Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുക്കർബർഗിനും ബിൽ ഗേറ്റ്‌സിനും സ്തുതി ആയിരിക്കട്ടെ; ലോകം മുഴുവൻ പടർന്നു പിടിച്ച ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുക്കാൻ ഇന്ത്യൻ താരങ്ങളും; ഐസ് വെള്ളം ഒഴിച്ചവരിൽ സാനിയയും

സുക്കർബർഗിനും ബിൽ ഗേറ്റ്‌സിനും സ്തുതി ആയിരിക്കട്ടെ; ലോകം മുഴുവൻ പടർന്നു പിടിച്ച ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുക്കാൻ ഇന്ത്യൻ താരങ്ങളും; ഐസ് വെള്ളം ഒഴിച്ചവരിൽ സാനിയയും

ലോകം മുഴുവൻ പടർന്നു പിടിച്ച ഐസ് ബക്കറ്റ് വെല്ലുവിളി ഏറ്റെടുക്കാൻ ഇന്ത്യൻ താരങ്ങളും. മാർക്ക് സുക്കർബർഗ് തുടങ്ങി വച്ച വെല്ലുവിളി ഏറ്റവുമൊടുവിൽ ഏറ്റെടുത്തത് ബോളിവുഡ് സുന്ദരി ബിപാഷ ബസുവും തെന്നിന്ത്യൻ സുന്ദരി ഹൻസിക മോത്‌വാനിയുമാണ്. ഇന്ത്യൻ ടെന്നീസ് താരങ്ങളായ സാനിയ മിർസയും രോഹൻ ബൊപ്പണ്ണയും കഴിഞ്ഞ ദിവസം ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്ത് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

അമിറ്റ്രോഫിക് ലാറ്ററൽ സ്‌കെലറോസിസ് എന്ന രോഗത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനും ഇതിനായി ഫണ്ട് ശേഖരിക്കുന്നതിനുമാണ് ഐസ് ബക്കറ്റ് ചലഞ്ച് നടത്തുന്നത്. എഎൽഎസ് ബോധവൽക്കരണത്തിനു വേണ്ടി 100 ഡോളർ സംഭാവന നൽകുക അല്ലങ്കിൽ ഐസ് വെള്ളം തലയിലേക്കൊഴിക്കുക എന്ന വെല്ലുവിളിയോടെയാണ് പരിപാടിക്കു തുടക്കം.

ഫേസ്‌ബുക്ക് ഉപജ്ഞാതാവായ മാർക്ക് സുക്കർ ബർഗ് മൈക്രോസോഫ്റ്റിന്റെ അമരക്കാരൻ ബിൽ ഗേറ്റ്‌സിനെ വെല്ലുവിളിച്ചാണ് ഇതിന് തുടക്കമിട്ടത്. ഈ വീഡിയോ സോഷ്യൽ മീഡിയകളിൽ എത്തുകയും ചെയ്തിരുന്നു. തുടർന്നാണ് ഐസ് ബക്കറ്റ് ചലഞ്ച് തരംഗം ആയത്. ഐസ് വാട്ടർ ചലഞ്ചിന് വെല്ലുവിളി ലഭിച്ചുകഴിഞ്ഞാൻ 24 മണിക്കൂറിനുള്ളിൽ വെല്ലുവിളി ഏറ്റെടുക്കുകയോ മോട്ടോർ ന്യൂറോൺ ഡിസീസ് ഫണ്ടിലേക്ക് സംഭാവന ചെയ്യുകയോ വേണം. സംഗതി ഇത്രയേയുള്ളൂ, ഐസിന്റെ തണുപ്പുള്ള ഒരു ബക്കറ്റ് വെള്ളം തലവഴി കമഴ്‌ത്തുക.

ഭംഗ്ര ഗായകൻ ദലർ മെഹന്ദിയും ടെന്നീസ് താരം സാനിയ മിർസയും ബോളിവുഡ് നടിയായ ബിപാഷ ബസുവും തെന്നിന്ത്യൻ നടിയായ ഹൻസികയും ഐസ് വെള്ളം തലയിലൊഴിച്ചു വീഡിയോ യൂട്യൂബിലടക്കം പോസ്റ്റു ചെയ്തു കഴിഞ്ഞു. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര എന്നിവരെ വെല്ലുവിളിച്ചാണ് ദലർ മെഹന്ദി ഐസ് വാട്ടർ തലയിലൊഴിച്ചിരിക്കുന്നത്. അതേ സമയം തന്റെ ആരാധകരെയാണ് ഹൻസിക വെല്ലുവിളിച്ചിരിക്കുന്നത്. ബാപാഷയാകട്ടെ രാജ് കുന്ദ്രയെയും. സാനിയ മിർസ ഒന്നല്ല രണ്ടു തവണയാണ് വെല്ലുവിളി ഏറ്റെടുത്തത്. ആദ്യം ഐസ്‌ക്യൂബുകൾ തലയിലേക്ക് ഇട്ട സാനിയ രണ്ടാമത് ഐസ് വെള്ളം ഒഴിച്ചു.

അമിറ്റ്രോഫിക് ലാറ്ററൽ സ്‌കെലറോസിസ് അഥവാ മോട്ടോർ ന്യൂറോൺ ഡിസീസ് എന്ന് വിളിക്കപ്പെടുന്ന ഈ രോഗം തലച്ചോറിനെയും നട്ടെല്ലിനെയും ബാധിക്കുകയും തളർവാതത്തിലേക്ക് നയിക്കുകയും ചെയ്യും. ഐസ് വാട്ടർ ചലഞ്ചിന് വെല്ലുവിളി ലഭിച്ചുകഴിഞ്ഞാൻ 24 മണിക്കൂറിനുള്ളിൽ വെല്ലുവിളി ഏറ്റെടുക്കുകയോ മോട്ടോർ ന്യൂറോൺ ഡിസീസ് ഫണ്ടിലേക്ക് സംഭാവന ചെയ്യുകയോ വേണം. ഇങ്ങനെ ചെയ്തതോടെ രണ്ട് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നാല് മില്യൺ യുഎസ് ഡോളറാണ് സംഭാവനയായി എഎൽഎസ് അസോസിയേഷന് ലഭിച്ചത്. 

പ്രമുഖ ഗായകൻ ജസ്റ്റിൻ ബീബർ, പ്രമുഖ ഗായിക ലേഡി ഗാഗ, ഗായികയും മോഡലുമായ ഇഗി അസാലിയ, പ്രമുഖ നടൻ ക്രിസ് പ്രാറ്റ്, ടോക് ഷോ അവതാരക ഓപ്ര വിൻഫ്രെ, പ്രമുഖ ഗായിക ജെന്നിഫർ ലോപസ്, റോബർട് ഡൗണി ജൂനിയർ, നിന ഡോബ്‌റെവ്, വാൻ ഡെർ ബീക് , ബ്രസീൽ സ്‌ട്രൈക്കർ നെയ്മർ തുടങ്ങിയവരൊക്കെ വെല്ലുവിളി ഏറ്റെടുത്ത് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇവരിൽ ജസ്റ്റിൻ ബീബർ രണ്ടു തവണ വെല്ലുവിളി ഏറ്റെടുത്തു. 

തന്നെ ബാധിച്ച രോഗത്തെ വെല്ലുവിളിച്ച് സ്‌കീയിങ്ങും വിമാനത്തിൽ നിന്നു ചാടുന്നതും പരീക്ഷിച്ച സ്റ്റീവ് സാലിങ്ങാണ് ആദ്യമായി ഐസ് പോലെ തണുത്ത വെള്ളം തലയിൽ കമഴ്‌ത്തുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തത്. ഇതു പിന്നീട് വൈറൽ ആകുകയായിരുന്നു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP