Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എക്സൈസ് ഉദ്യോഗസ്ഥർക്ക് ആധുധ പരിശീലനം കൊടുക്കണമെന്ന നിർദ്ദേശം കടലാസിൽ ഒടുങ്ങിയിട്ട് വർഷങ്ങൾ; വിവരം ശ്രദ്ധയിൽപെട്ടതിന് പിന്നാലെ എക്സൈസ് ഉദ്യോഗസ്ഥർക്കും 'വെടിവെപ്പ്' പരിശീലനം നൽകാൻ മന്ത്രി ടി.പി രാമകൃഷ്ണന്റെ ഉത്തരവ്; മയക്ക് മരുന്ന് കേസുകൾ വർധിക്കുന്നതിന് പിന്നാലെ സേനയിൽ കൂടുതൽ പരിഷ്‌കാരങ്ങൾ നടപ്പാക്കണമെന്നും ആവശ്യം

എക്സൈസ് ഉദ്യോഗസ്ഥർക്ക് ആധുധ പരിശീലനം കൊടുക്കണമെന്ന നിർദ്ദേശം കടലാസിൽ ഒടുങ്ങിയിട്ട് വർഷങ്ങൾ; വിവരം ശ്രദ്ധയിൽപെട്ടതിന് പിന്നാലെ എക്സൈസ് ഉദ്യോഗസ്ഥർക്കും 'വെടിവെപ്പ്' പരിശീലനം നൽകാൻ മന്ത്രി ടി.പി രാമകൃഷ്ണന്റെ ഉത്തരവ്; മയക്ക് മരുന്ന് കേസുകൾ വർധിക്കുന്നതിന് പിന്നാലെ സേനയിൽ കൂടുതൽ പരിഷ്‌കാരങ്ങൾ നടപ്പാക്കണമെന്നും ആവശ്യം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർക്കെന്ന പോലെ ഇനി എക്സൈസ് ഉദ്യോഗസ്ഥർക്കും വെടിവയ്‌പ്പിൽ പരിശീലനം നൽകാനുള്ള തീരുമാനവുമായി സർക്കാർ. പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരു നിശ്ചിത കാലയളവിനിടെ പരിശീലനം നൽകാറുണ്ട്. എന്നാൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് അങ്ങനെയൊരു സംവിധാനമില്ല. ഇവർ ജോലിക്ക് കയറുന്ന സമയത്ത് മാത്രമാണ് വെടിവെപ്പ് അടക്കമുള്ള ആയുധ പരിശീലനം നൽകാറുള്ളത്.

എക്സൈസ് ഉദ്യോഗസ്ഥർക്ക് വർഷത്തിൽ രണ്ടാഴ്‌ച്ച ആയുധ പരിശീലനം നൽകണമെന്നാണ് നേരത്തെ മുതലേ നിർദ്ദേശമുള്ളത്. ഇത് വർഷങ്ങളായി മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകിയത്. സാധാരണയായി തൃശ്ശൂരിലെ എക്സൈസ് അക്കാദമിയിലാണ് എക്സൈസ് ഉദ്യോഗസ്ഥർക്ക് ആയുധ പരിശീലനം നൽകുന്നത്. എന്നാൽ ഇവിടെ വെടിവെപ്പ് പരിശീലനത്തിനുള്ള സൗകര്യമില്ല. തൃശ്ശൂരിലെ പൊലീസ് അക്കാദമിയിൽ എക്സൈസിനെ ഇൻസ്പെക്ടർ റാങ്ക് മുതലുള്ളവർക്ക് പരിശീലനം നൽകാനാണ് നീക്കം.

അടുത്ത മാസം മുതൽ ബാച്ചുകളായി തിരിച്ച് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും. മയക്കുമരുന്നു കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സേനയിൽ കൂടുതൽ പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കണമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. എക്സൈസ് എൻഫോഴ്‌സമെന്റ് കൂടുതൽ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സംസ്ഥാനതലത്തിൽ സ്പെഷ്യൽ സ്‌ക്വാഡ് രൂപീകരിക്കും. എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്കായി മൂന്നു സ്‌ക്വാഡുകൾ നിലവിലുണ്ട്.

കമ്മിഷണറുടെ മേൽനോട്ടത്തിൽ രൂപീകരിക്കുന്ന പുതിയ സ്‌ക്വാഡിന് കേരളത്തിലെവിടെയും കേസ് രജിസ്റ്റർ ചെയ്യുന്നതിനും അന്വേഷിക്കുന്നതിനും അധികാരം ഉണ്ടായിരിക്കും. പഴയ കേസുകളുടെ പുരോഗതി വിലയിരുത്തി എത്രയും വേഗം റിപ്പോർട്ട് ചെയ്യുന്നതിനും എക്സൈസ് കമ്മിഷണർ നിർദ്ദേശം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP