Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗോലാൻ കുന്നുകളുടെ പേര് ട്രംപ് ഹൈറ്റ്‌സ് എന്നാക്കി മാറ്റി ഇസ്രയേൽ; പേരുമാറ്റം സിറിയയിൽനിന്നും പിടിച്ചെടുത്ത് അനധികൃതമായി കൈവശം വെച്ചിരിക്കു്‌നന ഭൂമിക്ക് അമേരിക്ക നൽകിയ അംഗീകാരത്തിന്റെ പ്രതിഫലം; ഇസസ്രായേലിന്റെ അതിരുകടന്ന പ്രകോപനത്തിൽ ഇളകിമറിഞ്ഞ് അറബ് ലോകം

ഗോലാൻ കുന്നുകളുടെ പേര് ട്രംപ് ഹൈറ്റ്‌സ് എന്നാക്കി മാറ്റി ഇസ്രയേൽ; പേരുമാറ്റം സിറിയയിൽനിന്നും പിടിച്ചെടുത്ത് അനധികൃതമായി കൈവശം വെച്ചിരിക്കു്‌നന ഭൂമിക്ക് അമേരിക്ക നൽകിയ അംഗീകാരത്തിന്റെ പ്രതിഫലം; ഇസസ്രായേലിന്റെ അതിരുകടന്ന പ്രകോപനത്തിൽ ഇളകിമറിഞ്ഞ് അറബ് ലോകം

മറുനാടൻ ഡെസ്‌ക്‌

ടെൽ അവീവ്: ട്രംപ് എന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരുമാത്രമല്ല. അതൊരു ബ്രാൻഡ് നെയിം കൂടിയാണ്. അമേരിക്കയിലും ലോകത്തിന്റെ പല ഭാഗങ്ങളിലും ഡൊണാൾഡ് ട്രംപിന്റെ കമ്പനി കെട്ടിപ്പൊക്കിയ അപ്പാർട്ട്‌മെന്റ് സമുച്ചയങ്ങളും ഹോട്ടലുകളും ഗോൾഫ് കോഴ്‌സുകളുമൊക്കെ ട്രംപിന്റെ പേരിൽ അറിയപ്പെടുന്നു. എന്നാൽ, ഇപ്പോഴിതാ ഒരു ഭൂപ്രദേശമാകെ അമേരിക്കൻ പ്രസിഡന്റിന്റെ പേര് പേറാനൊരുങ്ങുകയാണ്. ഇസ്രയേൽ സിറിയയിൽനിന്ന് പിടിച്ചെടുത്ത് കൈവശംവെച്ചിരിക്കുന്ന ഗോലാൻ കുന്നുകളാണ് ട്രംപ് ഹൈറ്റ്‌സ് എന്ന പുതിയ പേരിലേക്ക് കൂടുമാറിയത്.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് അമേരിക്കൻ പ്രസിഡന്റിനോടുള്ള ആദരവിന്റെ പേരിൽ ഗോലാൻ കുന്നുകളെ പുനർനാമകരണം ചെയ്തത്. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്നതുൾപ്പെടെ, ഇസ്രയേൽ ആഗ്രഹിച്ചതിലുമപ്പുറം പിന്തുണ നൽകിയ ട്രംപിനോടുള്ള ആദരവാണ് ഇത്തരമൊരു നീക്കത്തിലൂടെ നെതന്യാഹു സർക്കാർ നടത്തിയത്. ട്രംപിന്റെ പേര് നൽകിയതോടെ, ഈ ഭൂപ്രദേശം സ്വന്തമാക്കി നിലനിർത്തുന്നതിന് അമേരിക്കയുടെ പിന്തുണയും ഉറപ്പാക്കാൻ ഇസ്രയേലിനായി.

കൈയടക്കിയ ഭൂമിക്ക് തന്റെ പേര് നൽകിയതിലൂടെ തന്നെ ആദരിച്ച നെതന്യാഹുവിനോടുള്ള സ്‌നേഹം തിരിച്ചുപ്രകടിപ്പിക്കാൻ ട്രംപും തയ്യാറായി. ഇസ്രയേൽ തനിക്ക് നൽകിയ വലിയ ആദരവാണിതെന്ന് നെതന്യാഹുവിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് നടത്തിയ ട്വീറ്റിൽ ട്രംപ് അഭിപ്രായപ്പെട്ടു. ഞായറാഴ്ച ബ്രൂച്ചിമിൽചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ഗോലാൻ കുന്നുകൾക്ക് ട്രംപിന്റെ പേര് നൽകാൻ തീരുമാനിച്ചത്. നെതന്യാഹുവും യു.എസ്. അംഹാസഡർ ഡേവിഡ് ഫ്രീഡ്മാനും ചേർന്ന് ട്രംപ് ഹൈറ്റ്‌സ് അനാഛാദനം ചെയ്യുകയും ചെയ്തു. ഇംഗ്ലീഷിലും ഹീബ്രുവിലും ട്രംപ് ഹൈറ്റ്‌സ് എന്ന് ഇവിടെ രേഖപ്പെടുത്തിയിട്ടുമുണ്ട്.

1967-ലാണ് ഗോലാൻ കുന്നുകൾ സിറിയയിൽനിന്ന് യുദ്ധത്തിലൂടെ ഇസ്രയേൽ കൈവശപ്പെടുത്തിയത്. പിന്നീടത് സ്വന്തം രാജ്യത്തോട് ചേർക്കുകയും ചെയ്തു. ഇസ്രയേലിന്റെ ഈ നടപടി അമേരിക്കയൊഴികെ മിക്ക ലോകരാജ്യങ്ങളും അംഗീകരിച്ചിട്ടില്ല. സിറിയ ഔദ്യോഗികമായി ഉയർത്തുന്ന പ്രതിഷേധവും സിറിയയിലെ തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിധ്യവും ഇറാന്റെ പിന്തുണയോടെ നടത്തുന്ന സൈനിക നീക്കവും ഗോലാൻ കുന്നുകളുടെ താഴ്‌വരെയ എന്നും അശാന്തമാക്കുന്നുണ്ട്. അതിനൊക്കെയുള്ള മറുപടിയാണ് ഈ പേരിടലിലൂടെ നെതന്യാഹു നടത്തിയിരിക്കുന്നത്.

ഇസ്രയേലിനോട് അനുകൂലമായ നിലപാടാണ് അമേരിക്ക എക്കാലവും പിന്തുടരുന്നത്. ട്രംപ് വന്നശേഷം ഇസ്രയേൽ പ്രേമം കൂടുതൽ ശക്തമാവുകയും ചെയ്തു. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുകയും ടെൽ അവീവിൽനിന്ന് നയതന്ത്ര കാര്യാലയം ഇവിടേക്ക് മാറ്റുകയും ചെയ്ത് ട്രംപ് അത് വ്യക്തമാക്കി. ഫലസ്തീനിലെയും ഇസ്രയേലിലെയും ജനങ്ങൾ ഒരുപോലെ പുണ്യഭൂമിയായി കരുതുന്ന തർക്കപ്രദേശമാണ് ജറുസലേം. 2015-ൽ ഇറാനുമായി ഒപ്പുവെച്ച ആണവ കരാറിൽനിന്ന് അമേരിക്ക ഏകപക്ഷീയമായ പിന്മാറിയതും ഇസ്രയേലിന് അനുകൂലമായി മാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP