Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കള്ളു മൂത്തപ്പോൾ ശബരിമല ഡ്യൂട്ടിക്കെന്ന് പറഞ്ഞ് അർധരാത്രി വീട്ടിൽ നിന്ന് ഇറങ്ങി; ജീവിതം മടുത്തുവെന്ന് പറഞ്ഞ് പുലർച്ചെ എസ്‌പിക്കൊരു മെസേജ്; പിന്നാലെ ഫോൺ സ്വിച്ച്ഡ് ഓഫ്; ഏനാത്ത് സ്റ്റേഷനിലെ പൊലീസുകാരൻ ആനന്ദ് ഹരിപ്രസാദിനെ തേടി പൊലീസിന്റെ നെട്ടോട്ടം: ഭാര്യയുടെ പരാതി കൂടിയായതോടെ മറ്റൊരു സിഐ നവാസാകുമെന്ന ഭയന്ന് സേനയും; വൈകുന്നേരത്തോടെ എറണാകുളത്തെ ബന്ധു വീട്ടിൽ നിന്ന് കണ്ടെത്തിയതോടെ ആശ്വാസത്തോടെ പൊലീസ്

കള്ളു മൂത്തപ്പോൾ ശബരിമല ഡ്യൂട്ടിക്കെന്ന് പറഞ്ഞ് അർധരാത്രി വീട്ടിൽ നിന്ന് ഇറങ്ങി; ജീവിതം മടുത്തുവെന്ന് പറഞ്ഞ് പുലർച്ചെ എസ്‌പിക്കൊരു മെസേജ്; പിന്നാലെ ഫോൺ സ്വിച്ച്ഡ് ഓഫ്; ഏനാത്ത് സ്റ്റേഷനിലെ പൊലീസുകാരൻ ആനന്ദ് ഹരിപ്രസാദിനെ തേടി പൊലീസിന്റെ നെട്ടോട്ടം: ഭാര്യയുടെ പരാതി കൂടിയായതോടെ മറ്റൊരു സിഐ നവാസാകുമെന്ന ഭയന്ന് സേനയും; വൈകുന്നേരത്തോടെ എറണാകുളത്തെ ബന്ധു വീട്ടിൽ നിന്ന് കണ്ടെത്തിയതോടെ ആശ്വാസത്തോടെ പൊലീസ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കള്ളുമൂത്തപ്പോൾ പൊലീസുകാരൻ കാട്ടിക്കൂട്ടിയ വിക്രിയകൾ കേരളാ പൊലീസിനെ വീണ്ടും ആശങ്കയുടെ മുൾമുനയിൽ നിർത്തി. ഏനാത്ത് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആനന്ദ് ഹരിപ്രസാദാണ് മണിക്കൂറുകളോളം പൊലീസിനെ വട്ടം ചുറ്റിച്ചത്. ശനിയാഴ്ച രാത്രി നന്നായി മദ്യപിച്ച് പൂസായ ആനന്ദ് ഹരിപ്രസാദ് ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ബാഗും പാക്ക് ചെയ്ത് വീട്ടിൽ നിന്നും ഇറങ്ങിയത്. ശബരിമല ഡ്യൂട്ടിക്ക് തന്നെ നിയോഗിച്ചുവെന്നും അതിന് പോവുകയാണെന്നുമാണ് ഭാര്യയോട് പറഞ്ഞത്.

രാവിലെ ജില്ലാ പൊലീസ് മേധാവിയുടെ ഫോണിൽ ആനന്ദന്റെ വാട്സാപ്പ് സന്ദേശവുമെത്തി: എനിക്ക് ജീവിതം മടുത്തു. ഞാൻ വീടു വിട്ടു പോകുന്നു. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ സിഐ നവാസിന്റെ കഥ ഓർത്ത ജില്ലാ പൊലീസ് മേധാവി പെട്ടെന്ന് തന്നെ അലർട്ടായി. വിളിച്ചു നോക്കിയപ്പോൾ മൊബൈൽഫോൺ സ്വിച്ച്ഡ് ഓഫ്. ആനന്ദിന്റെ പൂർവ കാല ചരിത്രം ചികഞ്ഞപ്പോൾ മുൻപ് മദ്യലഹരിയിൽ പല കുഴപ്പങ്ങളും ഉണ്ടാക്കിയ ആളാണെന്ന വിവരം കിട്ടി.

ഭാര്യയെ വിളിച്ചു ചോദിച്ചപ്പോൾ ശബരിമല ഡ്യൂട്ടിക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത് എന്ന് വിവരം കിട്ടി. ആനന്ദൻ പോയ വഴി കണ്ടെത്താൻ പൊലീസിനും കഴിയാതെ വന്നതോടെ ഉച്ചയോടെ ഭാര്യ ആനന്ദനെ കാണാനില്ലെന്ന് കാട്ടി ഏനാത്ത് പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ മറ്റൊരു നമ്പരിൽ നിന്ന് ആനന്ദൻ ഭാര്യയെ വിളിച്ചു. തനിക്ക് കുഴപ്പമൊന്നുമില്ല. നാളെ അങ്ങു വരുമെന്ന് അറിയിച്ചു. വിവരം അറിഞ്ഞ പൊലീസ് ആനന്ദൻ വിളിച്ച നമ്പർ കണ്ടെത്തി. എറണാകുളത്തുള്ള ഒരു ബന്ധുവിന്റെ വീട്ടിൽ ഇയാൾ ഉണ്ടെന്ന് മനസിലാക്കി. പൊലീസ് ബന്ധുവിനെ വിളിച്ചപ്പോൾ, രാവിലെ മദ്യപിച്ച് ലക്കുകെട്ടാണ് ഇയാൾ വന്നതെന്ന് അറിയിച്ചു.

സത്യത്തിൽ തിരുവനന്തപുരത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകാനാണ് ഇയാൾ അടൂരിൽ ബസ് കയറാൻ എത്തിയത്. ആദ്യ വന്ന ബസിന് കയറിയപ്പോഴാണ് എറണാകുളം ബസ് ആണെന്ന് മനസിലായത്. പിന്നെ എറണാകുളത്തെ ബന്ധു വീട്ടിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. ഭാര്യയുടെ മാൻ മിസിങ് പരാതിയുള്ള സ്ഥിതിക്ക് ഇയാളെ ഇന്ന് സ്റ്റേഷനിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP