Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അച്ചന്മാരെ തികയാതെ വരുമ്പോൾ വിവാഹിതർക്കും സ്ത്രീകൾക്കും കത്തോലിക്കാ സഭ പുരോഹിതരാവാൻ അവസരം നൽകും; ആമസോൺ കാടുകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ വിവാഹിതർക്ക് അനുമതി നൽകി വത്തിക്കാൻ; സഭാ ശുശ്രൂഷയിൽ വിപ്ലവകരമായ പരീക്ഷണമെന്ന് ലോകം

അച്ചന്മാരെ തികയാതെ വരുമ്പോൾ വിവാഹിതർക്കും സ്ത്രീകൾക്കും കത്തോലിക്കാ സഭ പുരോഹിതരാവാൻ അവസരം നൽകും; ആമസോൺ കാടുകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ വിവാഹിതർക്ക് അനുമതി നൽകി വത്തിക്കാൻ; സഭാ ശുശ്രൂഷയിൽ വിപ്ലവകരമായ പരീക്ഷണമെന്ന് ലോകം

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: പുരോഹിതന്മാരെ നിയമിക്കുന്ന കാര്യത്തിൽ നാളിതുവരെ പിന്തുടർന്ന് വന്നിരുന്ന കർക്കശമായ നയത്തിൽ നിന്നും കത്തോലിക്കാ സഭ ഇപ്പോൾ വിപ്ലവകരമായ ചുവട് മാറ്റം നടത്തിയിരിക്കുന്നുവെന്ന് റിപ്പോർട്ട്. ഇത് പ്രകാരം വിവാഹിതർക്കും സ്ത്രീകൾക്കും കത്തോലിക്കാ സഭയിൽ പുരോഹിതരാവാൻ വത്തിക്കാൻ അവസരം നൽകും. ഇത് പ്രകാരം ആമസോൺ കാടുകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ വിവാഹിതർക്ക് പുരോഹിതരാകുന്നതിനുള്ള അനുമതി സഭ നൽകിയിട്ടുണ്ട്. സഭാശുശ്രൂഷയിലെ വിപ്ലവകരമായ പരീക്ഷണമാണിതെന്നാണ് ലോകം ഇതിനെ വിലയിരുത്തിയിരിക്കുന്നത്.

ആമസോൺ പ്രദേശത്ത് ബിഷപ്പുമാരുടെ സിനദിലേക്ക് വിവാഹിതരായ വയോജനങ്ങളെ പരിഗണിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിർദ്ദേശം മുന്നോട്ട് വയ്ക്കപ്പെട്ടിരിക്കുന്നത്. ഒക്ടോബറിലായിരിക്കും വിപ്ലവകരമായ ഈ നിർദ്ദേശം നടപ്പിലാക്കുന്നത്.ഇന്നലെ വത്തിക്കാൻ പുറത്തിറക്കിയ രേഖ പ്രകാരം ഈ പ്രദേശത്തേക്ക് സ്ത്രീകളെ പുരോഹിതരായി പരിഗണിക്കുമെന്നും സൂചിപ്പിക്കുന്നുണ്ട്. നിലവിൽ ആമസോൺ പ്രദേശത്ത് മാത്രമാണ് ഈ വിട്ട് വീഴ്ചക്ക് സഭ ഒരുങ്ങുന്നതെങ്കിലും അധികം വൈകാതെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും വിവാഹിതർക്കും സ്ത്രീകൾക്കും പൗരോഹിത്യം വഹിക്കുന്നതിന് ഇത് വഴിയൊരുക്കുമെന്നാണ് ചിലർ വിശ്വസിക്കുന്നത്.

നല്ല സ്വഭാവമാണെന്നും പരിശുദ്ധമായ ജീവിതമാണ് നയിക്കുന്നതെന്നും തെളിയിക്കുന്ന വിവാഹിതരായ പുരുഷന്മാരെ പുരോഹിതരായി പരിഗണിക്കുന്നതിൽ തെറ്റില്ലെന്നാണ് ഇന്നലെ പുറത്ത് വിട്ട് രേഖയിലൂടെ വത്തിക്കാൻ വ്യക്കമാക്കിയിരിക്കുന്നത്.ഇത്തരം പുരുഷന്മാർ പ്രായമായവരായിരിക്കണമെന്നും പ്രാദേശിക കത്തോലിക്കാ സമൂഹത്തിൽ ഇവർ മാതൃകാപരമായി പ്രവർത്തിക്കുന്നവരായിരിക്കണമെന്നും കുടുംബങ്ങളിൽ വളർന്നവരായിരിക്കണമെന്നും ഈ രേഖ നിർദ്ദേശിക്കുന്നു. പുരോഹിതന്മാരുടെ ബ്രഹ്മചര്യമെന്ന്ത സഭയ്ക്ക് ഒരു വരദാനമാണെങ്കിലും ആമസോണിൽ പുരോഹിതന്മാർക്ക് ക്ഷാമം നേരിടുന്ന പ്രത്യേക സാഹചര്യത്തിൽ വിവാഹിതരും പ്രായമായവരും തദ്ദേശീയരുമായ ബഹുമാന്യ വ്യക്തിത്വങ്ങളെ പുരോഹിതരായി പരിഗണിക്കാമെന്നാണ് വത്തിക്കാൻ രേഖ വിശദീകരിക്കുന്നത്.

ലോകത്തിൽ പുരോഹിതർക്ക് ക്ഷാമം നേരിടുന്ന ഏത് പ്രദേശത്തും ആമസോണിലെ പരീക്ഷണം പ്രാവർത്തികമാക്കാമെന്നാണ് ചില കത്തോലിക്കാ പണ്ഡിതന്മാർ നിർദ്ദേശിക്കുന്നത്.പുരോഹിത ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ വിവാഹിതരെയും പൗരോഹിത്യത്തിന് പരിഗണിക്കാമെന്ന നിർദ്ദേശം 2017ൽ ഒരു ജർമൻ ന്യൂസ് പേപ്പറിന് നൽകിയ അഭിമുഖത്തിൽ പോപ്പ് ഫ്രാൻസിസ് വ്യക്തമാക്കിയിരുന്നു.എന്നാൽ ഏത് പ്രദേശത്തും ഈ ഇളവ് നടപ്പിലാക്കില്ലെന്നും അന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ബ്രഹ്മചര്യമുള്ള പുരോഹിതന്മാർക്ക് മുഴുവൻ സമയവും ദൈവത്തെ സേവിക്കാനാവുമെന്നാണ് ഇതിനുള്ള ന്യായീകരണമായി പോപ്പ് അന്ന് വിശദീകരിച്ചിരുന്നത്.

യൂറോപ്പിലും നോർത്ത് അമേരിക്കയിലും കത്തോലിക്കാ സഭ വർഷങ്ങളായി വേണ്ടത്ര പുരോഹിതരെ ലഭിക്കാതെ വലയുന്നുണ്ട്. ഇവിടങ്ങളിലെ പുരോഹിതന്മാർ ലൈംഗിക ആരോപണങ്ങളിൽ പെടുന്നതും സഭയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. അതിനിടെ ഇവിടങ്ങളിലെ സഭാംഗത്വം കുറയുന്നതും ഭീഷണിയാകുന്നുണ്ട്. ഇക്കാരണങ്ങളാൽ ഇവിടങ്ങളിലേക്ക് പുരോഹിതരെ എങ്ങനെയെങ്കിലും കണ്ടെത്താനാണ് സഭ ഇപ്പോൾ ശ്രമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP