Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവശതകൾക്കും അവഗണനകൾക്കും വിട; കാരുണ്യങ്ങൾക്ക് കാത്തുനിൽക്കാതെ ചുള്ളിക്കാടിന്റെ സഹോദരൻ ജയചന്ദ്രൻ യാത്രയായി; അന്ത്യം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിൽത്സയിലിരിക്കെ

അവശതകൾക്കും അവഗണനകൾക്കും വിട; കാരുണ്യങ്ങൾക്ക് കാത്തുനിൽക്കാതെ ചുള്ളിക്കാടിന്റെ സഹോദരൻ ജയചന്ദ്രൻ യാത്രയായി; അന്ത്യം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിൽത്സയിലിരിക്കെ

മറുനാടൻ ഡെസ്‌ക്‌

കൊടുങ്ങല്ലൂർ: അവശതകൾക്കും അവഗണനകൾക്കും വിടനൽകി കാരുണ്യത്തിനായ കാത്തുനിൽക്കാതെ കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സഹോദരൻ ജയചന്ദ്രൻ (54) വിടവാങ്ങി. റോഡിൽ അവശനിലയിൽ കണ്ടത്തിയ ജയചന്ദ്രൻ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.തോന്ന്യങ്ങാട്ട് ക്ഷേത്രത്തിന് സമീപത്തെ കടത്തിണ്ണയിൽ നിന്ന് കണ്ടെടുക്കുമ്പോൾ ദിവസങ്ങളായി ഭക്ഷണം കഴിക്കാത്ത അവസ്ഥയിൽ, വിസർജ്ജ്യങ്ങളിൽ കിടക്കുകയായിരുന്നു കാൻസർ രോഗിയായ ജയചന്ദ്രൻ

ചുള്ളിക്കാടിന്റെ സഹോദരൻ ദിവസങ്ങളായി തെരുവോരത്ത് കഴിഞ്ഞിരുന്നത് നേരത്തേ വാർത്തയായിരുന്നു. വിവാദങ്ങൾക്ക് ശേഷം സഹോദരനെ കാണാൻ ഒടുവിൽ കവി ബാലചന്ദ്രൻ ചുള്ളിക്കാട് എത്തിയിരുന്നു. പുല്ലൂറ്റ് വെളിച്ചം അഗതി മന്ദിരത്തിലും താലൂക്ക് ആശുപത്രിയിലും എത്തിയ ബാലചന്ദ്രൻ ചുള്ളിക്കാട് സഹോദരനു സഹായവും നൽകി.

ഭക്ഷണം ലഭിക്കാതെ അവശനിലയിൽ പറവൂരിൽ റോഡരികിൽ കിടന്നിരുന്ന ജയചന്ദ്രനെ പൊലീസും ജനപ്രതിനിധികളും സന്നദ്ധപ്രവർത്തകരും ചേർന്നു ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പറവൂർ നഗരസഭ അധ്യക്ഷൻ രമേഷ് കുറുപ്പിന്റെ ആവശ്യപ്രകാരം ജീവകാരുണ്യ പ്രവർത്തകരായ സന്ദീപ് പോത്താനി, സൽമ സജിൻ എന്നിവർ പുല്ലൂറ്റ് വെളിച്ചം അഗതിമന്ദിരത്തിൽ എത്തിച്ചു. പിന്നീട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

സംഭവം അറിഞ്ഞു ബാലചന്ദ്രൻ ചുള്ളിക്കാട് കൊടുങ്ങല്ലൂരിൽ എത്തുകയായിരുന്നു. വെളിച്ചം അഗതി മന്ദിരത്തിനും അദ്ദേഹം സഹായം നൽകി. വർഷങ്ങൾക്കു മുൻപ് വീടുവിട്ടിറങ്ങിയ അവിവാഹിതനായ ചന്ദ്രൻകുട്ടി പറവൂരിൽ ഒറ്റയ്ക്കായിരുന്നു താമസം. ഏറെക്കാലത്തിനു ശേഷമാണ് ഇവർ കാണുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP