Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേയ്റ്റും വില്യവും സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം ഇടിച്ച് 83കാരി ഗുരുതരാവസ്ഥയിൽ; കൊട്ടാര വാഹനങ്ങൾ ഇടിച്ച് പരുക്കേൽക്കുന്നവരുടെ എണ്ണം പെരുകിയതോടെ പ്രത്യേക അന്വേഷണവുമായി സർക്കാർ; ബ്രിട്ടീഷ് രാജകുടുംബം വിവാദത്തിൽ

കേയ്റ്റും വില്യവും സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം ഇടിച്ച് 83കാരി ഗുരുതരാവസ്ഥയിൽ; കൊട്ടാര വാഹനങ്ങൾ ഇടിച്ച് പരുക്കേൽക്കുന്നവരുടെ എണ്ണം പെരുകിയതോടെ പ്രത്യേക അന്വേഷണവുമായി സർക്കാർ; ബ്രിട്ടീഷ് രാജകുടുംബം വിവാദത്തിൽ

വില്യം രാജകുമാരനെയും ഭാര്യ കേയ്റ്റിനെയും അകമ്പടി സേവിച്ചിരുന്ന ഔദ്യോഗിക വാഹനവ്യൂഹം ഇടിച്ച് പരുക്കേറ്റ 83കാരി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായി.തിങ്കളാഴ്ച ലണ്ടനിൽ നിന്നും വിൻഡ്സർ കാസിലിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി വില്യവും കേയ്റ്റും പോകുന്നതിനിടെയാണ് അപകടം സംഭവിച്ചിരിക്കുന്നത്. വില്യമിനെ അനുഗമിച്ചിരുന്ന പൊലീസ് മോട്ടോർസൈക്കിൾ ഔട്ട്റൈഡേർസിന്റെ അഡ്വാൻസ്ഡ് പാർട്ടികളിലൊന്നാണ് അപകടമുണ്ടാക്കിയിരിക്കുന്നതെന്നാണ് സൂചന. കൊട്ടാരവാഹനങ്ങൾ ഇടിച്ച് ഇത്തരത്തിൽ പരുക്കേൽക്കുന്നവരുടെ എണ്ണം പെരുകിയതോടെ ഇതിനെ കുറിച്ച് പ്രത്യേക അന്വേഷണവുമായി സർക്കാർ മുന്നോട്ട് വന്നിട്ടുണ്ട്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12.50ന് സൗത്ത് വെസ്റ്റ് ലണ്ടനിലെ അപ്പർ റിച്ച്മണ്ട് റോഡിലാണ് അപകടം നടന്നിരിക്കുന്നത്. പരുക്കേറ്റ് ലണ്ടനിലെ ആശുപത്രിയിൽ കഴിയുന്ന വൃദ്ധ ഐറിനെ മേയർ എന്നാണ് അറിയപ്പെടുന്നത്. വാഹനം ഇവരെ തട്ടിയിട്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല. ഈ സ്ത്രീ റോഡിൽ വീണ് കിടക്കുകയായിരുന്നുവെന്നും പാരാമെഡിക്സ് അവരെ ശുശ്രൂഷിച്ചിരുന്നുവെന്നും സമീപത്ത് പൊലീസ് മോട്ടോർ സൈക്കിൾ നിലകൊണ്ടിരുന്നുവെന്നും ഐറിനെയുടെ അയൽവാസികളിലൊരാൾ വെളിപ്പെടുത്തുന്നു. സംഭവത്തിൽ കടുത്ത ദുഃഖവും പശ്ചാത്താപവും കേയ്റ്റിന്റെയും വില്യമിന്റെയും വക്താവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഐറിനെക്ക് സമ്മതമാണെങ്കിൽ തങ്ങൾ അവരെ ചെന്ന് കാണുമെന്നാണ് വില്യവും കേയ്റ്റും വ്യക്തമാക്കിയിരിക്കുന്നത്.തന്റെ അമ്മയ്ക്ക് നിരവധി പരുക്കുകൾ പറ്റിയിട്ടുണ്ടെന്നാണ് മകൾ ഫിയോന വെളിപ്പെടുത്തുന്നത്. ലണ്ടനിലെ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന വൃദ്ധയുടെ നില ഗുരുതരമാണെങ്കിലും അനുനിമിഷം വഷളാകുന്ന അവസ്ഥയിലല്ലെന്നാണ് ഇന്റിപെന്റന്റ് ഓഫീസ് ഫോർ പൊലീസ് കണ്ടക്ട് വെളിപ്പെടുത്തുന്നത്. വിൻഡ്സർ കാസിലിൽ വച്ച് നടന്ന ഓർഡർ ഓഫ് ദി ഗ്രേറ്റർ സെറിമണിയിൽ പങ്കെടുക്കാൻ കേയ്റ്റും വില്യവും പോകുന്നതിനിടെയാണ് അപകടം നടന്നിരിക്കുന്നത്.

രണ്ട് ലാൻഡ് റോവർ ഡിസ്‌കവറി വാഹനങ്ങളും സായുധ പൊലീസും അടങ്ങുന്നതായിരുന്നു വില്യമിന്റെ വാഹനവ്യൂഹം. രണ്ട് കാറുകളുടെയും മുമ്പിലും പുറകിലുമായി മോട്ടോർ ബൈക്ക് ഔട്ട്റൈഡേർസ് സുരക്ഷയൊരുക്കിയായിരുന്നു ഈ സംഘം സഞ്ചരിച്ചിരുന്നത്. വില്യമിന് പോകുന്നതിനായി മറ്റ് വാഹനങ്ങളെ ഒതുക്കിയിരുന്നതും മോട്ടോർബൈക്ക് ഔട്ട്റൈഡർമാരായിരുന്നു. വൃദ്ധയെ വാഹനം തട്ടിയിരുന്നോ എന്ന കാര്യവും മറ്റ് വിശദാംശങ്ങളും പൊലീസ് വാച്ച് ഡോഗ് അന്വേഷിക്കുന്നതായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP