Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒക്ടോബർ 31ന് എന്ത് സംഭവിച്ചാലും ബ്രിട്ടൻ യൂറോപ്യൻ യൂണിയന് പുറത്താകുമെന്ന് പ്രഖ്യാപിച്ച് ബോറിസ് ജോൺസൻ; ബുർഖയെ കുറിച്ചും ഇറാനെ കുറിച്ചും പറഞ്ഞ് കുടുങ്ങി മുൻ വിദേശകാര്യമന്ത്രി; യുകെയിലെ അടുത്ത പ്രധാനമന്ത്രിക്കായുള്ള ബിബിസി ഡിബേറ്റ് ഇങ്ങനെ

ഒക്ടോബർ 31ന് എന്ത് സംഭവിച്ചാലും ബ്രിട്ടൻ യൂറോപ്യൻ യൂണിയന് പുറത്താകുമെന്ന് പ്രഖ്യാപിച്ച് ബോറിസ് ജോൺസൻ; ബുർഖയെ കുറിച്ചും ഇറാനെ കുറിച്ചും പറഞ്ഞ് കുടുങ്ങി മുൻ വിദേശകാര്യമന്ത്രി; യുകെയിലെ അടുത്ത പ്രധാനമന്ത്രിക്കായുള്ള ബിബിസി ഡിബേറ്റ് ഇങ്ങനെ

പ്രധാനമന്ത്രിയാകുന്നതിനുള്ള മത്സരത്തിനായി ഇന്നലെ നടന്ന രണ്ടാം റൗണ്ട് മത്സരത്തിൽ മുന്നിലെത്തിയ മുൻ ഫോറിൻ സെക്രട്ടറി ബോറിസ് ജോൺസൻ അതിന് ശേഷം ബിബിസി ടിവി ചർച്ചയിൽ പങ്കെടുത്ത് വിവാദമുണ്ടാക്കി. ഒക്ടോബർ 31ന് എന്ത് സംഭവിച്ചാലും ബ്രിട്ടൻ യൂറോപ്യൻ യൂണിയന് പുറത്താകുമെന്നാണ് ഈ ചർച്ചയിൽ പങ്കെടുത്ത് ബോറിസ് തറപ്പിച്ച് പറഞ്ഞത്. ഇതിന് പുറമെ ബുർഖയെ കുറിച്ചും ഇറാനെ കുറിച്ചും പറഞ്ഞ് മുൻ വിദേശകാര്യമന്ത്രി പുലിവാൽ പിടിക്കുകയും ചെയ്തിരുന്നു. അടുത്ത പ്രധാനമന്ത്രിക്കായുള്ള ബിബിസി ഡിബേറ്റ് ഇത്തരത്തിൽ സംഭവബഹുലമായിരുന്നു.

എന്ത് സംഭവിച്ചാലും ബ്രെക്സിറ്റ് വൈകാൻ അനുവദിക്കില്ലെന്നാണ് ബോറിസ് ഉറപ്പേകിയിരിക്കുന്നത്. ഇതിന് പുറമെ ധനികർക്കുള്ള നികുതികൾ വെട്ടിക്കുറയ്ക്കുമെന്നും ബോറിസ് പ്രഖ്യാപിച്ചിട്ടുണ്ട്.ജെറമി ഹണ്ട്, മൈക്കൽ ഗോവ്, സാജിദ് ജാവിദ്, റോറി സ്റ്റിയുവർട്ട് എന്നിവരാണ് ബോറിസിന് പുറമെ പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരരംഗത്തുള്ളത്. എമിലി മെയ്റ്റ്ലിസ് ഹോസ്റ്റ് ചെയ്ത ചർച്ചക്കിടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന ടോറി നേതാക്കൾ പരസ്പരം ശബ്ദമുയർത്തിയിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള രണ്ടാം റൗണ്ട് വോട്ടെടുപ്പിൽ ബോറിസ് 126 വോട്ടുകൾ നേടിയാണ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.

46 വോട്ടുകൾ നേടി ഫോറിൻ സെക്രട്ടറി ജെറമി ഹണ്ട് രണ്ടാം സ്ഥാനത്താണുള്ളത്. തുടർന്നുള്ള സ്ഥാനങ്ങളിൽ നിലകൊള്ളുന്ന മൈക്കൽഗോവ്, ഹോം സെക്രട്ടറി സാജിദ് ജാവിദ്, റോറി സ്റ്റിയൂവർട്ട് എന്നിവരായിരുന്നു ഇന്നലത്തെ ബിബിസി ചർച്ചയിൽ സജീവമായി പങ്കെടുത്തിരുന്നത്. താൻ പ്രധാനമന്ത്രിയായാൽ മുസ്ലിം സ്ത്രീകൾ ധരിക്കുന്ന മുഖാവരണം നിരോധിക്കുമെന്നും ധനികർക്കുള്ള നികുതി വെട്ടിക്കുറയ്ക്കുമെന്നുമുള്ള വിവാദ പ്രസ്താവനകളുടെ പേരിൽ ബോറിസിനെതിരെ ഈ ചർച്ചയിൽ കടുത്ത വിമർശനങ്ങളാണുയർന്ന് വന്നിരുന്നത്.

ബോറിസിനെതിരെ കടുത്ത വിമർശനമുന്നയിച്ച് മറ്റ് പ്രധാനമന്ത്രി സ്ഥാനാർത്ഥികളെല്ലാം വീറും വാശിയോടെയുമാണ് അണിനിരന്നിരിക്കുന്നത്. ഷോയുടെ കാഴ്ചക്കാർക്ക് പ്രധാനമന്ത്രി സ്ഥാനാർത്ഥികളുമായി ചോദ്യങ്ങൾ ചോദിക്കുന്നതിനുള്ള അവസരവുമൊരുക്കിയിരുന്നു. ഒക്ടോബർ 31നകം യുകെയെ യൂറോപ്യൻ യൂണിയന് പുറത്തെത്തിച്ചില്ലെങ്കിൽ രാഷ്ട്രീയത്തിൽ ജനത്തിനുള്ള വിശ്വാസം തീർത്തും നഷ്ടപ്പെടുമെന്നാണ് ബോറിസ് ചർച്ചയിൽ പങ്കെടുത്തുകൊണ്ട് മുന്നറിയിപ്പേകിയിരിക്കുന്നത്.

എന്നാൽ യൂണിയനുമായി നല്ലൊരു ബ്രെക്സിറ്റ് ഡീലുണ്ടാക്കിയെടുക്കാൻ സാധിച്ചാൽ അൽപ ദിവസം കൂടി ബ്രെക്സിറ്റ് വൈകിപ്പിക്കുന്നതിൽ തെറ്റില്ലെന്ന അഭിപ്രായമായിരുന്നു ഹണ്ടും ഗോവും ഉയർത്തിയിരുന്നത്. നോ ഡീൽ ബ്രെക്സിറ്റ് ഒരിക്കലും സാധ്യമല്ലെന്ന് ആക്രോശിച്ച് സ്റ്റിയൂവർട്ട് തന്റെ ടൈ നീക്കം ചെയ്തിരുന്നു. തെരേസയുടെ ബ്രെക്സിറ്റ് ഡീൽ പലവട്ടം തള്ളിയതിന്റെ പേരിൽ അദ്ദേഹം സഹപ്രവർത്തകരെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. താൻ രാഷ്ട്രീയത്തിൽ വന്നത് പാവപ്പെട്ടവരെ സേവിക്കുന്നതിനാണെന്നും എന്നാൽ ബോറിസ് ശ്രമിക്കുന്നത് ധനികർക്ക് പത്ത് ബില്യൺപൗണ്ടിന്റെ നികുതി വെട്ടിക്കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്നുമായിരുന്നു ഗോവ് ആരോപിച്ചത്.

മുഖാവരണമിട്ട മുസ്ലിം സ്ത്രീകളെ ലെറ്റർ ബോക്സെന്ന് വിളിച്ചുള്ള ബോറിസിന്റെ മുൻ പരാമർശം ചർച്ചയിൽ കടുത്ത വിമർശനത്തിനാണ് വഴിയൊരുക്കിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP