Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമൃത സർവകലാശാല ഇന്ത്യയിലെ യൂറോപ്യൻ യൂണിയൻ മിഷനുമായി ഹരിത പ്രതിജ്ഞയിൽ ഒപ്പുവച്ചു

അമൃത സർവകലാശാല ഇന്ത്യയിലെ യൂറോപ്യൻ യൂണിയൻ മിഷനുമായി ഹരിത പ്രതിജ്ഞയിൽ ഒപ്പുവച്ചു

തിരുവനന്തപുരം: അമൃത വിശ്വവിദ്യാപീഠവും മറ്റ്പതിനഞ്ച്സ്ഥാപനങ്ങളും യൂറോപ്യൻയൂണിയനുമായി ചേർന്ന്ഹരിതപ്രതിജ്ഞയിൽഒപ്പുവച്ചു. പ്ലാസ്റ്റിക്ഉപയോഗം കുറയ്ക്കുക, ഉത്തരവാദിത്വത്തോടെ മാലിന്യങ്ങൾസംസ്‌കരിക്കുക,ജലത്തിന്റെയും വൈദ്യുതിയുടെയും ഉപയോഗം കുറയ്ക്കുക തുടങ്ങിയ സുസ്ഥിരമാർഗങ്ങൾ നടപ്പാക്കുന്നതിനുവേണ്ടിയാണിത്.

അമൃതയ്ക്കൊപ്പം കായികസംഘടനകൾ, സർവകലാശാലകൾ, പൊതുസമൂഹത്തിലെ സംഘടനകൾ, വ്യവസായ പങ്കാളികൾ,സേവനദാതാക്കൾതുടങ്ങിയവരും ഹരിതപ്രതിജ്ഞയിൽപങ്കാളികളാകുന്നുണ്ട്. #LeadTheGreenChange എന്ന ഹാഷ്ടാഗിനൊപ്പമുള്ള പ്രചാരണപരിപാടിക്ക്തുടക്കം കുറിച്ചിരിക്കുന്നത്ഇന്ത്യയിലെ യൂറോപ്യൻ യൂണിയൻ ഡെലിഗേഷനും ന്യൂഡൽഹിയിലെ യൂറോപ്യൻയൂണിയൻ മെംബർ‌സ്റ്റേറ്റുകളുമാണ്.

2018 ലെ ലോക പരിസ്ഥിതിദിനത്തിലാണ്യൂറോപ്യൻയൂണിയൻഡെലിഗേഷൻഹരിതപ്രതിജ്ഞ സ്വീകരിച്ചത്. സാമൂഹികമാധ്യമങ്ങളിൽഹരിതമാറ്റത്തിന്മുന്നിട്ടിറങ്ങുക എന്ന പ്രചാരണം സംഘടിപ്പിച്ചുവരുന്നു. ഇതിന്റെ ഭാഗമായി പൊതുസമൂഹത്തെയും സ്ഥാപനങ്ങളെയും സംഘടനകളെയും കോർപ്പറേറ്റുകളെയും സർവകലാശാലകളെയും കാർബൺഫുട്പ്രിന്റിനെക്കുറിച്ചും ഭൂഗോളം ഹരിതാഭമാക്കുന്നതിനെക്കുറിച്ചും ബോധവത്കരിക്കുന്നതിൽപങ്കാളികളാകുന്നതിന്ക്ഷണിക്കുകയായിരുന്നു.

യൂറോപ്യൻയൂണിയനും ഇന്ത്യയും സുസ്ഥിരതയ്ക്കും ചാക്രിക സാമ്പത്തിക വ്യവസ്ഥയ്ക്കുമായി പ്രതിജ്ഞാബദ്ധരാണെന്ന്ഇന്ത്യയിലെ യൂറോപ്യൻയൂണിയൻചാർജ്ഡി അഫയേഴ്സ്റെയ്മണ്ട്മാഗിസ്പറഞ്ഞു. ഈ ഉദ്യമത്തിൽ പങ്കാളികളാകുന്നതുവഴി സുസ്ഥിരമായ വികസനത്തിന്മികച്ച രീതിയിൽസംഭാവന നല്കാൻസാധിക്കും.

അമൃത സർവകലാശാല ചാൻസിലർശ്രീ മാതാ അമൃതാനന്ദമയിയുടെ പ്രേരണയാൽസുസ്ഥിരതയ്ക്കും പ്രകൃതിയിലെ മൈത്രിക്കുമായി വിദ്യാർത്ഥികളെയും സമൂഹങ്ങളെയും ഉൾപ്പെടുത്തി മരം നടുക, ജൈവാവശിഷ്ടങ്ങൾപുനചംക്രമണം ചെയ്യുക, ജൈവരീതികൾഉപയോഗിച്ച്മാലിന്യക്കൂമ്പാരങ്ങൾകൈകാര്യം ചെയ്യുക, മലിനജലം സംസ്‌കരിക്കുക,പ്ലാസ്റ്റിക്പുനരുപയോഗിക്കുക തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചിരുന്നു വെന്ന്അമൃത സർവകലാശാലയുടെ പ്രതിനിധി ഡോ. ശ്യാം ദിവാകർപറഞ്ഞു. സ്വച്ഛ്ഭാരത്അഭിയാൻതുടങ്ങുന്നതിനു മുമ്പുതന്നെ അമൃത സർവകലാശാല അമല ഭാരതം എന്ന പേരിൽശുചീകരണ പരിപാടികൾ ഏറ്റെടുത്ത്നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെങ്ങുമായി 12,000-ത്തിൽഅധികം കക്കൂസുകൾനിർമ്മിച്ചുകൊടുക്കുകയും അവ നിർമ്മിക്കുന്നതിന്വനിതകൾക്ക്പരിശീലനം നല്കുകയും ചെയ്തിരുന്നു.

കോൺഫെഡറേഷൻഓഫ്ഇന്ത്യൻഇൻഡസ്ട്രി - സിഐഐ, അമൃത വിശ്വവിദ്യാപീഠം, യാദവ്പുർസർവകലാശാല,സാവിത്രിഭായ്ഫുലെ സർവകലാശാല, ആസാം ഡോൺബോസ്‌കോ സർവകലാശാല, ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ദ പാർക്ക്, ഒബ്റോയ്, ലോദി എന്നീ ഹോട്ടലുകൾ, ഡവലപ്മെന്റ്ഓൾട്ടർനേറ്റീവ്സ്, പ്രോജക്ട്മുംബെ, ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്ഓഫ്വേയ്സ്റ്റ്മാനേജ്മെന്റ്, കരോസംഭവ്, ദ ഹോളി കൗ ബോക്സ്, പ്ലോഗേഴ്സ്ഓഫ്ഇന്ത്യ, കർണാടക സ്റ്റേറ്റ്ക്രിക്കറ്റ്അസോസിയേഷൻ, ഗോവ ഫുട്ബോൾഅസോസിയേഷൻ, ആസാം ക്രിക്കറ്റ്അസോസിയേഷൻ എന്നിവയാണ്ഹരിത പ്രതിജ്ഞാ ഉദ്യമത്തിലെ പങ്കാളികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP