Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തന്റെ മരണാനന്തര കർമങ്ങൾക്ക് അഞ്ചുനേരം നമസ്‌കരിക്കുന്ന മുസൽമാൻ നേതൃത്വം കൊടുക്കണമെന്ന് ടി പത്മനാഭൻ; ഭാര്യയുടെ അന്ത്യകർമങ്ങൾ നടത്തിയത് പിന്നോക്ക ജാതിയിൽപെട്ട വ്യക്തിയായിരുന്നു; ഞാൻ മരിക്കുമ്പോഴും അതേ പിന്നോക്കക്കാരൻ അന്ത്യകർമങ്ങൾ ചെയ്യണം; ഖദറിട്ട് വേണം മരിക്കാൻ, ത്രിവർണ പതാക പുതപ്പിക്കണം; ഗിരീഷ് കർണാടിനും സുഗതകുമാരിക്കും പിന്നാലെ തന്റെ മൃതദേഹം എന്തുചെയ്യണമെന്ന് വെളിപ്പെടുത്തി മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ടി പത്മനാഭനും

തന്റെ മരണാനന്തര കർമങ്ങൾക്ക് അഞ്ചുനേരം നമസ്‌കരിക്കുന്ന മുസൽമാൻ നേതൃത്വം കൊടുക്കണമെന്ന് ടി പത്മനാഭൻ; ഭാര്യയുടെ അന്ത്യകർമങ്ങൾ നടത്തിയത് പിന്നോക്ക ജാതിയിൽപെട്ട വ്യക്തിയായിരുന്നു; ഞാൻ മരിക്കുമ്പോഴും അതേ പിന്നോക്കക്കാരൻ അന്ത്യകർമങ്ങൾ ചെയ്യണം; ഖദറിട്ട് വേണം മരിക്കാൻ, ത്രിവർണ പതാക പുതപ്പിക്കണം; ഗിരീഷ് കർണാടിനും സുഗതകുമാരിക്കും പിന്നാലെ തന്റെ മൃതദേഹം എന്തുചെയ്യണമെന്ന് വെളിപ്പെടുത്തി മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ടി പത്മനാഭനും

മറുനാടൻ ഡെസ്‌ക്‌

ഹരിപ്പാട്: യാതൊരുവിധത്തിലുള്ള ഔദ്യോഗിക ബഹുമതികളോ ആചാരവെടിയോ അനുസ്മരണ സമ്മേളനങ്ങളോ ഒന്നുമില്ലാതെ തന്റെ മരണാനന്തര ചടങ്ങുകൾ നടത്തണമെന്നും തനിക്കായി ഒരു ആൽമരം മാത്രമേ നടേണ്ടതുള്ളുവെന്നുമുള്ള കവയത്രി സുഗതകുമാരിയുടെ തുറന്നുപറച്ചിൽ മലയാളക്കരയുടെ നൊമ്പരമായിരുന്നു. അതിനുപിന്നാലെ സമാമായകാര്യങ്ങൾ കുറിച്ച് തുറന്നു പറയുകയാണ് പ്രശസ്ത സാഹിത്യകാരൻ ടി പത്മനാഭൻ.തന്റെ മരണാനന്തര കർമ്മങ്ങൾക്ക് അഞ്ചുനേരം നമസ്‌കരിക്കുന്ന മുസൽമാൻ നേതൃത്വം കൊടുക്കണമെന്നാണ് ആഗ്രഹമെന്ന് ടി പത്മനാഭൻ കഴിഞ്ഞ ദിവസം ഹരിപ്പാട് ഒരു പൊതുപരിപാടിയിൽ തുറന്നു പറഞ്ഞു. സി.ബി.സി. വാര്യർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വർഷങ്ങൾക്കുമുമ്പ് മരിച്ച തന്റെ ഭാര്യയുടെ അന്ത്യകർമങ്ങൾ നടത്തിയത് പിന്നോക്ക ജാതിയിൽപെട്ട വ്യക്തിയായിരുന്നു. താൻ മരിക്കുമ്പോഴും അതേ പിന്നോക്കക്കാരൻ അന്ത്യകർമങ്ങൾ ചെയ്യണം.. കർമങ്ങൾക്ക് അഞ്ചുനേരം നമസ്‌കരിക്കുന്ന മുസൽമാൻ നേതൃത്വം കൊടുക്കം.  ജാതീയവിദ്വേഷം ഇവിടെ വളരെക്കൂടുതൽ വളർന്നുവരുന്ന കാലമാണിത്. ഏതാനും മാസം കഴിഞ്ഞാൽ താൻ 90 വയസ്സിലെത്തും. എന്നാലും മനസ്സിൽ യുവത്വം സൂക്ഷിക്കുന്നു. സജീവ രാഷ്ട്രീയത്തിലില്ലെങ്കിലും ഖദറിട്ട് വേണം മരിക്കാൻ. ത്രിവർണ പതാക പുതപ്പിക്കണമെന്നുമാണ് തന്റെ ആഗ്രഹം -അദ്ദേഹം പറഞ്ഞു.

അനുസ്മരണ സമ്മേളന ഉദ്ഘാടനവും ടി. പത്മനാഭന് പുരസ്‌കാര സമർപ്പണവും മുന്മന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ എം.എ. ബേബി നിർവഹിച്ചു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിച്ചു. ഹൗസിങ് ബോർഡ് ചെയർമാൻ പി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സി.എസ്. സുജാത, എം. സത്യപാലൻ എന്നിവർ സംസാരിച്ചു.

കന്നഡ എഴുത്തുകാരനും നാടക-സിനിമാ-സാംസ്‌കാരിക പ്രവർത്തകനുമായ ഗിരീഷ് കർണാട് ആണ് തന്റെ മൃതദേഹം എന്തുചെയ്യണമെന്ന് വളരെ നേരത്തെ എഴുതിവെച്ച് മാതൃകകാട്ടിയത്്. അതുപോലെ തന്നെ മരണാനന്തര ചടങ്ങുകളും പ്രാർത്ഥനകളും ഒന്നുമില്ലാതെ തീർത്തും മതേരമായാണ് അദ്ദേഹത്തിന്റെ സംസ്‌ക്കാരം നടന്നത്. തുടർന്നാണ് സുഗതകുമാരി മാതൃഭൂമി ദിനപത്രത്തോട് തന്റെ അഭിലാഷം വെളിപ്പെടുത്തിയത്. ''മരണശേഷം ഒരുപൂവും എന്റെ ദേഹത്തുവെക്കരുത്. സർക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട. മതപരമായ വലിയ ചടങ്ങുകളും വേണ്ട. ആരെയും കാത്തുനിൽക്കാതെ എത്രയുംവേഗം ശാന്തികവാടത്തിൽ ദഹിപ്പിക്കണം.''-സുഗതകുമാരി ആവശ്യപ്പെട്ടു.'ഒരാൾ മരിച്ചാൽ റീത്തുകളും പുഷ്പചക്രങ്ങളുമായി പതിനായിരക്കണക്കിനു രൂപയുടെ പൂക്കളാണ് മൃതദേഹത്തിൽ മൂടുന്നത്. ശവപുഷ്പങ്ങൾ.

എനിക്കവ വേണ്ട. മരിച്ചവർക്ക് പൂക്കൾ വേണ്ട. ജീവിച്ചിരിക്കുമ്പോൾ ഇത്തിരി സ്‌നേഹം തരിക. അതുമാത്രംമതി.''-സുഗതകുമാരി പറയുന്നു. മരണാനന്തരം എന്തൊക്കെ ചെയ്യണമെന്ന് സുഗതകുമാരി ഒസ്യത്തിൽ എഴുതിവെച്ചിട്ടുണ്ട്. മരിക്കുന്നത് ആശുപത്രിയിലാണെങ്കിൽ എത്രയും വേഗം അവിടെനിന്ന് വീട്ടിൽക്കൊണ്ടുവരണം. തൈക്കാട്ടെ ശ്മശാനമായ ശാന്തികവാടത്തിൽ ആദ്യം കിട്ടുന്ന സമയത്ത് ദഹിപ്പിക്കണം. ആരെയും കാത്തിരിക്കരുത്. പൊലീസുകാർ ചുറ്റിലുംനിന്ന് ആചാരവെടി മുഴക്കരുത്. 'മഹാകവിയെ കൊണ്ടുകിടത്തി. ചുറ്റും പൊലീസ് നിരന്നുനിന്നു. ആകാശത്തേക്കു വെടിവെച്ചു. ആകാശം താഴെവീണു'- ആചാരവെടിയെക്കുറിച്ച് വി.കെ.എൻ. ഇങ്ങനെയെഴുതിയതോർത്തവർ ചിരിച്ചുവെന്നും അവർ പറയുന്നു.

'ശാന്തികവാടത്തിൽനിന്ന് കിട്ടുന്ന ഭസ്മം ശംഖുംമുഖത്ത് കടലിലൊഴുക്കണം. സഞ്ചയനവും വേണ്ട. പതിനാറും വേണ്ട. സദ്യയും കാപ്പിയും ഒന്നും വേണ്ട. കുറച്ചു പാവപ്പെട്ടവർക്ക് ആഹാരം കൊടുക്കാൻ ഞാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്. അതുമതി. അനുശോചനയോഗമോ സ്മാരക പ്രഭാഷണങ്ങളോ ഒന്നും വേണ്ട''- സുഗതകുമാരി പറഞ്ഞു.ഒരാൽമരം. തന്റെ ഓർമയ്ക്ക് സുഗതകുമാരി അതുമാത്രമേ കൊതിക്കുന്നുള്ളൂ. ആ ആൽമരം എവിടെ നടണമെന്നും സുഗതകുമാരി ഒസ്യത്തിൽ എഴുതിവെച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ പേയാട്, മനസ്സിന്റെ താളംതെറ്റിയ നിരാലംബർക്കായി അവർ പടുത്തുർത്തിയ 'അഭയ' യുടെ പിറകുവശത്തെ പാറക്കൂട്ടത്തിനടുത്ത്. ഇതിൽ കൂടതൽ ഒന്നും തനിക്കായി നടത്തരുതെന്നും സുഗതകുമാരി പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP