരള സന്ദർശനത്തിന് എത്തിയ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി കുടുംബസമേതം മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചതാണ് ഇപ്പോഴത്തെ മുറുമുറുപ്പ്.

ഗഡ്കരിയും കേരളത്തിലെ സിപിഎം നേതാവും തമ്മിലുള്ള ബന്ധം നേരത്തെ തന്നെ ബിജെപിക്കുള്ളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. കേരളത്തിൽ തങ്ങളുടെ പ്രവർത്തകരെ നിരന്തരം വേട്ടയാടുന്ന സിപിഎം മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ഗഡ്കരിയുടെ അടുപ്പം അവരെ സംബന്ധിച്ചിടത്തോളം പ്രകോപനം തന്നെയാണ്. സിപിഎം ശക്തികേന്ദ്രമായ കണ്ണൂരിൽ ബിജെപി ആർഎസ്എസ് പ്രവർത്തകരെ വലിയ രീതിയിൽ വേട്ടയാടുന്നവരാണ് സിപിഎം. ആ പാർ്ട്ടിയുടെ നേതാവിന്റെ വീട്ടിൽ പോയി ബിജെപി കേന്ദ്രമന്ത്രി ആഹാരം കഴിച്ചതും സൗഹൃദം പങ്കിയുന്നതും ശരിയല്ല എന്നാണ് ബിജെപി പ്രവർത്തകർ വാദിക്കുന്നത്.

ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂരിൽ നിന്നുള്ള എംപിയും ആർഎസ്എസിന്റെ മാനസപുത്രനുമാണ് മന്ത്രി നിധിൻ ഗഡ്കരി. ആർഎസ്എസിന്റെ വിമർശകനായ മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമല വിഷയത്തിലും ഈ അടുത്തും ആർഎസ്എസിനെതിരെ ശക്തമായി തന്നെ രംഗ്തത് വന്നിരുന്നു.നിരവധി ബിജെപി പ്രവർത്തകരും സിപിഎം കൊലക്കത്തിക്ക് ഇരയായിട്ടുണ്ട്. അത്തരത്തിൽ പാർട്ടി പ്രവർത്തകരുടെ നിലനിൽപ്പിനെ പോലും ചോദ്യം ചെയ്യുന്ന ഒരു പ്രസ്താനത്തിലെ നേതാവിന്റെ വീട്ടിൽ കുടുംബസമേതം പോയി ഊൃഭക്ഷണം കഴിക്കുന്നത് പ്രവർത്തക്ക് അംഗീകരിക്കുന്നില്ല.

നിധിൻ ഗഡ്കരിയും പിണറായി വിജയനും തമ്മിലുള്ള സൗഹൃദം കേരളത്തിലെ സംഘപരിവാർ സംഘടനയ്ക്കുള്ളിലും മുറുമുറു്പപ് സൃഷ്ടിക്കുന്നു. തങ്ങൾ ചതിക്കപ്പെട്ടു എന്ന വൈകാരികമായ പ്രതികരണമാണ് സംസ്ഥാനത്തെ പ്രത്യേകിച്ച് കണ്ണൂരിലെ ആർഎസ്എസ് ബിജെപി നേതാക്കൾ ഉയർത്തുന്നത്. ഈ മാസം അവസാനം ചേരുന്ന ആർഎസ്എസ് ബൈഠക്കിൽ വിഷയം ചർച്ചയ്ക്കെടുക്കാൻ ആണ് തീരുമാനം. സിപിഎം ഞങ്ങളുടെ നിരവധി നേതാക്കളെ ഇല്ലായ്മ ചെയ്തു. മന്ത്രിക്ക് സൽക്കാരത്തിന് പോയതിന് ന്യായീകരണങ്ങൾ ഉണ്ടായിരിക്കും പക്ഷേ ഞങ്ങൾ അംഗീകരിക്കില്ല എന്ന് തന്നെയാണ് ആർഎസ്എസ് കണ്ണൂർ ജില്ലാ നേതാക്കൾ പറയുന്നത്. പിണറായിയുടെ വീട്ടിൽ പോയി ഗഡ്കരി ഭക്ഷണം കഴിച്ചത് തികച്ചും ദൗർഭാഗ്യകരമായിപ്പോയി എന്നാണ് ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ പ്രസിഡന്റ് മണി വർണ്ണൻ പറഞ്ഞത്.

എന്നാൽ മറുവശത്ത് സിപിഎമ്മിൽ ഇതിനെക്കുറിച്ച് ആർക്കും പരാതിയില്ല. ഉണ്ടെങ്കിൽ തന്നെ പിണറായി വിജയനെതിരെ ചോദ്യമുന്നയിക്കുന്നതിന് ധൈര്യമുള്ള ആരും തന്നെ പാർട്ടിയിൽ ഇല്ല എന്നത് മറ്റൊരു വസ്തുത. മറ്റൊരു രീതിയിൽ ഇത് പിണറായിയെ ബിജെപി കേന്ദ്ര നേതൃത്വം പോലും അംഗീകരിക്കുന്നു എന്നതിന് തെളിവാണ് ന്നെും മികച്ച ഭരണകർത്താവാണ് പിണറായി എന്നത്കൊണ്ടാണ് അത് എന്നുമാണ് സിപിഎം കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത്. എതിരാളികൾക്ക് ഭക്ഷണം കൊടുക്കുന്നതിനെ പോലും എതിർക്കുന്ന പാരമ്പര്യം തന്നെയാണ് സിപിഎമ്മിനും. ഇത് എംവിആർ തന്നെ പണ്ട് ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്.

'എനിക്ക് ഭക്ഷണം കൊടുക്കാൻ പാടില്ലെന്ന് പറഞ്ഞ് കണ്ണൂർ ജില്ലാ കമ്മറ്റി ചെറുതാഴം എൽ. സി യെ കൊണ്ട് ബ്രാഞ്ചുകൾക്ക് സർക്കുലർ അയപ്പിച്ചില്ലേ? പയ്യന്നൂരിലെ ഒരു സഖാവ് എനിക്ക് ഭക്ഷണം തന്നതിനെ എൽ. സി. അദ്ദേഹത്തെ താക്കീത് ചെയ്തില്ലേ? പാർട്ടി ശത്രുക്കൾക്കും ഭക്ഷണം കൊടുക്കാറുണ്ട്. അതുപോലും പാടില്ല ന്നല്ലേ നിങ്ങളുടെ തീരുമാനം
(ആത്മകഥ - എം വി ആർ ) ബർലിൻ കുഞ്ഞനന്തന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച വിഎസിന്റെ കാര്യവും സമാനമായിരുന്നു.

പാർട്ടിക്ക് അനഭിമതനായിരുന്ന ബെർലിൻ കുഞ്ഞനന്തൻ നായരുടെ വീട്ടിൽ പോയി വി എസ് അച്ചുതാനന്ദൻ ഉച്ചഭക്ഷണം കഴിക്കുന്നതിനെ വിലക്കിയ പാർട്ടിയാണ് സി പി എം. അതിനും മുന്നെ സി പി എമ്മിൽ നിന്ന് പുറത്താക്കിയ എം വി രാഘവന് ഭക്ഷണവും വെള്ളവും കൊടുത്ത വീട്ടുടമയ്ക്ക് ഊരുവിലക്ക് ഏർപ്പെടുത്തിയ മനുഷ്യസ്നേഹികളാണിവർ എന്ന് പ്രമുഖ മാധ്യമപ്രവർത്തകനായ റോയ് മാത്യു തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP