Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പരാതിക്കാരിയെ അറിയാം...യുവതിയുടെ പരാതി തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ വേണ്ടി; ബലാൽസംഗം ചെയ്‌തെന്ന കേസ് തള്ളി ബിനോയ് കോടിയേരി; പരാതിക്കാരിക്കെതിരെ കേസെടുക്കാൻ കേരളാ പൊലീസും; യുവതി ഭീഷണിപ്പെടുത്തുന്നു എന്നു കാണിച്ചുള്ള കത്തു സഹിതം ബിനോയി മെയ് മാസത്തിൽ കണ്ണൂർ റേഞ്ച് ഐജിക്ക് നൽകിയ പരാതി നിർണായകം; ആരോപണം വ്യക്തിപരമെന്നും ഇടപെടില്ലെന്നും സിപിഎം കേന്ദ്രകമ്മിറ്റി

പരാതിക്കാരിയെ അറിയാം...യുവതിയുടെ പരാതി തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ വേണ്ടി; ബലാൽസംഗം ചെയ്‌തെന്ന കേസ് തള്ളി ബിനോയ് കോടിയേരി; പരാതിക്കാരിക്കെതിരെ കേസെടുക്കാൻ കേരളാ പൊലീസും; യുവതി ഭീഷണിപ്പെടുത്തുന്നു എന്നു കാണിച്ചുള്ള കത്തു സഹിതം ബിനോയി മെയ് മാസത്തിൽ കണ്ണൂർ റേഞ്ച് ഐജിക്ക് നൽകിയ പരാതി നിർണായകം; ആരോപണം വ്യക്തിപരമെന്നും ഇടപെടില്ലെന്നും സിപിഎം കേന്ദ്രകമ്മിറ്റി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തനിക്കെതിരെ മുംബൈയിലെ യുവതി നൽകിയ പരാതി തള്ളി ബിനോയി കോടിയേരി. തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യാനുള്ള ശ്രമമാണ് കേസെന്ന് പുറഞ്ഞാണ് ബിനോയ വിഷയത്തിൽ പ്രതിരോധം തീർക്കുന്നത്. പരാതിക്കാരിയെ അറിയാമെന്നും ബിനോയ് പറഞ്ഞു. എന്നാൽ പരാതിയെ കുറിച്ച് കൂടുതൽ പ്രതികരിക്കാൻ ബിനോയ് തയ്യാറായില്ല. അഭിഭാഷകനുമായി സംസാരിച്ച് വിശദീകരണം നൽകാം എന്നാണ് ബിനോയ് പറഞ്ഞത്.

അതേസമയം ബിനോയി കോടിയേരിക്കെതിരെ ബലാൽസംഗ പരാതി നൽകിയ ബീഹാർ സ്വദേശിനിയായ യുവതിക്കെതിരെ കേസെടുക്കുമെന്ന് കേരള പൊലീസ്. യുവതി ഭീഷണിപ്പെടുത്തുന്നു എന്നുചൂണ്ടിക്കാട്ടി ബിനോയി നൽകിയ പരാതിയിലാണ് പൊലീസ് നിലപാട് അറിയിച്ചത്. കഴിഞ്ഞ മേയിലാണ് ബിനോയി യുവതിക്കെതിരെ കണ്ണൂർ റേഞ്ച് ഐജിക്ക് പരാതി നൽകിയത്. പരാതിക്കൊപ്പം കത്തും നൽകിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകാൻ ഒരുങ്ങുന്നത്.

ഈ പരാതി തുടരന്വേഷണത്തിനായി കണ്ണൂർ എസ്‌പിക്ക് കൈമാറിയിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഏപ്രിലിൽ അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് യുവതി കത്ത് അയച്ചിരുന്നു എന്നാണ് ബിനോയി പരാതിയിൽ വ്യക്തമാക്കിയിരുന്നത്. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ്, ബിനോയി വിവാഹ വാഗ്ദാനം നൽകി ബലാൽസംഗം ചെയ്തതായി ചൂണ്ടിക്കാണിച്ച് യുവതി മുംബൈ പൊലീസിൽ പരാതി നൽകിയത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ ഓഷിവാര പൊലീസ്, ബിനോയിക്കെതിരെ ബലാൽസംഗം, വഞ്ചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബിനോയ് വിവാഹവാഗ്ദാനം നൽകി വർഷങ്ങളോളം ബലാൽസംഗം ചെയ്തെന്നും ആ ബന്ധത്തിൽ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

2009 മുതൽ 2018 വരെ ബിനോയ് പീഡിപ്പിച്ചെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ദുബൈയിൽ ഡാൻസ് ബാറിൽ യുവതി ജോലി ചെയ്യുമ്പോൾ ബിനോയ് അവിടെ സ്ഥിരം സന്ദർശകനായിരുന്നു. അവിടെ വച്ചാണ് യുവതി ബിനോയിയെ പരിചയപ്പെടുന്നതെന്ന് പരാതിയിൽ പറയുന്നു. 'ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു. 2009 നവംബറിൽ ഗർഭിണിയായി. തുടർന്ന് മുംബൈയിലേക്ക് തിരിച്ചുപോയി. 2010 ഫെബ്രുവരിയിൽ അന്ധേരി വെസ്റ്റിൽ ഫ്‌ളാറ്റ് വാടകക്കെടുത്ത് തന്നെ അവിടേക്ക് മാറ്റി. ഇതിനിടെ ബിനോയ് പതിവായി ദുബൈയിൽ നിന്നും വന്നുപോയിരുന്നു. എല്ലാ മാസവും പണവും അയച്ചിരുന്നു' യുവതിയുടെ പരാതിയിൽ പറയുന്നു.

'2015 ൽ ബിസിനസ് മോശമാണെന്നും ഇനി പണം നൽകുക പ്രയാസമാണെന്നും അറിയിച്ചു. വിളിച്ചാൽ ഒഴിഞ്ഞുമാറാൻ തുടങ്ങി. 2018 ലാണ് ബിനോയ് വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും അറിയുന്നത്. ഇക്കാര്യം ചോദിച്ചപ്പോൾ ആദ്യം കൃത്യമായ മറുപടിയില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങി'യെന്നും പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിനോയിക്കെതിരെ ഐ.പി.സി 376, 376(2), 420, 504, 506 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പരാതിയിന്മേൽ അന്വേഷണം ആരംഭിച്ചതായി ഓഷിവാര പൊലീസ് സ്റ്റേഷൻ സീനിയർ ഇൻസ്പെക്ടർ ശൈലേഷ് പസൽവാർ പറഞ്ഞു.

അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസിൽ പാർട്ടി ഇടപെടില്ലെന്ന നിലപാടിലാണ് സിപിഎം കേന്ദ്ര നേതൃത്വം. പരാതിയുടെ വിശദാംശങ്ങൾ അറിയില്ലെന്നും കേന്ദ്ര നേതൃത്വം അറിയിച്ചു. പാർട്ടിയുമായി ബന്ധമുള്ള വിഷയമല്ല ഇതെന്നാണ് നേതാക്കളുടെ പ്രതികരണം. ആരോപണം ഉയർന്ന സാഹചര്യത്തിൽ അത് എന്താണെന്ന് പാർട്ടി പരിശോധിക്കും. കേസിൽ സിപിഎം ഇടപെടില്ല. ആരോപണ വിധേയർ തുടർ നടപടികൾ സ്വയം നേരിടുമെന്നും കേന്ദ്ര നേതാക്കൾ പ്രതികരിച്ചു.

വെബ്സൈറ്റ് മെയിന്റനൻസ് നടക്കുന്നതിനാൽ വൈകുന്നേരം അപ്ഡേഷൻ ഉണ്ടായിരിക്കുന്നതല്ല - എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP