Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കോഴിക്കോട് ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം; മണ്ണിനടിയിൽപ്പെട്ടവരെ പുറത്തെടുത്തത് നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന്

കോഴിക്കോട് ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം; മണ്ണിനടിയിൽപ്പെട്ടവരെ പുറത്തെടുത്തത് നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കൊടിയത്തൂർ പഞ്ചായത്തിൽ പഴംപറമ്പിൽ ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ക്വാറി തൊഴിലാളികളായ ചെറുവാടി അബ്ദുറഹ്മാൻ, ആക്കോട് സ്വദേശി ബിനു എന്നിവരാണ് മരിച്ചത്. ചെങ്കൽ ക്വാറിയിൽ മണ്ണ് നീക്കുന്നതിനിടെയായിരുന്നു അപകടം.

ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം നടന്നത്. ഫയർഫോഴ്‌സും നാട്ടുകാരുചേർന്നാണ് മണ്ണിനടയിൽപെട്ടവരെ പുറത്തെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇരുവരും മരിച്ചു. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP