Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടാം റൗണ്ടിലും ബോറിസ് ജോൺസൻ ബഹുദൂരം മുന്നിൽ; രണ്ടാമനാകാൻ ജെറമി ഹണ്ടും മൈക്കൽഗോവും തമ്മിൽ മത്സരം; സാജിദ് ജാവിദ് കഷ്ടി കടന്ന് കൂടി; ബ്രിട്ടണിൽ തെരേസ മേയുടെ പിൻഗാമിയാവാൻ ഇനി ഈ അഞ്ച് പേർ തമ്മിൽ മത്സരം

രണ്ടാം റൗണ്ടിലും ബോറിസ് ജോൺസൻ ബഹുദൂരം മുന്നിൽ; രണ്ടാമനാകാൻ ജെറമി ഹണ്ടും മൈക്കൽഗോവും തമ്മിൽ മത്സരം; സാജിദ് ജാവിദ് കഷ്ടി കടന്ന് കൂടി; ബ്രിട്ടണിൽ തെരേസ മേയുടെ പിൻഗാമിയാവാൻ ഇനി ഈ അഞ്ച് പേർ തമ്മിൽ മത്സരം

ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മുൻ ഫോറിൻ സെക്രട്ടറി ബോറിസ് ജോൺസൻ ഒരു ചുവട് കൂടി വച്ചുവെന്ന് ഏറ്റവും പുതിയ വോട്ടെടുപ്പ് ഫലം വെളിപ്പെടുത്തുന്നു.രണ്ടാം റൗണ്ട് വോട്ടെടുപ്പിൽ ബോറിസ് തന്നെ ഒന്നാമതെത്തിയതിന് പുറമെ ഡൊമിനിക് റാബ് മത്സരത്തിൽ നിന്നും പുറത്താവുകയും ചെയ്തു.രണ്ടാമനാകാൻ ജെറമി ഹണ്ടും മൈക്കൽഗോവും തമ്മിൽ മത്സരം കൊഴുക്കുകയാണ്. ഹോം സെക്രട്ടറി സാജിദ് ജാവിദ് കഷ്ടി കടന്ന് കൂടിയിട്ടേയുള്ളൂ. തെരേസ മേയുടെ പിൻഗാമിയാവാൻ ഇനി ഈ അഞ്ച് പേർ തമ്മിലായിരിക്കും മത്സരം.

നിലവിൽ 126 എംപിമാരുടെ വോട്ട് നേടിയാണ് ബോറിസ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. എന്നാൽ റാബിന് വെറും 30 വോട്ടുകളാണ് രണ്ടാം റൗണ്ടിൽ ലഭിച്ചിരിക്കുന്ന്ത. അതായത് കഴിഞ്ഞ റൗണ്ടിലേക്കാൾ വെറും മൂന്ന് വോട്ടുകൾ മാത്രമാണ് റാബിന് ലഭിച്ചിരിക്കുന്നത്. മത്സരത്തിൽ നിന്നും പുറത്തായ റാബ് ബോറിസിനുള്ള പിന്തുണ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതിന് മുമ്പ് വെറും 19 വോട്ടുകൾ ലഭിച്ചിരുന്ന ഇന്റർനാഷണൽ ഡെവലപ്മെന്റ് സെക്രട്ടറി റോറി സ്റ്റിയൂവർട്ടിന് ഇപ്രാവശ്യം 37 വോട്ടുകൾ ലഭിച്ചിട്ടുണ്ട്. ഫലത്തിൽ താൻ അത്ഭുതപ്പെട്ടിരിക്കുന്നുവെന്നാണ് സ്റ്റ്യൂവർട്ട് പ്രതികരിച്ചിരിക്കുന്നത്.

ഹോം സെക്രട്ടറി സാജിദ് ജാവിദിന് 33 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. അദ്ദേഹം മത്സരത്തിൽ നിന്നും പിന്മാറുമെന്ന ഊഹാപോഹങ്ങളും ഇതിനിടെ പ്രചരിച്ചിരുന്നു. 46 വോട്ടുകൾ നേടിയാണ് ഫോറിൻ സെക്രട്ടറി രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ റൗണ്ടിലെക്കാൾ മൂന്ന് വോട്ടുകൾ മാത്രമാണ് അദ്ദേഹത്തിന് ഇപ്രാവശ്യം ലഭിച്ചിരിക്കുന്നത്. മൈക്കൽ ഗോവ് 41 വോട്ടുകൾ നേടി ഹണ്ടിന് തൊട്ടു പുറകിൽ തന്നെയുണ്ട്. ഇതിന് മുമ്പത്തെ 38 വോട്ടുകളിൽ നിന്നും രണ്ടാം റൗണ്ടിൽ കാര്യമായ പുരോഗതിയൊന്നും നേടാൻ ഗോവിന് സാധിച്ചിട്ടില്ല.

പലരും പ്രവചിച്ചത് പ്രകാരമുള്ള വോട്ടുകളൊന്നും ബോറിസിന് ലഭിച്ചിട്ടില്ലെങ്കിലും മത്സരത്തിൽ ഒന്നാം സ്ഥാനത്ത് തുടരാൻ സാധിക്കുന്നുവെന്നത് ഡൗണിങ് സ്ട്രീറ്റിലെത്തുന്നതിനുള്ള ബോറിസിന്റെ സാധ്യത വർധിപ്പിക്കുകയാണ്. വൺനാഷൻ ടോറികൾ ബോറിസിനെ പരസ്യമായി പിന്തുണയ്ക്കുമെന്നായിരുന്നു ചിലർ പ്രവചിച്ചിരുന്നത്. എന്നാൽ ഇവർ രഹസ്യ ബാലറ്റിൽ സ്റ്റ്യൂവർട്ടിനാണ് വോട്ട് ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്. മുന്നിലെത്താൻ തന്നെ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് കൊണ്ട് ബോറിസ് അധികം വൈകാതെ ട്വീറ്റ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP