Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈ മലമ്പാമ്പിന്റെ കൈയിൽ പെട്ടാലത്തെ അവസ്ഥ ഒന്നോർത്ത് നോക്കൂ... പതിയിരുന്ന് പിടിച്ച് മുഴുവനായി വിഴുങ്ങിയത് ഒരു കൂറ്റൻ മുതലയെ; ഭയാനകമായ ഒരു പ്രകൃതി കാഴ്ച

ഈ മലമ്പാമ്പിന്റെ കൈയിൽ പെട്ടാലത്തെ അവസ്ഥ ഒന്നോർത്ത് നോക്കൂ... പതിയിരുന്ന് പിടിച്ച് മുഴുവനായി വിഴുങ്ങിയത് ഒരു കൂറ്റൻ മുതലയെ; ഭയാനകമായ ഒരു പ്രകൃതി കാഴ്ച

മറുനാടൻ ഡെസ്‌ക്‌

സിഡ്‌നി: ഓസ്ട്രേലിയയിലെ ക്യൂൻസ്ലാൻഡിൽ നിന്നും ഭീമാകാരൻ മലമ്പാമ്പ് കൂറ്റൻ മുതലയെ പിടിച്ച ദൃശ്യങ്ങൾ പുറത്ത് വന്നു.ശുദ്ധജല മുതലയെ വരിഞ്ഞ് മുറുക്കി പൂർണമായും അകത്താക്കുകയായിരുന്നു ഈ മലമ്പാമ്പ്. വലിയ മുതലയെ പോലും വെറുതെ വിടാത്ത ഈ മലമ്പാമ്പിന്റെ വായിൽ മനുഷ്യൻ അകപ്പെട്ടാലത്തെ സ്ഥിതി എന്തായിരിക്കുമെന്ന ചർച്ച ഇതിനെ തുടർന്ന് സോഷ്യൽ മീഡിയകളിൽ കൊഴുക്കുന്നുമുണ്ട്. തീർത്തും ഭയാനകമായ ഒരു പ്രകൃതി കാഴ്ചയാണ് ഈ ദൃശ്യങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്നത്.

ഓസ്ട്രേലിയയിൽ വലുപ്പത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ള ഒലീവ് മലമ്പാമ്പാണ് ഇവിടെ വില്ലനായി വർത്തിച്ചിരിക്കുന്നത്. മുതലയുടെ വാൽ മാത്രം വെളിയിൽ കാണപ്പെടുന്ന വിധത്തിലാണ് പെരുമ്പാമ്പ് മുതലയെ അകത്താക്കിയിരിക്കുന്നതെന്ന് ഈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. ഇസ കൊടുമുടിക്കടുത്തുള്ള ചതുപ്പ് നിലത്തിൽ വച്ചാണ് കയാകർ മാർട്ടിൻ മുള്ളെർ ഈ അപൂർവ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. കടുത്ത അപകടസാധ്യതയുണ്ടെങ്കിലും മലമ്പാമ്പുകൾ ഇത്തരത്തിൽ മുതലകളെ ഇരകളാക്കാൻ ധൈര്യം കാണിക്കാറുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ വെളിപ്പെടുത്തുന്നത്.

മലമ്പാമ്പുകൾ തങ്ങളുടെ വായിലൊതുങ്ങുന്ന എന്തിനെയും ഇത്തരത്തിൽ വിഴുങ്ങുന്നത് സർവ സാധാരണമാണെന്നാണ് രണ്ട് ഒലിവ് മലമ്പാമ്പുകളെ വളർത്തുന്ന ജിജി വൈൽഡ് ലൈഫ് ഐൻസി ഉടമയായ മൈക്കൽ ജോൺസ് വെളിപ്പെടുത്തുന്നത്. തങ്ങളുടെ ഇരകളെ വിഴുങ്ങാൻ പര്യാപ്തമായ വിധത്തിൽ മലമ്പാമ്പുകൾക്ക് തങ്ങളുടെ താടിയെല്ലുകൾ വികസിപ്പിക്കാനാവുമെന്നും അവർ പറയുന്നു. ഉപ്പുജലത്തിൽ വസിക്കുന്ന മുതലകളിൽ നിന്നും വ്യത്യസ്തമായി സ്വയം പ്രതിരോധത്തിനല്ലാതെ ശുദ്ധ ജല മുതലകൾ മനുഷ്യരെ ആക്രമിക്കാറില്ല.

ഒലിവ് മലമ്പാമ്പുകൾക്ക് വിഷമില്ലെങ്കിലും അവ മനുഷ്യരടക്കം ഏത് ജിവിയെയും വിഴുങ്ങാറുണ്ട്. ഈ മലമ്പാമ്പ് മുതലയെ വിഴുങ്ങുന്ന അപൂർവ ചിത്രങ്ങൾ ജിജി വൈൽഡ് ലൈഫ് റെസ്‌ക്യൂ ഐഎൻസിയുടെ ഫേസ്‌ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങൾക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ 10,000 റെസ്പോൺസുകളാണ് ലഭിച്ചിരിക്കുന്നത്. മലമ്പാമ്പിന് മുതലയെ വിഴുങ്ങാനാവുമെന്നറിഞ്ഞ് നിരവധി പേരാണ് ഞെട്ടൽ രേഖപ്പെടുത്തിയിരിക്കുന്നത്.ഈ ചിത്രങ്ങൾ പകർത്തിയതിലൂടെ മുള്ളർ സ്വയം അപകടസാധ്യതയ്ക്കാണ് നിന്ന് കൊടുത്തതെന്നും ചിലർ പ്രതികരിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP