Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേവ്ജി-ബി.കെ.എസ് ബാലകലോത്സവം 2019 കലാതിലകം കലാപ്രതിഭ പട്ടങ്ങൾ പ്രഖ്യാപിച്ചു

ദേവ്ജി-ബി.കെ.എസ് ബാലകലോത്സവം 2019 കലാതിലകം കലാപ്രതിഭ പട്ടങ്ങൾ പ്രഖ്യാപിച്ചു

ഹ്റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ നടന്ന കുട്ടികളുടെ കലാമാമാങ്കമായ ദേവ്ജി-ബി.കെ.എസ്. ബാലകലോത്സവം 2019 ന്റെ കലാതിലകം, കലാപ്രതിഭ, ബാലതിലകം, ബാലപ്രതിഭ, നാട്യരത്‌ന, സംഗീതരത്‌ന, സാഹിത്യരത്‌ന, ചിത്രകലാരത്‌ന ഗ്രൂപ്പ് ചാംപ്യൻഷിപ് എന്നീ അവാർഡുകളും, മൂന്നു സ്‌പെഷൽ ആവാർഡുകളും പ്രഖ്യാപിക്കപ്പെട്ടു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി..വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എം. പി. രഘു എന്നിവർ പത്രകുറിപ്പിലൂടെയാണ് അവാർഡു ജേതാക്കളെ പ്രഖ്യാപിച്ചത്.

വിജയികളായ എല്ലാവർക്കും അവരുടെ മാതാപിതാക്കൾക്കും ആശംസകൾ അർപ്പിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു. ദേവ്ജി- ബി.കെ.എസ്. ബാലകലോത്സവത്തിന്റെ ഏപ്രിൽ 10 മുതൽ ജൂൺ 5 വരെ നീണ്ടു നിന്ന മത്സരങ്ങളിൽ നൂറ്റിയൻപതോളം മത്സരയിനങ്ങളിലായി അഞ്ഞൂറ്റിയൻപതിൽ കൂടുതൽ കുട്ടികളാണ് പങ്കെടുത്തത്. മുൻ വർഷങ്ങളെ അപേക്ഷിച്ചു മത്സരാർത്ഥികളുടെ എണ്ണത്തിൽ വൻ വർദ്ധന രേഖപ്പെടുത്തിയ ഈ വർഷത്തെ പരിപാടികൾ അഞ്ചോളം വേദികളിലായിയാണ് നടത്തപ്പെട്ടത്. പ്രശസ്ത നർത്തകിമാരായ ഗീത പത്മകുമാർ ,മിനി പ്രമോദ് ,മഞ്ജു വി നായർ എന്നിവരാണ് മത്സരങ്ങളുടെ വിധിനിർണയങ്ങൾക്കായി നാട്ടിൽനിന്നും ഈ വർഷം എത്തിച്ചേർന്നത്.

ജനറൽ കൺവീനർ, മുരളീധർ തമ്പാൻ, കൺവീനർമാരായ വിനൂപ് കുമാർ, മധു പി നായർ, സജു സുകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അമ്പതിൽപരം ഊർജ്ജസ്വലരായ കമ്മിറ്റി അംഗങ്ങ ൾ ആണ് പരിപാടികൾക്ക് ചുക്കാൻ പിടിച്ചത്. വിജയികൾക്കുള്ള സമ്മാനദാനം ജൂൺ 20 വൈകുന്നേരം 7 മണിക്ക് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിശിഷ്ട വ്യക്തികൾ വിതരണം ചെയ്യും. ചടങ്ങിൽ ഫ്‌ളവേഴ്‌സ് ടി വി എം ഡി യും,പ്രമുഖ ടെലിവിഷൻ അവതാരകനും ആയ ശ്രീകണ്ഠൻ നായർ മുഖ്യാതിഥിയും പ്രകാശ് ദേവ്ജി വിശിഷ്ട അതിഥിയുമായിരിക്കുമെന്നു സമാജം ഭാരവാഹികൾ അറിയിച്ചു.

Winners Award Name Full Name School KALATHILAKAM ANAGHA S. LAL INDIAN SCHOOL - ISA TOWN KALAPRATHIBHA JEON BIJU MANAKKAL INDIAN SCHOOL - ISA TOWN BALATHILAKAM HIMA AJITHKUMAR INDIAN SCHOOL - RIFFA BALAPRATHIBHA SHAURYAA SREEJIT THE ASIAN SCHOOL - BRANCH 1 -UMALHASSAM GROUP CHAMPIONSHIP-1 AIDEN CHRIS DANTHY THE ASIAN SCHOOL - BRANCH 1 -UMALHASSAM GROUP CHAMPIONSHIP-2 SHREYA MURALIDHARAN INDIAN SCHOOL - ISA TOWN GROUP CHAMPIONSHIP-3 ARITRO GHOSH INDIAN SCHOOL - ISA TOWN GROUP CHAMPIONSHIP-4 AMREEN UNNIKRISHNAN NEW MILLENNIUM SCHOOL- MANAMA GROUP CHAMPIONSHIP-5 PAVITHRA PADMAKUMAR MENON INDIAN SCHOOL - ISA TOWN SPECIAL GROUP CHAMPIONSHIP JAAHNAVI JIA NEW MILLENNIUM SCHOOL- MANAMA SPECIAL GROUP CHAMPIONSHIP SANNIDHYU CHANDRA INDIAN SCHOOL - ISA TOWN NATYARATNA ANAGHA S. LAL INDIAN SCHOOL - ISA TOWN SANGEETARATNA JEON BIJU MANAKKAL INDIAN SCHOOL - ISA TOWN SAHITHYARATNA SIMRAN SREEJIT THE ASIAN SCHOOL - BRANCH 1 -UMALHASSAM CHITHRAKALARATNA PADMAPRIYA PRIYADARSINI INDIAN SCHOOL - ISA TOWN President’s Award - Top Scoring Non-Keralite ARITRO GHOSH INDIAN SCHOOL - ISA TOWN President’s Award - Highest First Prizes SREEDAKSHA SUNILKUMAR THE NEW INDIAN SCHOOL Special Award NAKSHATRA RAJ C. INDIAN SCHOOL - ISA TOWN

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP