Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കടലിലേക്ക് പ്ലാസ്റ്റിക് ഒഴുക്കിവിടാത്ത സ്മാർട് സിറ്റി നിർമ്മിക്കാൻ ആഹ്വാനം ചെയ്ത് ശില്പശാല

കടലിലേക്ക് പ്ലാസ്റ്റിക് ഒഴുക്കിവിടാത്ത സ്മാർട് സിറ്റി നിർമ്മിക്കാൻ ആഹ്വാനം ചെയ്ത് ശില്പശാല

തിരുവനന്തപുരം: രാജ്യത്തെ വിവിധഭാഗങ്ങളിൽ നിന്നുള്ള അദ്ധ്യാപകർക്കും ഗവേഷണവിദ്യാർത്ഥികൾക്കുംസമുദ്രമാലിന്യങ്ങളെപറ്റിയും അവയുടെ ശാസ്ത്രീയ സംഭരണത്തെപറ്റിയും പരിശീലനവും ബോധവത്കരണവും പകർന്ന പഞ്ചദിനശില്പശാലക്ക് കാര്യവട്ടം പരിസ്ഥിതിശാസ്ത്ര വകുപ്പിൽ സമാപനം. സമുദ്രമാലിന്യങ്ങൾ കൈകാര്യം ചെയ്യാൻ സജ്ജരായ ഒരുസംഘം വിദഗ്ദ്ധരെ സൃഷ്ടിച്ചുകൊണ്ടാണ് ജൂൺ 11ന് ആരംഭിച്ച ശില്പശാല ഇന്ന് (ജൂൺ 15) വിജയകരമായി സമാപിച്ചത്.

കേരള സർവകലാശാലയും അമേരിക്കയിലെ ഹാർട്‌ഫോഡ് സർവകലാശാലയും സംയുക്തമായാണ് പഞ്ചദിന ശില്പശാലസംഘടിപ്പിച്ചത്. വിദഗ്ദ്ധരുടെ ക്ലാസുകൾ, ഫീൽഡ് ട്രിപ്പുകൾ, കരമനയാർ, മേനംകുളം കടൽതീരം എന്നിവിടങ്ങളിൽദ്രുതപഠനങ്ങൾ എന്നിവ ശില്പശാലയുടെ ഭാഗമായി.പരിശീലനം നേടിയ വിദഗ്ദ്ധരുടെ സേവനം പ്രയോജനപ്പെടുത്തികൊണ്ട് ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യപ്രശ്‌നത്തിന്
അവസാനംകുറിക്കണമെന്ന ആഹ്വാനത്തോടെയാണ് ശില്പശാല സമാപിച്ചത്. പ്ലാസ്റ്റിക് ജലാശയങ്ങളിൽ എത്തുന്നത്തടയുന്നതിലൂടെ വർദ്ധിച്ച ജലഗുണമേന്മയും പൊതുജനാരോഗ്യവും ജലജൈവസമ്പത്തും കൈവരിക്കാനും സാമ്പത്തിക നിലമെച്ചപ്പെടുത്താനും സാധിക്കും. കടലിലേക്ക് ഇനിയും പ്ലാസ്റ്റിക് ഒഴുക്കിവിടാത്ത പ്ലാസ്റ്റിക് മുക്ത സ്മാർട് സിറ്റിയാണ്ആവശ്യം.

ശില്പശാലയിൽ പങ്കെടുത്തവർ കരമന നദീതീരത്തെ 500 ചതുരശ്ര മീറ്ററിൽ രണ്ടു മണിക്കൂർ കൊണ്ട് നടത്തിയ ദ്രൂതപഠനത്തിനിടെ1,537 ഖരമാലിന്യങ്ങൾ ശേഖരിച്ചതിൽ 78 ശതമാനവും പ്ലാസ്റ്റിക് ആയിരുന്നു. ഇതിൽ തന്നെ 32 ശതമാനം ഫിലിം പ്ലാസ്റ്റികും16 ശതമാനം പ്ലാസ്റ്റിക് കുപ്പികളുമായിരുന്നു. സമാനമായ പഠനം മേനംകുളം കടലോരത്തെ 2000 ചതുരശ്ര മീറ്റർ സ്ഥലത്ത്നടത്തിയപ്പോൾ 6,321 ഖരമാലിന്യം ശേഖരിച്ചതിൽ 89 ശതമാനത്തോളം പ്ലാസ്റ്റിക് വസ്തുക്കളായിരുന്നു. ഇതിൽ 36 ശതമാനംസ്റ്റൈറോഫോമും 32 ശതമാനം പ്ലാസ്റ്റിക് ഫിലുമുകളുമാണ്.

നാല് വിദഗ്ദ്ധ പ്രഭാഷണങ്ങളാണ് ശില്പശാലയുടെ ഭാഗമായുണ്ടായിരുന്നത്. ഹാർട്‌ഫോഡ് സർവകലാശാലയിൽഅസോസിയേറ്റ് പ്രൊഫസറും കേരള സർവകലാശാല പരിസ്ഥിതിശാസ്ത്രവകുപ്പിൽ ഫുൾബ്രൈറ്റ് നെഹ്രു ഫെല്ലോയുമായ ഡോ.കാതറിൻ എ. ഓവൻസ് സമുദ്രമാലിന്യ നിർമ്മാർജനകാര്യത്തിൽ അമേരിക്കക്കും ഇന്ത്യക്കും മുന്നിലുള്ള വെല്ലുവിളികളുംഅവസരങ്ങളും വിശദമാക്കി. പോർട്‌ലാൻഡ് സർവകലാശാലയിലെ ഗവേഷണവിദ്യാർത്ഥിയും ഇപ്പോൾ ശ്രീലങ്കയിൽ ഗവേഷണംതുടരുകയും ചെയ്യുന്ന കാറ്റീ കോൺലൺ കൊളംബോയിലെ മാലിന്യ നിർമ്മാർജന സംവിധാനത്തെകുറിച്ച് സംസാരിച്ചു.

സമുദ്രമാലിന്യസ്രോതസുകളെക്കുറിച്ചും പ്രത്യാഘാതങ്ങളെകുറിച്ചും പരിസ്ഥിതി ശാസ്ത്രവകുപ്പിലെ പ്രൊഫസർ ഡോ.ഡി.എസ്. ജയയും ജലാശയങ്ങളിലെ മൈക്രോപ്ലാസ്റ്റിക് കടന്നുകയറ്റത്തെകുറിച്ച് അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്‌വകുപ്പിലെ അദ്ധ്യാപിക ഡോ. അഖില എസ്. നായരും പ്രഭാഷണം നടത്തി.ജൂൺ 11ന് കേരളസർവകലാശാല ഐക്യുഎസി മേധാവി ഡോ. സൈമൺ തട്ടിൽ ഉദ്ഘാടനം ചെയ്തു. ഡോ. ശാലോംജ്ഞാന
തങ്ക പ്രസംഗിച്ചു. ഇന്ന് (ജൂൺ 15ന്) നടന്ന സമാപനസമ്മേളനം മത്സ്യഫെഡ് മേധാവി ഡോ. ലോറൻസ് ഹരോൾഡ് ഉദ്ഘാടനംചെയ്തു. സെനറ്റ് അംഗം ഡോ. പ്രമോദ് കിരൺ, ഡോ. ഡി.എസ്. ജയ, ഡോ. അഖില എസ്. നായർ എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP