Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സാഹോദര്യ രാഷ്ട്രീയ ജാഥ വിജയിപ്പിക്കും

പാലക്കാട്: ''വിവേചനങ്ങളെ വിചാരണ ചെയ്യുക, വിധേയത്വങ്ങളോട് വിസമ്മതിക്കുക ' എന്ന തലക്കെട്ടിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ ജൂലൈ 1- 20 വരെ ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹീം നയിക്കുന്ന 'സാഹോദര്യ രാഷ്ട്രീയ ജാഥ' വിജയിപ്പിക്കാൻ ജില്ല സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

ജൂലൈ 8 ന് ജില്ലയിലെത്തുന്ന ജാഥക്ക് കാമ്പസുകളിലും പ്രധാന ടൗണുകളിലും സമരഭൂമികളിലും സ്വീകരണം നൽകും.8 ന് വൈകുന്നേരം ജില്ല അതിർത്തിയായ വാണിയമ്പാറയിൽ നിന്നും പ്രവേശിക്കുന്ന ജാഥ ജൂലൈ 9ന് വൈകുന്നേരം കരിങ്കല്ലത്താണി വച്ചാണ് ജില്ലയിൽ നിന്നും പോവുക. ജൂലൈ 20ന് തൃശൂരിൽ നടക്കുന്ന സമാപന പൊതുസമ്മേളനത്തിൽ ആളുകളെ എത്തിക്കാനും യോഗം തീരുമാനിച്ചു.

ജാഥ വിജയത്തിനായി ജില്ലയിൽ സംഘാടക സമിതി രൂപീകരിക്കും. പ്രസിഡന്റ് നവാഫ് പത്തിരിപ്പാല അധ്യക്ഷത വഹിച്ചു.അമീറ പട്ടാമ്പി, കെ.എം സാബിർ അഹ്‌സൻ, റഷാദ് പുതുനഗരം, ഫിറോസ്.എഫ്.റഹ്മാൻ എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP