Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാരാണസിയിൽ മദ്യത്തിനും മാംസത്തിനും നിരോധനം; എക്‌സൈസ് വകുപ്പിനു നിർദ്ദേശം നൽകി യുപി മുഖ്യമന്ത്രി; നിരോധനം ക്ഷേത്രങ്ങൾക്ക് ചുറ്റും കാൽകിലോമീറ്റർ ചുറ്റളവിൽ; മുനിസിപ്പൽ കോർപ്പറേഷൻ ഉത്തരവിറക്കി

വാരാണസിയിൽ മദ്യത്തിനും മാംസത്തിനും നിരോധനം; എക്‌സൈസ് വകുപ്പിനു നിർദ്ദേശം നൽകി യുപി മുഖ്യമന്ത്രി; നിരോധനം ക്ഷേത്രങ്ങൾക്ക് ചുറ്റും കാൽകിലോമീറ്റർ ചുറ്റളവിൽ; മുനിസിപ്പൽ കോർപ്പറേഷൻ ഉത്തരവിറക്കി

മറുനാടൻ ഡെസ്‌ക്‌

വാരാണസി (യു.പി.): രാജ്യത്തിന്റെ ആത്മീയതലസ്ഥാനമെന്ന് അറിയപ്പെടുന്ന തീർത്ഥാടനകേന്ദ്രമായ വാരാണസിയിൽ ക്ഷേത്രങ്ങൾക്ക് കാൽകിലോമീറ്റർ ചുറ്റളവിൽ മദ്യത്തിനും സസ്യേതര ആഹാരത്തിനും പൂർണനിരോധനമേർപ്പെടുത്തി. യുപി സർക്കാരിന്റേതാണ് നടപടി. നിരോധനം ഇന്ന് മുതൽ നിലവിൽ വന്നേക്കും.

വാരാണസി, വൃന്ദാവൻ, അയോധ്യ, ചിത്രകൂട്, ദേവ്ബന്ധ്, ദേവശരീഫ്, നൈമിഷാരണ്യ മിശ്രിഖ് എന്നിവടങ്ങളിൽ മദ്യത്തിനും മാംസാഹാരത്തിനും നിരോധനമേർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നു. വാരാണസിയിലെ കാശി വിശ്വനാഥക്ഷേത്രം, മഥുരയിൽ കൃഷ്ണന്റെ ജന്മസ്ഥലം, അലഹാബാദിലെ ത്രിവേണീസംഗമം എന്നിവിടങ്ങളിൽ മദ്യത്തിനു നിരോധനമേർപ്പെടുത്താൻ എക്‌സൈസ് വകുപ്പിനു മുഖ്യമന്ത്രി നിർദ്ദേശം നൽകി.

ക്ഷേത്രങ്ങൾക്കു സമീപം മദ്യ, മാംസാദികൾ പൂർണമായും നിരോധിച്ചുകൊണ്ട് വാരാണസി മുനിസിപ്പൽ കോർപ്പറേഷൻ രണ്ടുദിവസം മുൻപു പ്രസ്താവനയിറക്കിയിരുന്നു. രാജ്യത്തിന്റെ ആത്മീയതലസ്ഥാനം എന്നറിയപ്പെടുന്ന വാരാണസിയിൽ കാശി വിശ്വനാഥ ക്ഷേത്രമുൾപ്പെടെ രണ്ടായിരത്തിലേറെ ക്ഷേത്രങ്ങളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP