Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുണിയുരിഞ്ഞ് തെരുവിൽ ഇറങ്ങിയും വെടിക്കെട്ട് നടത്തിയും മദ്യപിച്ച് ആറാടിയും അവർ ആഘോഷം തുടങ്ങി; ലോകത്തെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിൽ ഒന്നായ കേംബ്രിഡ്ജിലെ കുട്ടികൾ പരീക്ഷാക്കാലം അവസാനിച്ചത് ആഘോഷിച്ചത് ഇങ്ങനെ

തുണിയുരിഞ്ഞ് തെരുവിൽ ഇറങ്ങിയും വെടിക്കെട്ട് നടത്തിയും മദ്യപിച്ച് ആറാടിയും അവർ ആഘോഷം തുടങ്ങി; ലോകത്തെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിൽ ഒന്നായ കേംബ്രിഡ്ജിലെ കുട്ടികൾ പരീക്ഷാക്കാലം അവസാനിച്ചത് ആഘോഷിച്ചത് ഇങ്ങനെ

കേബ്രിഡ്ജിലെ പരീക്ഷാക്കാലത്തിന്റെ അവസാനത്തോടെ അരങ്ങേറുന്ന പ്രശസ്തമായ ആഘോഷപരിപാടിയായ മെയ്‌ ബോൾ തിങ്കളാഴ്ച അരങ്ങേറി. പരീക്ഷയിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചത് മതിമറന്ന് ആഘോഷിക്കുന്നതിനായി വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും ആഘോഷപരിപാടിയുടെ ഭാഗമായി തുണിയുരിഞ്ഞ് തെരുവിൽ ഇറങ്ങിയും വെടിക്കെട്ട് നടത്തിയും അരങ്ങ് തകർത്തിരുന്നു. ഇതിന് പുറമെ തെരുവുകളിലും മറ്റും സ്റ്റുഡന്റ്സ് മദ്യപിച്ച് മദോന്മത്താരായി ആറാടുകയും ചെയ്തിരുന്നു. ലോകത്തിലെ തന്നെ മികച്ച യൂണിവേഴ്സിറ്റികളിൽ ഒന്നായ കേംബ്രിഡ്ജിലെ കുട്ടികൾ പരീക്ഷാക്കാലം അവസാനിച്ചത് ആഘോഷിച്ചത് ഇത്തരത്തിലാണ്.

തിങ്കളാഴ്ചത്തെ പരിപാടിയുടെ ഡബിൾ ടിക്കറ്റിന് വിദ്യാർത്ഥികൾ ചുരുങ്ങിയത് 345 പൗണ്ടെങ്കിലും നൽകേണ്ടി വന്നിരുന്നു. പരിപാടിയുടെ ഭാഗമായി ആഡംബര പൂർണമായ ഫൈവ് കോഴ്സ് ഫീസ്റ്റും വൈൻ അല്ലെങ്കിൽ ഷാംപെയിൻ എന്നിവ ട്രിനിറ്റി കോളജിലെ റിസപ്ഷനിൽ വച്ച് ലഭ്യമാക്കിയിരുന്നു. ഇതിനെ തുടർന്ന് കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട് പ്രയോഗവും അരങ്ങേറിയിരുന്നു. പരിപാടി കൊഴുപ്പിക്കുന്നതിനായി കൊമേഡിയന്മാരും ക്ലാസിക്കൽ, ജാസ് മ്യൂസീഷ്യന്മാരും രംഗത്തെത്തിയിരുന്നു. സംഗീതപരിപാടി അവസാനിച്ചതിന് ശേഷം നിരവധി പേർ കാം നദിക്കരയിൽ റിലാക്സ് ചെയ്തിരിക്കുന്നത് കാണാമായിരുന്നു.

മറ്റ് ചിലർ പുലർച്ച വരെയുള്ള മദ്യോത്സവത്തിന് ശേഷം ചൊവ്വാഴ്ച പുലർച്ചെ വെയിലുദിച്ചതിന് ശേഷമായിരുന്നു ലഹരി വിടാതെ തങ്ങളുടെ വീടുകളിലേക്ക് പോയിരുന്നത്. പരീക്ഷ അവസാനിച്ചത് ആഘോഷിക്കാൻ എന്തും കാട്ടിക്കൂട്ടാൻ തയ്യാറായിട്ടായിരുന്നു വിദ്യാർത്ഥികൾ രംഗത്തിറങ്ങിയിരുന്നത്. ഇതിന്റെ ഭാഗമായി നിരവധി പേർ തുണിയുരിഞ്ഞ് നദിയിലേക്ക് ചാടുന്നതും കാണാമായിരുന്നു. ഈ വർഷം മദ്യപിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലായിരുന്നുവെന്നാണ് റിപ്പോർട്ട്. നിരവധി വിദ്യാർത്ഥികൾ മദ്യത്തിന്റെ ലഹരിയിൽ കാലിടറി റോഡിൽ വരെ വീണ് കിടക്കുന്നുണ്ടായിരുന്നു.

നദിയിലെ തോണികളിലേറി പരസ്പരം ചുംബിച്ച് ആസ്വദിക്കുന്നവരെയും മറ്റ് പലവിധ വിനോദങ്ങളിലേർപ്പെടുന്നവരെയും കാണാമായിരുന്നു.നിരവധ യുവതികൾ തങ്ങളുടെ ചെരുപ്പുകൾ അഴിച്ച് കണ്ണിന് മേൽ വച്ച് സൂര്യപ്രകാശം മറയ്ക്കുന്നത് കൗതുകരമായ കാഴ്ചയായിരുന്നു. യുവാക്കൾ ടൈകൾ അഴിച്ച് മാറ്റുകയും ഷർട്ട് ഊരിയെറിഞ്ഞ് സ്വാതന്ത്ര്യമാസ്വദിക്കുകയും ചെയ്തിരുന്നു. കേബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഇവന്റാണ് മെയ്‌ ബോൾ. ഇതിന്റെ ഭാഗമായി ചെലവേറിയ നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്യാറുള്ളത്. ബലൂൺ റൈഡുകളും ആർട്ടിഫിഷ്യൽ കനാലുകളിലൂടെയുള്ള യാത്രകളും വരെ മെയ്‌ ബോളിന്റെ ഭാഗമായി തയ്യാറാക്കിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP