Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൃഗാശുപത്രി വളപ്പിൽ നിന്നും മനുഷ്യന്റെ തലയോട്ടി ! മട്ടാഞ്ചേരി മൃഗാശുപത്രിക്ക് സമീപമുള്ള മാവിനോട് ചേർന്ന് മണ്ണു മൂടിയ നിലയിലാണ് ലഭിച്ചതെന്ന് വിവരം; തലയോട്ടി ലഭിച്ചത് മൃഗസംരക്ഷണ വകുപ്പ് ഉദ്യാഗസ്ഥർ പരിശോധന നടത്തുന്നതിനിടെ; വർഷങ്ങളുടെ പഴക്കമുള്ള തലയോട്ടിയാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മൃഗാശുപത്രി വളപ്പിൽ നിന്നും മനുഷ്യന്റെ തലയോട്ടി ലഭിച്ചുവെന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ മട്ടാഞ്ചേരിയിൽ നിന്നും വരുന്നത്. ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിനോട് ചേർന്നുള്ള മാവിന്റെ ചുവട്ടിൽ മണ്ണിട്ട് മൂടിയ നിലയിലാണ് തലയോട്ടി കണ്ടെത്തിയത്. തിങ്കളാഴ്‌ച്ച മൃഗസംരക്ഷണ വകുപ്പ് അധികൃതർ ഇവിടെ പരിശോധന നടത്തിയിരുന്നു. ഇതിനിടെയായിരുന്നു തലയോട്ടി ലഭിച്ചത്. ആശുപത്രിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.

ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് മട്ടാഞ്ചേരി എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഫോറൻസിക് വിദഗ്ദ്ധർ തലയോട്ടി പരിശോധിച്ചു. തലയോട്ടിക്ക് വർഷങ്ങളുടെ പഴക്കമുണ്ടെന്നും സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP