Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടുക്കളയിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ കണ്ടത് പാചകത്തിനുള്ള ചിക്കൻ കഷണങ്ങൾ അകത്താക്കുന്ന പൂച്ചയെ; കാഴ്ച കണ്ടത് പാപ്പനംകോട്ടെ ദേവി ഹോട്ടലിന്റെ അടുക്കളയിൽ; പഴകിയ ഭക്ഷണവും മോശം അടുക്കളയും കണ്ട ശ്രീകാര്യം മിസ്ബാഹ് ഹോട്ടലും അടച്ചുപൂട്ടി; ആറ്റിപ്രയിലെ ദേവി കാറ്ററിംഗിനും മറ്റൊരു കാറ്ററിംഗിനും പൂട്ടുവീണു; അപാകത കണ്ടെത്തിയ 47 സ്ഥാപനങ്ങൾക്ക് നോട്ടീസും; തിരുവനന്തപുരത്തെ ഹോട്ടലുകളിൽ കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ മിന്നൽപരിശോധനയിലെ കാഴ്ചകൾ ഇങ്ങനെ

അടുക്കളയിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ കണ്ടത് പാചകത്തിനുള്ള ചിക്കൻ കഷണങ്ങൾ അകത്താക്കുന്ന പൂച്ചയെ; കാഴ്ച കണ്ടത് പാപ്പനംകോട്ടെ ദേവി ഹോട്ടലിന്റെ അടുക്കളയിൽ; പഴകിയ ഭക്ഷണവും മോശം അടുക്കളയും കണ്ട ശ്രീകാര്യം മിസ്ബാഹ് ഹോട്ടലും അടച്ചുപൂട്ടി; ആറ്റിപ്രയിലെ ദേവി കാറ്ററിംഗിനും മറ്റൊരു കാറ്ററിംഗിനും പൂട്ടുവീണു; അപാകത കണ്ടെത്തിയ 47 സ്ഥാപനങ്ങൾക്ക് നോട്ടീസും; തിരുവനന്തപുരത്തെ ഹോട്ടലുകളിൽ  കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ മിന്നൽപരിശോധനയിലെ കാഴ്ചകൾ ഇങ്ങനെ

എം മനോജ് കുമാർ

 തിരുവനന്തപുരം: നഗരത്തിലെ ഹോട്ടലുകളുടെ അടുക്കളകൾ പലതും പരിതാപകരമായ അവസ്ഥയിലാണെന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡിൽ കണ്ടെത്തി. കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ നാല് പ്രത്യേക സ്‌ക്വാഡുകളാണ് നഗരപരിധിയിൽ പരിശോധന നടത്തിയത്. നഗരത്തിലെ 52 ഹോട്ടലുകളിലാണ് ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. മൂന്നു സ്ഥാപനങ്ങൾ താത്കാലികമായി അടപ്പിക്കുകയും അപാകത കണ്ടെത്തിയ 47 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഗുരുതരമായ പിഴവ് ആരോഗ്യവിഭാഗം കണ്ടെത്തുകയും അത് റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.

വളരെ വൃത്തിഹീനമായ അവസ്ഥയിൽ കണ്ടെത്തിയ ശ്രീകാര്യത്തെ മിസ്ബാഹ് ഹോട്ടലും ആറ്റിപ്രയിലെ രണ്ടു കാറ്ററിങ് സ്ഥാപനങ്ങളുമാണ് അടപ്പിച്ചത്. ഇതിൽ ഒരു കാറ്ററിങ് സ്ഥാപനം സജീവ് എന്നൊരാൾ നടത്തുന്നതാണ്. അമ്മു എന്ന കാറ്ററിങ് ആണ് അടച്ചുപൂട്ടിയതിൽ ഒരു സ്ഥാപനം. ഈ മൂന്നു സ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കാൻ ഒട്ടും അനുയോജ്യമായിരുന്നില്ലെന്നു റെയിഡ് നടത്തിയ ആരോഗ്യവിഭാഗം അധികൃതർ മറുനാടനോട് പറഞ്ഞു. പാപ്പനംകോട് ദേവി ഹോട്ടലിന്റെ അടുക്കളയിൽ ആരോഗ്യവിഭാഗം പരിശോധന നടത്തുമ്പോൾ കണ്ട കാഴ്ച പാകം ചെയ്യാൻ എടുത്തുവെച്ച ചിക്കൻ പൂച്ച തിന്നുന്നതായിരുന്നു. ഈ ചിക്കൻ ആരോഗ്യവിഭാഗം പിടിച്ചെടുത്തു. ഹോട്ടലുകളിലെ മാലിന്യങ്ങൾ സംസ്‌ക്കരിക്കുന്നതിൽ ഗുരുതരമായ പിഴവുകളാണ് ആരോഗ്യവിഭാഗം കണ്ടെത്തിയത്. ഇതിന്റെ പശ്ചാത്തലത്തിൽ ഹോട്ടൽ മാലിന്യങ്ങൾ തരംതിരിച്ച് വയ്ക്കണമെന്നും കോർപറേഷൻ നിശ്ചയിച്ചിട്ടുള്ള സ്ഥാപനങ്ങൾക്ക് കൈമാറണമെന്നും ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി.

കോർപ്പറേഷന്റെ സുഭോജനം പദ്ധതിയുടെ ഭാഗമായി നഗരത്തിലെ ഹോട്ടലുകളിൽ ജോലി ചെയ്യുന്നവർക്ക് നഗരസഭാ തന്നെ പരിശീലനം നൽകി തിരിച്ചറിയൽ കാർഡ് നൽകും. ഇത്തരത്തിൽ ഐഡികാർഡുകൾ കരസ്ഥമാക്കിയവർക്ക് മാത്രമേ ഹോട്ടലുകൾ, ബേക്കറികൾ തുടങ്ങി ഭക്ഷണ സാധനങ്ങൾ നിർമ്മിക്കുന്ന ഇടങ്ങളിൽ ജോലി ചെയ്യാൻ അനുവദിക്കൂ. പരിശീലനത്തിന് മുന്നോടിയായി മെഡിക്കൽ പരിശോധനയും നടത്തും. ഓഗസ്റ്റ് മാസം ഈ പരിശീലനപരിപാടി തുടങ്ങും.

നിലവിൽ ജോലി ചെയ്യുന്നവരെയാകും ഈ പരിപാടിക്ക് ആദ്യം തിരഞ്ഞെടുക്കുക. തുടർന്ന് ജോലി ചെയ്യാൻ താത്പര്യമുള്ളവർക്കും പരിശീലനം നൽകും. ജൂലൈ ആദ്യവാരം ഇതു സംബന്ധിച്ച അറിയിപ്പുകൾ സ്ഥാപനങ്ങൾക്ക് നൽകും. പരിശീലനത്തിനുള്ള രജിസ്ട്രേഷനും ഇതോടൊപ്പം നൽകും. ഇന്നത്തെ ഹോട്ടൽ പരിശോധനാ സ്‌ക്വാഡുകൾക്ക് ഹെൽത്ത് ഓഫീസർ ഡോക്ടർ ശശികുമാർ, ഹെൽത്ത് സൂപ്പർവൈസർമാരായ അജിത്ത് കുമാർ , പ്രകാശ്, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രേംനവാസ്, അനൂപ് റോയി എന്നിവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP