Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജപ്പാനിൽ 6.8 തീവ്രതയിൽ ഭൂചലനം; മൂന്നടി വരെ ഉയരത്തിൽ തിരമാലകൾ ഉയരാനും സുനാമിക്കും സാധ്യതയെന്ന് മുന്നറിയിപ്പ്; മുൻകരുതലായി ബുള്ളറ്റ് ട്രെയിനുകൾ നിർത്തിവച്ചു

ജപ്പാനിൽ 6.8 തീവ്രതയിൽ ഭൂചലനം; മൂന്നടി വരെ ഉയരത്തിൽ തിരമാലകൾ ഉയരാനും സുനാമിക്കും സാധ്യതയെന്ന് മുന്നറിയിപ്പ്; മുൻകരുതലായി ബുള്ളറ്റ് ട്രെയിനുകൾ നിർത്തിവച്ചു

മറുനാടൻ ഡെസ്‌ക്‌

ടോക്കിയോ: ജപ്പാനിൽ വീണ്ടും ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രതയിലായിരുന്നു ഭൂചലനം. ഇതിന് പിന്നാലെ സൂനാമി മുന്നറിയിപ്പ് വന്നു. തലസ്ഥാനമായ ടോക്കിയോയ്ക്കു വടക്ക് സീ ഓഫ് ജപ്പാൻ തീരത്ത് മൂന്നടി വരെ ഉയരത്തിൽ തിരമാലകൾ ഉയരാനും സൂനാമിക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്താണു ഭൂചലനം അനുഭവപ്പെട്ടത്.

മുൻകരുതലിന്റെ ഭാഗമായി ബുള്ളറ്റ് ട്രെയിൻ സർവീസുകൾ നിർത്തി. ഇരുന്നൂറിലേറെ വീടുകളിൽ വൈദ്യുതിബന്ധം തകരാറിലായി. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിനു സമീപത്തുള്ള ആണവനിലയങ്ങളിൽ അസ്വാഭാവികമായൊന്നും സംഭവിച്ചിട്ടില്ലെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ജൂണിൽ ഒസാക മേഖലയിലുണ്ടായ ഭൂചലനത്തിൽ അഞ്ചു പേർ മരിച്ചിരുന്നു.

ജപ്പാനിലെ വടക്കുപടിഞ്ഞാറൻ തീരമായ യമഗാട്ടയിലാണ് റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. മഗാട്ട, നിഗാട്ട, ഇഷികാവ തുടങ്ങിയ തീരനഗരങ്ങളിൽ സുനാമി ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഭൂകമ്പത്തെതുടർന്ന് ടോക്കിയോയുടെ വടക്കൻ മേഖലയിലെ മെട്രോ ട്രെയിൻ സർവീസുകൾ അടിയന്തരമായി നിറുത്തിവെച്ചു. മേഖലയിലെ വൈദ്യുതബന്ധവും തകരാറിലായി. അതേസമയം, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപപ്രദേശത്ത് സ്ഥിതിചെയ്യുന്ന ആണവനിലയങ്ങളിൽ അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP