Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യന്തിരൻ സിനിമയിലെ റോബോട്ട് കൂട്ടം ബസിൽ നിന്നും തെറിച്ച് വീഴുന്ന സീൻ തോറ്റു പോകും; കോളേജ് വിദ്യാർത്ഥികളുടെ ബസ് ഡേ ആഘോഷത്തിനിടെ വണ്ടിക്ക് മുകളിൽ നിന്നും വിദ്യാർത്ഥിക്കൂട്ടം താഴേയ്ക്ക് വീഴുന്ന വീഡിയോ വൈറൽ; യാത്രക്കാർക്ക് ശല്യമുണ്ടാക്കും വിധമുള്ള അതിരുവിട്ട ആഘോഷം കോടതിയും പൊലീസും വിലക്കിയിട്ടും രക്ഷയില്ല

യന്തിരൻ സിനിമയിലെ റോബോട്ട് കൂട്ടം ബസിൽ നിന്നും തെറിച്ച് വീഴുന്ന സീൻ തോറ്റു പോകും; കോളേജ് വിദ്യാർത്ഥികളുടെ ബസ് ഡേ ആഘോഷത്തിനിടെ വണ്ടിക്ക് മുകളിൽ നിന്നും വിദ്യാർത്ഥിക്കൂട്ടം താഴേയ്ക്ക് വീഴുന്ന വീഡിയോ വൈറൽ; യാത്രക്കാർക്ക് ശല്യമുണ്ടാക്കും വിധമുള്ള അതിരുവിട്ട ആഘോഷം കോടതിയും പൊലീസും വിലക്കിയിട്ടും രക്ഷയില്ല

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ് യന്തിരൻ. ചിത്രത്തിന്റെ അവസാന ഭാഗത്ത് റോബോട്ട് കൂട്ടമായെത്തുന്ന സിനിൽ ഇവ ബസിന് മുകളിൽ നിന്നും തെറിച്ച് വീഴുന്ന സീനുണ്ട്. അതിനെ ഓർമ്മിപ്പിക്കുന്ന ഒന്നാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന വീഡിയോ. ബസിന് മുകളിൽ നിന്നും ഒരു കൂട്ടം വിദ്യാർത്ഥികൾ റോഡിലേക്ക് പതിക്കുന്നു. മുന്നിൽ പോയ സ്‌കൂട്ടർ യാത്രകനെ അടക്കം വീഴ്‌ത്തിയാണ് വിദ്യാർത്ഥികൾ ബസിന്റെ മുകളിൽ നിന്നും വീണത്. ചെന്നൈയിലെ കോളേജിലെ വിദ്യാർത്ഥികൾ നടത്തിയ ബസ് ഡേ ആഘോഷമാണ് അപകടത്തിൽ കലാശിച്ചത്.

ബസുകളിൽ വലിഞ്ഞുകയറിയും യാത്രക്കാർക്ക് ശല്യമുണ്ടാക്കിയും നടത്തുന്ന ഈ അതിരുവിട്ട ആഘോഷം കോടതിയും പൊലീസും വിലക്കിയതാണ്. എന്നാൽ പൊലീസ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും എല്ലാവർഷവും നഗരത്തിൽ ബസ് ഡേ ആഘോഷം അരങ്ങേറുന്നത് പതിവാണ്. ഇത്തവണ ബസിന് മുകളിൽ കയറി യാത്രചെയ്ത വിദ്യാർത്ഥികൾ ബസ് ബ്രേക്ക് ചെയ്തപ്പോൾ കൂട്ടത്തോടെ താഴേക്കുവീണ സംഭവമാണ് ബസ് ഡേ ആഘോഷത്തെ വീണ്ടും ചർച്ചയാക്കിയത്.

ബസിന് മുകളിൽ കയറിയ മുപ്പതോളം വിദ്യാർത്ഥികളാണ് റോഡിൽ വീണത്. ചിലർക്ക് നിസാരപരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദേശീയമാധ്യമങ്ങളിലടക്കം വാർത്തയായതോടെ ബസ് ഡേ ആഘോഷിച്ച ഇരുപത് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെന്നൈ പച്ചയപ്പ കോളേജിലെയും അംബേദ്കർ കോളേജിലെയും വിദ്യാർത്ഥികൾ ബസ് ഡേ ആഘോഷിക്കുന്ന വീഡിയോകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP