Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൈബിക്കെതിരായ പീഡന ഹർജി ഹൈക്കോടതി തീർപ്പാക്കി; നടപടി അമിക്കസ്‌ക്യൂറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; കേസിനാസ്പദമായ സംഭവം 2011ൽ

ഹൈബിക്കെതിരായ പീഡന ഹർജി ഹൈക്കോടതി തീർപ്പാക്കി; നടപടി അമിക്കസ്‌ക്യൂറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; കേസിനാസ്പദമായ സംഭവം 2011ൽ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: എംഎ‍ൽഎ ആയിരിക്കെ ഹൈബി ഈഡൻ എംപി പീഡിപ്പിച്ചെന്ന കേസിൽ അന്വേഷണം ഫലപ്രദമല്ലെന്നാരോപിച്ച് ഇരയായ യുവതി നൽകിയ ഹർജിയിലെ തുടർനടപടി ഹൈക്കോടതി അവസാനിപ്പിച്ചു. ഹൈബിക്ക് പൊലീസിൽ വലിയ സ്വാധീനമുണ്ടെന്നും അന്വേഷണം ഡിവൈ.എസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന് കൈമാറണമെന്നുമടക്കം ആവശ്യപ്പെടുന്ന ഹരജിയാണ് കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അവസാനിപ്പിച്ചത്.

അറസ്റ്റ് ഉൾപ്പെടെ കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണെന്നും ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ മാത്രമേ അന്വേഷണത്തിൽ കോടതിക്ക് ഇടപെടാനാകൂ എന്നായിരുന്നു അമിക്കസ്‌ക്യൂറിയുടെ റിപ്പോർട്ട്. 2011 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം.

ടീം സോളാർ കമ്പനിയുടെ ചുമതലയിലിരിക്കേ പച്ചാളം സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി ഹൈബി ഈഡൻ ഹോസ്റ്റലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.കേസിന്റെ വസ്തുതകളും സാഹചര്യവും പരിഗണിച്ചാണ് അഡ്വ.മിദ സുധീന്ദ്രനെ അമിക്കസ് ക്യൂറിയായി ജസ്റ്റീസ് അലക്സാണ്ടർ തോമസ് നിയമിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP