Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കള്ളപ്പണക്കാർക്കും ഭൂമിമാഫിയക്കും തിരിച്ചടി; വസ്തു കൈമാറ്റ രജിസ്‌ട്രേഷന് ഇനി ആധാർ നിർബന്ധം; ആധാറുമായി ബന്ധിപ്പിച്ചു കഴിഞ്ഞാൽ സബ് രജിസ്ട്രാർക്ക് വസ്തു കൈമാറ്റത്തിലേർപ്പെട്ട വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കാൻ കഴിയും; ഇതുവഴി ഊഹക്കച്ചവടവും മറ്റും തടയാം; പുതിയ പരിഷ്‌ക്കാരത്തിന് തുടക്കത്തിലേ എതിർപ്പ്; വസ്തു കൈമാറ്റത്തിന് പാൻ കാർഡ് നിർബന്ധമായിരിക്കേ അധാർ എന്തിനെന്ന് വി എസ്; പൗരന്മാരുടെ മേൽ നിരീക്ഷണവലയം സൃഷ്ടിക്കാനുള്ള ശ്രമമെന്നും ഭരണപരിഷ്‌ക്കാര കമ്മീഷൻ അധ്യക്ഷൻ

കള്ളപ്പണക്കാർക്കും ഭൂമിമാഫിയക്കും തിരിച്ചടി; വസ്തു കൈമാറ്റ രജിസ്‌ട്രേഷന് ഇനി ആധാർ നിർബന്ധം; ആധാറുമായി ബന്ധിപ്പിച്ചു കഴിഞ്ഞാൽ സബ് രജിസ്ട്രാർക്ക് വസ്തു കൈമാറ്റത്തിലേർപ്പെട്ട വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കാൻ കഴിയും; ഇതുവഴി ഊഹക്കച്ചവടവും മറ്റും തടയാം; പുതിയ പരിഷ്‌ക്കാരത്തിന് തുടക്കത്തിലേ എതിർപ്പ്; വസ്തു കൈമാറ്റത്തിന് പാൻ കാർഡ് നിർബന്ധമായിരിക്കേ അധാർ എന്തിനെന്ന് വി എസ്; പൗരന്മാരുടെ മേൽ നിരീക്ഷണവലയം സൃഷ്ടിക്കാനുള്ള ശ്രമമെന്നും ഭരണപരിഷ്‌ക്കാര കമ്മീഷൻ അധ്യക്ഷൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിൽ വസ്തു കൈമാറ്റ രജിസ്‌ട്രേഷന് ഇനി ആധാർ നിർബന്ധം. കള്ളപ്പണക്കാർക്കും ഭൂമാഫിയയ്ക്കും തിരിച്ചടിയേൽപ്പിച്ചു കൊണ്ടുള്ള ഈ നടപടി വസ്തു ഇടപാടുകളിലെ തിരിമറികൾ അവസാനിപ്പിക്കാൻ സഹായിക്കും. ഒരു തവണ ആധാറുമായി ബന്ധിപ്പിച്ചു കഴിഞ്ഞാൽ സബ് രജിസ്ട്രാർക്ക് വസ്തു കൈമാറ്റത്തിലേർപ്പെട്ട് വ്യക്തികളുടെ വിവരങ്ങളെല്ലാം ശേഖരിക്കാൻ കഴിയും. കൂടാതെ ഭൂപരിഷ്‌കരണ നിയമം അനുസരിച്ചിള്ളതിലും കൂടുതൽ വസ്തുക്കൾ പലരും വാങ്ങിക്കൂട്ടുന്നതായി പരാതിയുള്ള സാഹചര്യത്തിൽ ഒരു വ്യക്തിയുടെ പേരിലുള്ള വസ്തുക്കളുടെ കണക്കുകൾ കൃത്യമായി അറിയാൻ ആധാർ ബന്ധിപ്പിക്കുന്നതിലൂടെ സാധിക്കുമെന്നാണ് സൂചന.

വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ട്് നിലനിൽക്കുന്ന ഊഹക്കച്ചവടം സാധാരണക്കാർക്ക് ഏൽപ്പിക്കുന്ന പ്രഹരം ചെറുതല്ല. കേരളത്തിൽ ഭൂമിയുടെ വില വൻതോതിൽ ഉയരുന്നതിനു പിന്നിൽ നികുതിവെട്ടിപ്പിന് വലിയ പങ്കുണ്ട്. എന്നാൽ ആധാറും ബാങ്ക് അക്കൗണ്ടും ബന്ധപ്പെട്ടത് ആയതിനാൽ നികുതിവെട്ടിപ്പ് തടയാൻ കഴിയുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇതോടെ ന്യായമായ വില മാത്രമേ സ്ഥലത്തിന് നിശ്്ചയിക്കാൻ കഴിയൂ. കേരളത്തിൽ നടക്കുന്ന വസ്തു ഇടപാടുകളെ സംബന്ധിച്ച് കൃ്ത്യമായ വിവരങ്ങൾ ഒന്നും തന്നെ ഇപ്പോൾ നിലവിലില്ല. ഈ പ്രശ്നം ഒഴിവാക്കാൻ ആധാർ നിർബന്ധമാക്കുന്നത് സഹായിക്കും. കൂടാതെ വസ്തു രജിസ്റ്റർ ചെയ്യാനും സാക്ഷികളായും എത്തുന്നവരുടെ ചിത്രം എടുക്കുന്നതിന് വെബ്് കാമറ സ്ഥാപിക്കാനും ഇടപാടുകാരുടെ ഫോട്ടോ രജിസ്ട്രേഷൻ വകുപ്പിൽ സൂക്ഷിക്കാനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്്്.

വോട്ടർ ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് എന്നിവയ്ക്കു പകരം ഇനി മുതൽ ആധാർ കാർഡ്് മാത്രമായിരിക്കും തിരിച്ചറിയൽ രേഖയായി സ്വീകരിക്കുക. ഇതു സംബന്ധിച്ച റവന്യൂ നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. 2017 ൽ ആണ് വസ്തു സംബന്ധമായ ഇടപാടുകൾ ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ കേരളത്തിനോട് ആവശ്യപ്പെട്ടത്. മറ്റു പല സംസ്ഥാനങ്ങളും നേരത്തെ തന്നെ ഈ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്്. വസ്തു ഇടപാടിലെ സുതാര്യതയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ വിലയാധാരം രജിസ്റ്റർ ചെയ്യുന്ന വസ്്തുക്കൾക്ക് മാത്രമാകും ആധാർ നിർബന്ധമാക്കുക. കുടുംബക്കാർ തമ്മിലുള്ള ഇടപാടുകൾ പഴയ രീതിയിൽ തന്നെ തുടരും.

എന്നാൽ ഭൂമിയുടെ രജിസ്‌ട്രേഷന്് ആധാർ നിർബന്ധമാക്കാനുള്ള തീരുമാനത്തെ എതിർത്തു കൊണ്ട് വി എസ് അച്യുതാനന്ദൻ രംഗത്തെത്തിയിരിക്കുകയാണ്്. വസ്തു കൈമാറ്റത്തിന് പാൻ കാർഡ് ഇപ്പോൾ തന്നെ നിർബന്ധമായിരിക്കെ ആധാർ നിർബന്ധമാക്കാനുള്ള നീക്കം രാഷ്ട്രീയപരമായും നിയമപരമായും ശരിയാണോയെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൗരന്മാരുടെ മേൽ നിരീക്ഷണ വലയം സൃഷിടിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളെ ചോദ്യം ചെയ്തുകൊണ്ട് സിപിഎം നടത്തിയ സമരത്തെ തുടർന്ന്, സുപ്രീം കോടതി നികുതി റിട്ടേൺ സമർപ്പിക്കുന്ന്തിനൊഴികെ ആധാർ നിർബന്ധമാക്കാനാകില്ലെന്ന് വിധി പുറപ്പെടുവിച്ചതാണെന്നും അതിനാൽ ഈ നടപടി ഉപേക്ഷിക്കണമെന്നും വി എസ് പറഞ്ഞു. ഇതിനെ സ്ംബന്ധിച്ച് അദ്ദേഹം റവന്യൂ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.\

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP