Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുബായ് ഡാൻസ് ബാറിൽ സ്ഥിരം സന്ദർശകൻ; ഡാൻസ് ബാറിലെ ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തത് പതിനൊന്ന് വർഷം മുമ്പ്; ഗർഭിണിയായത് 2009 നവംബറിൽ; മുംബൈയിലെ അന്ധേരി വെസ്റ്റിൽ ഫ്ളാറ്റ് വാടകക്കെടുത്ത് തന്നതും കോടിയേരിയുടെ മകൻ; എല്ലാ മാസവും പണവും അയച്ചിരുന്നു; ഭർത്താവ് വിവാഹിതനെന്ന് അറിഞ്ഞത് 2018ൽ; ചോദ്യം ചെയ്തപ്പോൾ ഒഴിഞ്ഞു മാറലും പീഡനവും; ബിനോയ് കോടിയേരിയെ കുടുക്കി പീഡന പരാതി; മഹാരാഷ്ട്രയിലെ കേസ് പുലിവാലാകുക സിപിഎം സെക്രട്ടറിക്ക്

ദുബായ് ഡാൻസ് ബാറിൽ സ്ഥിരം സന്ദർശകൻ; ഡാൻസ് ബാറിലെ ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തത് പതിനൊന്ന് വർഷം മുമ്പ്; ഗർഭിണിയായത് 2009 നവംബറിൽ; മുംബൈയിലെ അന്ധേരി വെസ്റ്റിൽ ഫ്ളാറ്റ് വാടകക്കെടുത്ത് തന്നതും കോടിയേരിയുടെ മകൻ; എല്ലാ മാസവും പണവും അയച്ചിരുന്നു; ഭർത്താവ് വിവാഹിതനെന്ന് അറിഞ്ഞത് 2018ൽ; ചോദ്യം ചെയ്തപ്പോൾ ഒഴിഞ്ഞു മാറലും പീഡനവും; ബിനോയ് കോടിയേരിയെ കുടുക്കി പീഡന പരാതി; മഹാരാഷ്ട്രയിലെ കേസ് പുലിവാലാകുക സിപിഎം സെക്രട്ടറിക്ക്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കേരളത്തിലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ മുംബൈയിൽ മാനഭംഗക്കേസ്. ദുബായിൽ ബാർ ഡാൻസറായിരുന്ന ബിഹാർ സ്വദേശി പരാതി ബിനോയിക്കെതിരെ നൽകിയ പരാതി ദേശീയ മാധ്യമമായ 'ടൈംസ് ഓഫ് ഇന്ത്യ'യാണ് പുറത്തുവിട്ടത്. കേസുണ്ടെന്ന് ബിനോയിയും സ്ഥിരീകരിച്ചു. ഇതോടെ പുതിയ വിവാദത്തിനുള്ള സാധ്യതയാണ് ഉയരുന്നത്. നേരത്തെ ഗൾഫിലെ ചെക്ക് കേസിലും മറ്റും ബിനോയ് കുടുങ്ങിയിരുന്നു. യുഎഇയിലെ യാത്രാവിലക്ക് അടക്കം ചർച്ചയായി. ഇതിൽ നിന്നെല്ലാം രക്ഷപ്പെട്ട് വരുന്നതിനിടെയാണ് പീഡന പരാതി. ഇത് സിപിഎമ്മിനും വലിയ തിരിച്ചടിയാണ്.

വിവാഹ വാഗ്ദാനം നൽകി 2009 മുതൽ 2018 വരെ പീഡിപ്പിച്ചെന്നു പരാതിയിൽ പറയുന്നു. ബന്ധത്തിൽ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും അന്ധേരിയിലെ ഒഷിവാര പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ വ്യാഴാഴ്ച നൽകിയ പരാതിയിൽ മുപ്പത്തിമൂന്നുകാരിയായ യുവതി ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ  പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മാനഭംഗം, വഞ്ചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ അന്വേഷണം ആരംഭിച്ചെന്നും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെ നടപടി സ്വീകരിക്കുവെന്നും പൊലീസ് വ്യക്തമാക്കി.

ബിനോയിയുമായുള്ള ബന്ധത്തെ തുടർന്ന് 2009 നവംബറിൽ യുവതി ഗർഭിണിയായെന്നും തുടർന്ന് മുംബൈയിലെത്തിയെന്നും എഫ്ഐആറിൽ പറയുന്നു. വിവാഹം കഴിക്കുമെന്ന് തന്റെ മാതാപിതാക്കൾക്കും ബിനോയ് ഉറപ്പുനൽകിയിരുന്നു. 2018 ലാണ് ബിനോയ് വിവാഹിതനാണെന്ന് മനസിലാക്കുന്നതെന്നും യുവതി പറയുന്നു. ഇക്കാര്യം ചോദിച്ചപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ മൊഴിയായി എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ബിനോയ് ഏത് സമയവും അറസ്റ്റിലാകാം. ഡിഎൻഎ ടെസ്റ്റ് നടത്തി കുട്ടിയുടെ പിതൃത്വവും തെളിയിക്കാം.

വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചുവെന്നാണ് ആരോപണം. എന്നാൽ ബ്ലാക് മെയിലിങ് ശ്രമമാണ് നടക്കുന്നതെന്ന് ബിനോയ് കോടിയേരി ആരോപിച്ചു. വക്കീലുമായി ആലോചിച്ച് തുടർ നടപടിയെടുക്കുമെന്നും അറിയിച്ചു. മഹാരാഷ്ട്രാ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. അവിടെ ബിജെപി ഭരണമാണ്. അതുകൊണ്ട് തന്നെ സിപിഎമ്മിനെ രാഷ്ട്രീയമായി വിവാദത്തിലാക്കാൻ ഈ കേസ് അന്വേഷണത്തെ ഉപയോഗിക്കുമെന്നും വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തിൽ അറസ്റ്റ് ചെയ്യാനും സാധ്യത ബിനോയ് മുന്നിൽ കാണുന്നുണ്ട്. അതുകൊണ്ട് തന്നെ ഏത് വിധേനേയും കോടതിയിൽ നിന്ന് ജാമ്യം നേടാനുള്ള ശ്രമത്തിലാണ് ബിനോയ് കോടിയേരി.

2009 മുതൽ 2018 വരെ ബിനോയ് പീഡിപ്പിച്ചെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ദുബൈയിൽ ഡാൻസ് ബാറിൽ യുവതി ജോലി ചെയ്യുമ്പോൾ ബിനോയ് അവിടെ സ്ഥിരം സന്ദർശകനായിരുന്നു. അവിടെ വച്ചാണ് യുവതി ബിനോയിയെ പരിചയപ്പെടുന്നതെന്ന് പരാതിയിൽ പറയുന്നു. 'ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു. 2009 നവംബറിൽ ഗർഭിണിയായി. തുടർന്ന് മുംബൈയിലേക്ക് തിരിച്ചുപോയി. 2010 ഫെബ്രുവരിയിൽ അന്ധേരി വെസ്റ്റിൽ ഫ്ളാറ്റ് വാടകക്കെടുത്ത് തന്നെ അവിടേക്ക് മാറ്റി. ഇതിനിടെ ബിനോയ് പതിവായി ദുബൈയിൽ നിന്നും വന്നുപോയിരുന്നു. എല്ലാ മാസവും പണവും അയച്ചിരുന്നു' യുവതിയുടെ പരാതിയിൽ പറയുന്നു.

'2015 ൽ ബിസിനസ് മോശമാണെന്നും ഇനി പണം നൽകുക പ്രയാസമാണെന്നും അറിയിച്ചു. വിളിച്ചാൽ ഒഴിഞ്ഞുമാറാൻ തുടങ്ങി. 2018 ലാണ് ബിനോയ് വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും അറിയുന്നത്. ഇക്കാര്യം ചോദിച്ചപ്പോൾ ആദ്യം കൃത്യമായ മറുപടിയില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങി'യെന്നും പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിനോയിക്കെതിരെ ഐ.പി.സി 376, 376(2), 420, 504, 506 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

വ്യാഴാഴ്ചയാണ് മുപ്പത്തിമൂന്നുകാരി പരാതി നൽകിയത്. കേസിൽ അന്വേഷണം ആരംഭിച്ചെന്നും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെ നടപടി സ്വീകരിക്കുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ശൈലേഷ് പസൽവാർ പറഞ്ഞു. എന്നാൽ തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പരാതിയെന്ന് ബിനോയ് കോടിയേരി പ്രതികരിച്ചു. പരാതിക്കാരിയെ പരിചയമുണ്ടെന്നും എന്നാൽ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും ബിനോയ് പറഞ്ഞു. കേസ് നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP