Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കളമശ്ശേരി കിൻഫ്ര ഹൈടെക് പാർക്കിൽ കണ്ണ് വച്ച് ബ്രിട്ടൻ; ടെക്നോളജി ഇന്നൊവേഷൻ സോണിൽ ബ്രിട്ടന് വേണ്ടതിൽ അധികം ഉൽപന്നങ്ങൾ; നിരന്തരം സന്ദർശിച്ച് കച്ചവടം ഉറപ്പിക്കാൻ ബ്രിട്ടീഷ് അധികൃതർ; കേരളവും ബ്രിട്ടനും കൈകോർക്കുന്നത് ഇങ്ങനെ

കളമശ്ശേരി കിൻഫ്ര ഹൈടെക് പാർക്കിൽ കണ്ണ് വച്ച് ബ്രിട്ടൻ; ടെക്നോളജി ഇന്നൊവേഷൻ സോണിൽ ബ്രിട്ടന് വേണ്ടതിൽ അധികം ഉൽപന്നങ്ങൾ; നിരന്തരം സന്ദർശിച്ച് കച്ചവടം ഉറപ്പിക്കാൻ ബ്രിട്ടീഷ് അധികൃതർ; കേരളവും ബ്രിട്ടനും കൈകോർക്കുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കേരളത്തിന്റെ ' മെയ്‌ക്കൽ വില്ലേജ്' എന്നറിയപ്പെടുന്ന കളമശ്ശേരി കിൻഫ്ര ഹൈടെക് പാർക്കിൽ കണ്ണ് വച്ച് ബ്രിട്ടൻ രംഗത്തെത്തിയെന്ന് റിപ്പോർട്ട്. ഇവിടുത്തെ ടെക്നോളജി ഇന്നൊവേഷൻ സോണിൽ ബ്രിട്ടന് വേണ്ടതിൽ അധികം ഉൽപന്നങ്ങളുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇവിടെ നിരന്തരം സന്ദർശിച്ച് കച്ചവടം ഉറപ്പിക്കാൻ ബ്രിട്ടീഷ് അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. കേരളവും ബ്രിട്ടനും കൈകോർക്കുന്നത് ഇത്തരത്തിലാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രോണിക് ഇൻക്യുബേറ്ററായ കിൻഫ്ര ഹൈടെക് പാർക്കിൽ നിന്നും വാങ്ങുന്നവരുടെ കൂട്ടത്തിൽ മുൻനിരയിലാണ് ബ്രിട്ടന്റെ സ്ഥാനമെന്ന് ഒരു ഒഫീഷ്യൽ വെള്ളിയാഴ്ച വെളിപ്പെടുത്തിയിട്ടുണ്ട്.

മെയ്‌ക്കൽ വില്ലേജിലേക്ക് സ്പെഷ്യൽ ടീമിനെ കൊണ്ടു വരാനും ഇവിടുത്തെ ഉൽപന്നങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് യുകെയിലെ വ്യവസായ തലവന്മാരെ ബോധ്യപ്പെടുത്തുന്നതിനുമാണ് യുകെ ഒരുങ്ങുന്നതെന്ന് ബ്രിട്ടീഷ് കമ്മീഷൻ ഡെപ്യൂട്ടി ഡയറക്ടർ (ട്രേഡ്, എക്കണോമിക്സ് ആൻഡ് പ്രൊസ്പെരിറ്റി-സൗത്ത് ഏഷ്യ) അമോ കലാർ വെളിപ്പെടുത്തിയിരിക്കുന്നത്. 60,000 സ്‌ക്വയർ ഫീറ്റ് ടെക്നോളജി ഇന്നൊവേഷൻ സോൺ സന്ദർശിക്കാൻ ഒഫീഷ്യൽ ഇവിടെയെത്തിയിരിക്കുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.സ്റ്റാർട്ടപ്പ് കമ്പനികളുടെ കാര്യത്തിൽ ബ്രിട്ടൻ ലോകത്തിൽ നാലാം റാങ്കിലാണെന്നും കലാർ വെളിപ്പെടുത്തുന്നു.

മെയ്‌ക്കർ വില്ലേജിലെ മൂന്ന് സെഗ്മെന്റുകളിലെ ഉൽപന്നങ്ങൽ താൻ ഏറെ ആകൃഷ്ടനായിരിക്കുന്നുവെന്നാണ് കലാർ പറയുന്നത്. എൻവയോൺമെന്റ്, മെഡിക്കൽ ടെക്നോളജി, പവർ റൺ വെഹിക്കിളുകൾ തുടങ്ങിയവയാണീ മൂന്ന് മേഖലകൾ. ഇവിടുത്തെ ഹെൽത്ത് കെയർ പ്രൊഡക്ടുകളിൽ ചിലത് ബ്രിട്ടീഷുകാർക്ക് ഉപയോഗിക്കാൻ ഉചിതമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും കലാർ പറയുന്നു. കഴിഞ്ഞ വർഷം ഇന്ത്യയും യുകെയും തമ്മിലുള്ള കോൺക്ലേവ് ആധുനിക ടെക്നോളജി സെക്ടറിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കിയെന്നാണ് ഒഫീഷ്യൽ ഓർമിക്കുന്നത്.

ഈ ഇവന്റ് കാരണം ഏറ്റവും അധികം മെച്ചമുണ്ടായിരിക്കുന്നത് ഹാർഡ് വെയർ സ്റ്റാർട്ടപ്പ് മേഖലയ്ക്കാണെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. വ്യാവസായിക കാഴ്ചപ്പാടിൽ ഏറെ ഉപയോഗമുള്ള മെയ്‌ക്കർ വില്ലേജിൽ നിന്നുമുള്ള ഉൽപന്നങ്ങൾ സാമൂഹിക മൂല്യമുള്ളവയാണെന്നും കലാർ അഭിപ്രായപ്പെടുന്നു.ബ്രിട്ടീഷ് ഡെലിഗേഷൻ ഈ വില്ലേജ് സന്ദർശിക്കാനെത്തുന്നത് നിർണായകമാണെന്നും അദ്ദേഹം പറയുന്നു.വില്ലേജിൽ ഒഫീഷ്യൽ സന്ദർശിക്കുമ്പോൾ സീനിയർ ഇൻവെസ്റ്റ്മെന്റ് അഡൈ്വസർ , ഡിപ്പാർട്ട്മെന്റ് ഓഫ് ഇന്റർനാഷണൽ ട്രേഡ്, ചെന്നൈയിലെ ബ്രിട്ടീഷ് ഹൈകമ്മീഷനായ ദീപ്തി പാശുമൂർത്തി എന്നിവർ അനുഗമിച്ചിരുന്നു.

സന്ദർശനത്തിനിടെ കലാർ മെയ്‌ക്കർ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണൻ നായരുമായും മറ്റ് ഉന്നത ഒഫീഷ്യലുകളുമായും ചർച്ച നടത്തിയിരുന്നു.ഇന്ത്യയിലെയും ബ്രിട്ടനിലെയും സ്റ്റാർട്ടപ്പ് എന്റർപ്രണർമാരുമായി കൂടുതൽ വിനിമയങ്ങൾ ഉണ്ടാകണമെന്ന് ഈ ചർച്ചകൾക്കിടെ ഉയർത്തിക്കാട്ടപ്പെട്ടിരുന്നു. കലാറിന്റെ സന്ദർശനത്തിലൂടെ ബ്രിട്ടനുമായുള്ള മെയ്‌ക്കർ വില്ലേജിന്റെബിസിനസ് സഹകരണം വർധിക്കുമെന്ന പ്രതീക്ഷ ശക്തമായിരിക്കുന്നുവെന്നാണ് പ്രസാദ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP