Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുരേന്ദ്രന് ഒരു നീതി രാജേഷിന് വേറൊരു നീതി; ശബരിമലയിൽ സ്ത്രീയെ അക്രമിച്ച കേസിൽ വിവി രാജേഷിന് പിഴയും ഒപ്പും മാത്രം ശിക്ഷ; പ്രക്ഷോഭത്തിൽ കെ സുരേന്ദ്രനെതിരെ ചുമത്തിയത് 242 കേസുകൾ; പിടിച്ച് അകത്തിട്ടും തെരഞ്ഞെടുപ്പ് സമയത്ത് പരസ്യത്തിനായി ലക്ഷങ്ങൾ ചിലവഴിപ്പിച്ചും ദ്രോഹിച്ചു; പിണറായി സർക്കാരിന്റെ വ്യക്തിവൈരാഗ്യം കെ സുരേന്ദ്രനോട് മാത്രം

സുരേന്ദ്രന് ഒരു നീതി രാജേഷിന് വേറൊരു നീതി; ശബരിമലയിൽ സ്ത്രീയെ അക്രമിച്ച കേസിൽ വിവി രാജേഷിന് പിഴയും ഒപ്പും മാത്രം ശിക്ഷ; പ്രക്ഷോഭത്തിൽ കെ സുരേന്ദ്രനെതിരെ ചുമത്തിയത് 242 കേസുകൾ; പിടിച്ച് അകത്തിട്ടും തെരഞ്ഞെടുപ്പ് സമയത്ത് പരസ്യത്തിനായി ലക്ഷങ്ങൾ ചിലവഴിപ്പിച്ചും ദ്രോഹിച്ചു; പിണറായി സർക്കാരിന്റെ വ്യക്തിവൈരാഗ്യം കെ സുരേന്ദ്രനോട് മാത്രം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട:ശബരിമലയിൽ ചിത്തിര ആട്ടവിശേഷസമയത്ത് സ്ത്രീയെ തടഞ്ഞെന്ന കേസിൽ ബിജെപി. സംസ്ഥാനസമിതിയംഗം വി.വി.രാജേഷിനെ പമ്പ പൊലീസ് അറസ്റ്റുചെയ്തശേഷം ജാമ്യത്തിൽ വിട്ടയച്ചു. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളിൽ കെ സുരേന്ദ്രനെ വ്യക്തിപരമായി തന്നെ സംസ്ഥാന സർക്കാർ ഉന്നം വയ്ക്കുകയായിരുന്നു എന്ന് ഇതോടെ തെളിയുകയാണ്. ജില്ലാ കോടതിയിൽ രാജേഷ് നേരത്തേ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. കോടതിനിർദേശപ്രകാരം തിങ്കളാഴ്ച രാവിലെ പമ്പ പൊലീസ്സ്‌റ്റേഷനിൽ രാജേഷ് ഹാജരായി. എസ്‌ഐ. ഡി.രജീഷ്‌കുമാറിന്റെ നേതൃത്വത്തിൽ രാജേഷിനെ ചോദ്യംചെയ്തശേഷം അറസ്റ്റു രേഖപ്പെടുത്തി. തുടർന്ന് രണ്ടുപേരുടെ ആൾജാമ്യത്തിലും 50,000 രൂപയുടെ ജാമ്യത്തിലും വിട്ടയച്ചു.

ഒരുമാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും പമ്പ പൊലീസ്സ്‌റ്റേഷനിൽ രാജേഷ് ഹാജരാകണമെന്ന ഉപാധിയുമുണ്ടെന്ന് ഇൻസ്പെക്ടർ അനൂപ് പറഞ്ഞു. കേസിൽ പതിനഞ്ചാംപ്രതിയാണ് രാജേഷ്. അതേസമയം ശബരിമല സമരത്തിൽ സുരേന്ദ്രനെതിരെ ചുമത്തിയത് ഇരുന്നൂറിൽ പരം കേസുകളാണ്. സുരേന്ദ്രനെതിരെ ചുമത്തിയ കേസുകൾ പക്ഷേ ഗൗൗരവമുള്ളതായിരുന്നു. സർക്കാർ മനഃപൂർവ്വം വേട്ടയാടിയതാണ് എന്നും വ്യക്തമായിരുന്നു.

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥിയായി സുരേന്ദ്രനെ പ്രഖ്യാപിച്ചതിന് പിന്നാലെ കെ സുരേന്ദ്രനെതിരെ കൂടുതൽ ക്രിമനൽ കേസുകൾ ഉണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയും ചെയ്തിരുന്നു. കേസുകൾ മറച്ചുവച്ചെന്ന പേരിൽ സുരേന്ദ്രന്റെ പത്രിക തള്ളിപ്പോകാനുള്ള സാധ്യത കണക്കിലെടുത്ത് അന്ന് വീണ്ടും പത്രിക സമർപ്പിക്കേണ്ടി വന്നിരുന്നു സുരേന്ദ്രന്.ശബരിമല പ്രഭോക്ഷത്തിന്റെ ഭാഗമായി നടന്ന അക്രമ സംഭവങ്ങളുൾപ്പെടെ 242 കേസുകൾ സുരേന്ദ്രനെതിരെ ഉണ്ടെന്നാണ് സർക്കാർ ഹൈക്കോടതിൽ സത്യവാങ്മൂലം നൽകിയത്. പത്തനംതിട്ടയിൽ നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ 20 ക്രിമിനൽ കേസുകളേ ഉള്ളുവെന്നാണ് സുരേന്ദ്രൻ വ്യക്തമാക്കിയത്.

കള്ളക്കേസുകൾ സർക്കാർ ചുമത്തിയെന്ന ആരോപണം തെരഞ്ഞെടുപ്പിൽ പരമാവധി ഉപയോഗിക്കാൻ ബിജെപി ശ്രമിച്ചെങ്കിലും സുരേന്ദ്രൻ മൂന്നാം സ്ഥാനത്ത് തന്നെ ആയിരുന്നു. എന്നാൽ വലിയ രീതിയിൽ മണ്ഡലത്തിൽ വോട്ട് വർധിപ്പിക്കുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിലടക്കം സുരേന്ദ്രനെ സർക്കാർ വേട്ടയാടുന്നുവെന്ന പ്രചാരണം ശക്തമാക്കി ബിജെപി ഉന്നയിച്ചിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നവർ തങ്ങളുടെ പേരിലുള്ള കേസുകളുടെ വിവരം മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണമെന്ന നിബന്ധനയിൽ എൻ.ഡി.എ സ്ഥാനാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടെന്ന് ബിജെപി വക്താവ് എം.എസ് കുമാർ. കേസുകളുടെ വിവരങ്ങൾ മൂന്നു തവണ പത്ര മാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തണം. പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്ന കെ. സുരേന്ദ്രനെതിരെ 242 കേസുകളാണുള്ളത്. ഇവയുടെ വിശദാംശങ്ങളടക്കം ഒരു തവണ പ്രസിദ്ധീകരിക്കാൻ 20 ലക്ഷം രൂപ വേണം. മൂന്നു തവണയാകുമ്പോൾ 60 ലക്ഷം രൂപ ആവശ്യമുണ്ട്. ഇതാണ് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്ന് ബിജെപി അന്ന് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP