Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രിയുടെ പദവിയെ എത് ഫാൻസും ബഹുമാനിച്ചെ പറ്റൂ; മോഹൻലാൽ ആരാധകരെ നിയന്ത്രിച്ചില്ല, വിമർശിച്ച് ഹരീഷ് പേരടി;'പ്രിയപ്പെട്ട ലാലേട്ടൻ ആരാധകക്കൂട്ടത്തിന് കടിഞ്ഞാണിടുമെന്ന് വിശ്വസിക്കുന്നുവെന്നും നടൻ

മുഖ്യമന്ത്രിയുടെ പദവിയെ എത് ഫാൻസും ബഹുമാനിച്ചെ പറ്റൂ; മോഹൻലാൽ ആരാധകരെ നിയന്ത്രിച്ചില്ല, വിമർശിച്ച് ഹരീഷ് പേരടി;'പ്രിയപ്പെട്ട ലാലേട്ടൻ ആരാധകക്കൂട്ടത്തിന് കടിഞ്ഞാണിടുമെന്ന് വിശ്വസിക്കുന്നുവെന്നും നടൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; മോഹൻലാൽ ആരാധകർക്കെതിരെ വിമർശനമുന്നയിച്ച മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണച്ച് നടൻ ഹരീഷ് പേരടി. ഫേസ്‌ബുക്കിലാണ് ഹരീഷ് മോഹൻലാൽ ആരാധകരെ വിമർശിച്ച് രംഗത്തെത്തിയത്. സംസ്ഥാനത്തെ മുഖ്യമന്ത്രി സംസാരിക്കുമ്പോൾ അതിന് സമ്മതിക്കാതെ ആർപ്പുവിളിച്ച ആരാധകരെ മോഹൻലാൽ നിയന്ത്രിക്കണമെന്നും ഹരീഷ് പറയുന്നു.

ഔദ്യോഗിക പദവികളെ ബഹുമാനിക്കാൻ ആരാധകർ പഠിക്കണമെന്നും ഹരീഷ് കുറിപ്പിൽ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലും പങ്കെടുത്ത വേദിയിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മോഹൻലാൽ ആരാധകർ ആർപ്പുവിളിച്ചിരുന്നു. ഇതിനെയാണ് ഹരീഷ് വിമർശിച്ചിരിക്കുന്നത്.മുഖ്യമന്ത്രി സംസാരിക്കുമ്പോൾ അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കാതെ ആർപ്പു വിളിച്ച ഫാൻസിനെ ലാലേട്ടൻ നിയന്ത്രിക്കണമായിരുന്നു എന്നാണ് ഹരീഷ് ഫേസ്‌ബുക്കിൽ പറഞ്ഞത്.

കുറിപ്പിന്റെ പൂർണരൂപം

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സംസാരിക്കുമ്പോൾ അദ്ദേഹത്തെ സംസാരിക്കാൻ സമ്മതിക്കാതെ ആർപ്പു വിളിച്ച ഫാൻസിനെ ലാലേട്ടൻ നിയന്ത്രിക്കണമായിരുന്നു ... അത് പിണറായിയായാലും മോദിയായാലും അമിത് ഷായായാലും ഉമ്മൻ ചാണ്ടി യായാലും രമേഷ് ചെന്നിത്തലയായാലും ഔദ്യോഗിക പദവികളെ എത് ഫാൻസും ബഹുമാനിച്ചെ പറ്റു....

അതല്ലങ്കിൽ ജനാധിപത്യ രീതിയിലൂടെ അവർക്കെതിരെ അവരുടെ നയങ്ങളെ ജനങ്ങൾക്കു മുന്നിൽ തുറന്ന് കാണിക്കുന്ന സമരം ചെയ്യണം... ലോക സിനിമയിലെ നല്ല പത്ത് നടന്മാരിൽ ഒരാളാണ് എന്ന് ഞാൻ വിശ്വസിക്കുന്ന എന്റെ പ്രിയപ്പെട്ട ലാലേട്ടൻ ഈ ആരാധക കൂട്ടത്തിന് ഒരു കടിഞ്ഞാണിടുമെന്ന് വിശ്വസിച്ചു കൊണ്ട് ... എന്റെ ഈ പോസ്റ്റിന് ഫാൻസിന്റെ എല്ലാ തെറി വിളികളെയും സ്വാഗതം ചെയ്യുന്നു... ലാലേട്ടനെ പറ്റി നല്ലതു പറഞ്ഞപ്പോൾ നിങ്ങളുടെ പൂച്ചെണ്ടുകൾ ഞാൻ ഏറ്റു വാങ്ങിയിട്ടുണ്ട് ... അതിന് നന്ദിയും പറയുന്നു ...എന്നാലും പറയാനുള്ളത് പറഞ്ഞു കൊണ്ടെയിരിക്കും...

ആർപ്പു വിളി നടത്തിയ മോഹൻലാൽ ആരാധകരോട് മുഖ്യമന്ത്രി പറഞ്ഞതിങ്ങനെയാണ്, 'ഇതും നമ്മുടെ ഒരു പ്രത്യേകതയാണ്. നമ്മൾ നാടിന്റെ ഭാഗമായ കാര്യങ്ങൾ ആലോചിക്കുമ്പോൾ ചിലർ ഒരു ചെറിയ വൃത്തത്തിൽ ഒതുങ്ങി നിൽക്കും. അതിനപ്പുറം ഒന്നുമില്ല.മോഹൻലാൽ എന്ന മഹാനടൻ നമ്മുടെ അഭിമാനമാണ്. അദ്ദേഹത്തോട് സ്നേഹമാണ് അംഗീകരിക്കുകയാണ്. ഈ ഒച്ചയിടുന്നവർക്ക് അതിനപ്പുറം ഒന്നുമില്ല. അവർ ഇത് അവസാനിപ്പിക്കുകയുമില്ല. ഇത് പ്രായത്തിന്റെ ഒരു പ്രത്യേകതയായിട്ട് കണ്ടാമതി.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP