Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആദായ നികുതി വകുപ്പിൽ മോദിയുടെ സർജിക്കൽ സ്‌ട്രൈക്ക്; അഴിമതിക്കാരെ എല്ലാം തുരത്താൻ തീരുമാനിച്ച് ഉത്തരവ്; 50 കഴിഞ്ഞ അഴിമതിക്കാരെ വീട്ടിലിരുത്തും; 15 ഉദ്യോഗസ്ഥർക്ക് കൂടി നിർബന്ധിത വിരമിക്കൽ നിർദ്ദേശം

ആദായ നികുതി വകുപ്പിൽ മോദിയുടെ സർജിക്കൽ സ്‌ട്രൈക്ക്; അഴിമതിക്കാരെ എല്ലാം തുരത്താൻ തീരുമാനിച്ച് ഉത്തരവ്; 50 കഴിഞ്ഞ അഴിമതിക്കാരെ വീട്ടിലിരുത്തും; 15 ഉദ്യോഗസ്ഥർക്ക് കൂടി നിർബന്ധിത വിരമിക്കൽ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ആദായനികുതി വകുപ്പിൽ മോദി സർക്കാരിന്റെ ശുദ്ധികലശം തുടരുന്നു.ആദായനികുതി വകുപ്പിലെ വിവിധ അഴിമതി ആരോപണങ്ങൾ നേരിടുന്ന അമ്പത് വയസ് പൂർത്തിയായ ഉദ്യോഗസ്ഥർക്കാണ് നിർബന്ധിത വിരമിക്കലിന് നിർദ്ദേശം നൽകിയിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് ആദായനികുതി വകുപ്പിലെ 12 ഉദ്യോഗസ്ഥർക്കെതിരേയും സമാന നടപടിയുണ്ടായിരുന്നു. വകുപ്പിലെ 15 മുതിർന്ന ഉദ്യോഗസ്ഥർക്കുകൂടി നിർബന്ധിത വിരമിക്കൽ നിർദേശിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി.

ജനറൽ ഫിനാൻഷ്യൽ നിയമത്തിൽ 56-ാം റൂൾ പ്രകാരമാണ് ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കലിന് നിർദ്ദേശം നൽകിയിരിക്കുന്നത്. പ്രിൻസിപ്പൽ കമ്മീഷണർ, കമ്മീഷണർ, അഡീഷണൽ കമ്മീഷണർ, ഡെപ്യൂട്ടി കമ്മീഷണർ, ജോയിന്റ് കമ്മീഷണർ, അസിസ്റ്റന്റ് കമ്മീഷണർ തുടങ്ങിയ പദവികളിലുള്ളവർക്കെതിരെയാണ് ഇത്തവണത്തെ നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP