Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റേഞ്ച് റോവർ സ്വന്തമാക്കിയ 'രാജുവേട്ട'ന്റെ കയ്യിലെ വാച്ച് ഏതെന്ന ചോദ്യവുമായി ആരാധകൻ; കാറിന്റെ സ്റ്റിയറിംഗിൽ പിടിച്ചിരിക്കുന്ന പൃഥ്വിരാജിന്റെ കൈകളിൽ അണിഞ്ഞിരിക്കുന്നത് തന്റെ വിവാഹസമ്മാനമെന്ന് സുപ്രിയ; 13 മുതൽ 20 ലക്ഷം വരെ വില വരുന്ന വാച്ചിനെക്കുറിച്ചുള്ള ചർച്ച പൊടിപൊടിച്ചതോടെ കമന്റ് ഡീലീറ്റ് ചെയ്ത് തടിയൂരി സുപ്രിയയും

റേഞ്ച് റോവർ സ്വന്തമാക്കിയ 'രാജുവേട്ട'ന്റെ കയ്യിലെ വാച്ച് ഏതെന്ന ചോദ്യവുമായി ആരാധകൻ; കാറിന്റെ സ്റ്റിയറിംഗിൽ പിടിച്ചിരിക്കുന്ന പൃഥ്വിരാജിന്റെ കൈകളിൽ അണിഞ്ഞിരിക്കുന്നത് തന്റെ വിവാഹസമ്മാനമെന്ന് സുപ്രിയ; 13 മുതൽ 20 ലക്ഷം വരെ വില വരുന്ന വാച്ചിനെക്കുറിച്ചുള്ള ചർച്ച പൊടിപൊടിച്ചതോടെ കമന്റ് ഡീലീറ്റ് ചെയ്ത് തടിയൂരി സുപ്രിയയും

ടൻ പൃഥ്വിരാജുമ ഭാര്യ സുപ്രിയയും സോഷ്യൽ മീഡിയയിൽ ആക്ടീവായിട്ടുള്ള ഒരു താരങ്ങളാണ്. പലപ്പോഴും ഇരവരും താരങ്ങളുടെ ചോദ്യങ്ങൾ മറുപടി നല്കാറുമുണ്ട്. എന്നാൽ അടുത്തിയ സുപ്രിയയ്ക്ക് നേരിടേണ്ടി വന്ന ചോദ്യവും അതിനെതുടർന്ന് സോഷ്യൽമീഡിയയിൽ നിറഞ്ഞ ചർച്ചയുമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

പൃഥ്വിരാജ് കഴിഞ്ഞ ദിവസം രണ്ട് കോടിയിലേറെ വിലയുള്ള ആഡംബര കാറായ റേഞ്ച് റോവർ സ്വന്തമാക്കിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. സുപ്രിയയാണ് ഇക്കാര്യം സോഷ്യൽമീഡിയ വഴി പങ്ക് വച്ചത്.
കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തി എന്ന തലക്കെട്ടോടെ പൃഥ്വിരാജ് റേഞ്ച് റോവർ ഓടിക്കുന്ന ചിത്രം ആയിരുന്നു സുപ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. . കാറിന്റെ സ്റ്റിയറിംഗിൽ പിടിച്ചിരിക്കുന്ന പൃഥ്വിരാജിന്റെ കൈകൾ മാത്രമാണ് ചിത്രത്തിലുണ്ടായിരുന്നതെങ്കിലും കയ്യിൽ അണിഞ്ഞിരുന്ന വാച്ചിലാണ് ആരാധകരുടെ ശ്രദ്ധ ഉടക്കിയത്. ഇതോടെ താരം ധരിച്ചിരുന്ന വാച്ചിന്റെ വിലയെച്ചൊല്ലിയാണ് ഇപ്പോൾ ആരാധകരുടെ തർക്കം.

താരത്തിന്റെ കയ്യിൽ കിടക്കുന്നത് 'ഹുബ്ലോ' എന്ന ആഡംബര ബ്രാൻഡ് അല്ലേ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. എന്നാൽ ഇത് ഹുബ്ലോ അല്ലെന്നും 'എ.പി റോയൽ ഓക്ക് ഓഫ്ഷോർ ഡൈവർ' ആണെന്നും സുപ്രിയ മറുപടി നൽകി. കഴിഞ്ഞ വിവാഹ വാർഷികത്തിന് താൻ സമ്മാനിച്ചതാണ് വാച്ചെന്നും സുപ്രിയ മറുപടി നൽകി.

ഇതോടെ കാറിനെ വിട്ട് ആരാധകരുടെ ചർച്ച വാച്ചിലേക്ക് വഴിമാറാൻ അധിക സമയം വേണ്ടി വന്നില്ല. ഏകദേശം 13 മുതൽ 20 ലക്ഷം വരെ വില വരുന്നതാണ് 'എ.പി റോയൽ ഓക്ക് ഓഫ്ഷോർ ഡൈവർ' വാച്ചുകൾ. എന്നാൽ കാറിനെ വിട്ട് ചർച്ച വാച്ചിലേക്ക് വഴിമാറുന്നുവെന്ന് കണ്ടതോടെ കമന്റ് ഡിലീറ്റ് ചെയ്ത് സുപ്രിയ തടിയൂരി. എന്തായാലും താരത്തിന്റെ വാച്ചിന്റെ യഥാർത്ഥ വില എത്രയാണെന്നാണ് ഇപ്പോഴും ആരാധകരുടെ സംശയം.

പൃഥ്വിയുടെ വാഹന പ്രിയത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ റേഞ്ച് റോവർ. കഴിഞ്ഞ വർഷം ഒരു ലംബോർഗിനി സ്വന്തമാക്കിയിരുന്നു പൃഥ്വി. മലയാള സിനിമയിലെ ആദ്യ 200 കോടി ചിത്രം ലൂസിഫർ സമ്മാനിച്ച ആഘോഷത്തിൽ കൂടിയാണ് പൃഥ്വിരാജ്. നിലവിൽ കലാഭവൻ ഷാജോൺ ചിത്രം ബ്രദേഴ്‌സ് ഡേയിൽ വേഷമിടുകയാണ് പൃഥ്വി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP