Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിനോയ് കോടിയേരി സിപിഎം കേന്ദ്ര നേതൃത്വത്തിനും സ്ഥിരം തലവേദന! ബിനോയ്ക്കെതിരായ പീഡന പരാതി യുവതി ആദ്യം നൽകിയത് സിപിഎം കേന്ദ്രനേതൃത്വത്തിന്; വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചുവെന്നാണ് കത്തു ലഭിച്ചതോടെ പാർട്ടി കേന്ദ്രനേതൃത്വം ചർച്ച ചെയ്തു; കോടിയേരിയോടും കേരള നേതാക്കളോടും കാര്യം തിരിക്കിയപ്പോൾ ലഭിച്ചത് ആരോപണത്തിൽ കഴമ്പില്ലെന്ന മറുപടി; പരാതി വ്യക്തിപരമായതിനാൽ പാർട്ടി ഇടപെടേണ്ടെന്നും ബിനോയ് വ്യക്തിപരമായി നേരിടട്ടെയെന്നുമുള്ള നിലപാടിൽ സിപിഎം

ബിനോയ് കോടിയേരി സിപിഎം കേന്ദ്ര നേതൃത്വത്തിനും സ്ഥിരം തലവേദന! ബിനോയ്ക്കെതിരായ പീഡന പരാതി യുവതി ആദ്യം നൽകിയത് സിപിഎം കേന്ദ്രനേതൃത്വത്തിന്; വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചുവെന്നാണ് കത്തു ലഭിച്ചതോടെ പാർട്ടി കേന്ദ്രനേതൃത്വം ചർച്ച ചെയ്തു; കോടിയേരിയോടും കേരള നേതാക്കളോടും കാര്യം തിരിക്കിയപ്പോൾ ലഭിച്ചത് ആരോപണത്തിൽ കഴമ്പില്ലെന്ന മറുപടി; പരാതി വ്യക്തിപരമായതിനാൽ പാർട്ടി ഇടപെടേണ്ടെന്നും ബിനോയ് വ്യക്തിപരമായി നേരിടട്ടെയെന്നുമുള്ള നിലപാടിൽ സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോടിയേരി ബാലകൃഷ്ണന്റെ മക്കൾ സിപിഎം കേന്ദ്ര നേതൃത്വത്തിന് തലവേദന ഉണ്ടാക്കുന്നത് ഇതാദ്യമായല്ല. യുഎഇയിലെ പൗരനെ സാമ്പത്തികമായി കബളിപ്പിച്ച കേസിൽ ബിനോയിക്കെതിരായ പരാതി ആദ്യം ലഭിച്ചതും സിപിഎം കേന്ദ്ര നേതൃത്വത്തിനായിരുന്നു. ബിനോയിക്കെതിരായ പീഡന ആരോപണവുമായി യുവതി ആദ്യം രംഗത്തെത്തിയതും സിപിഎം കേന്ദ്ര കമ്മിറ്റിക്ക് മുമ്പിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പൊലീസിനെ സമീപിക്കും മുമ്പ് തന്നെ ബിനോയി വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെട്ട് സിപിഎം കേന്ദ്ര നേതൃത്വത്തിന് യുവതി പരാതി നൽകുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചുവെന്നാണ് കത്തു മുഖേന യുവതി പരാതി നൽകിയിരുന്നത്. വിഷയം പാർട്ടിയുടെ കേന്ദ്ര നേതൃത്വം ചർച്ച ചെയ്തിട്ടുണ്ട്. ജൂൺ പതിമൂന്നിനാണ് യുവതിയുടെ പരാതിയിൽ മുംബൈ പൊലീസ് ബിനോയ് കോടിയേരിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. അതിനും വളരെ മുമ്പുതന്നെ യുവതി സി പി എമ്മിന്റെ കേന്ദ്രനേതാക്കൾക്ക് പരാതി നൽകിയിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

നേതൃയോഗങ്ങൾക്കായി ഡൽഹിയിലെത്തിയ സംസ്ഥാന നേതാക്കളുമായി കേന്ദ്ര നേതാക്കൾ ഈ വിഷയം ചർച്ച ചെയ്തിരുന്നു. വ്യക്തിപരമായ വിഷയമായതിനാൽ അനൗപചാരിക ചർച്ചകളാണ് നടന്നത്. യുവതിയുടെ പരാതിയിൽ കഴമ്പില്ലെന്ന് കേരളത്തിൽനിന്നുള്ള നേതാക്കൾ കേന്ദ്രനേതാക്കളെ അറിയിച്ചിരുന്നെന്നും സൂചനയുണ്ട്. പരാതി വ്യക്തിപരമായതിനാൽ പാർട്ടി ഇടപെടേണ്ടെന്നും ബിനോയ് വ്യക്തിപരമായി നേരിടട്ടേയെന്നുമുള്ള നിലപാടാണ് കേന്ദ്ര നേതാക്കൾ സ്വീകരിച്ചത്. പാർട്ടി നേതാക്കൾ ആരും വിഷയത്തിൽ ഇടപെടരുതെന്നും കേന്ദ്രനേതാക്കൾ നിർദ്ദേശം നൽകുകയായിരുന്നു എന്നാണ് അറിയുന്നത്.

നേരത്തെ ബിനോയിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം വന്ന സാഹചര്യത്തിലും പാർട്ടി ജനറൽ സെക്രട്ടറിക്ക് പരാതി ലഭിച്ചിരുന്നു. തുടർന്ന് കേന്ദ്രനേതൃത്വം ഇടപെട്ട് കോടിയേരി ബാലകൃഷ്ണനിൽനിന്ന് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ചുരുക്കത്തിൽ അടുത്ത കാലത്തായി സിപിഎം കേന്ദ്ര കമ്മറ്റിക്ക് തന്നെ തലവേദന ഉണ്ടാക്കുന്നവരാണ് കോടിയേരിയുടെ മക്കൾ മാറിയിട്ടുണ്ട്. ഇതുവരെ കോടിയേരിയെ പിന്തുണച്ചിരുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയായിരുന്നു. എന്നാൽ, ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും ഈ വിഷയത്തിൽ കോടിയേരിയെ പിന്തുണക്കുന്നില്ലെന്ന സൂചനയുമുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാടെ തകർന്ന് പോയ പാർട്ടിക്കും എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അപ്രതീക്ഷിതമായി കിട്ടിയ പ്രഹരമാണ് ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനകേസ്. തൃശൂർ സമ്മേളനത്തിന് തൊട്ടു മുമ്പ് മക്കൾക്കെതിരായുണ്ടായ സാമ്പത്തിക തട്ടിപ്പ്‌കേസ് വളരെ പാടുപെട്ട് ഒതുക്കിത്തീർത്ത കോടിയേരി പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടിക്കകത്ത് ഒറ്റപ്പെടാനുള്ള സാധ്യതയും ഏറെയെന്നാണ് വിലയിരുത്തൽ.

മക്കളുടെ കാര്യം അവർ നോക്കിക്കോളും അതിന് പാർട്ടിയുമായി ബന്ധമില്ല എന്നാണ് സാമ്പത്തിക തട്ടിപ്പ് കേസ് അടക്കമുള്ള ആരോപണങ്ങൾ ബിനോയ് കോടിയേരിക്കെതിരെ ഉയർന്നപ്പോൾ കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചിരുന്നത്. ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസിന് മുന്നോടിയായ സമ്മേളനങ്ങൾ നടന്ന് കൊണ്ടിരിക്കെ പാർട്ടിയുടെ ചരിത്രത്തിലാദ്യമായി സംസ്ഥാന സെക്രട്ടറിയുടെ മക്കൾക്കെതിരെ ഉയർന്ന് വന്ന ഗുരുതര സാമ്പത്തിക തട്ടിപ്പുകേസ് വല്ലവിധേനയുമാണ് ഒതുക്കി തീർത്തതും. കോടികൾ കൊടുത്താണ് കേസ് ഒതുക്കിയതെന്നാണ് വിവരം. പണം ആര് നൽകിയെന്നോ എങ്ങനെ സംഘടിപ്പിച്ചെന്നോ എല്ലാം ദുരൂഹമായി തുടരുകയാണ്.

ശക്തനായ കോടിയേരിയെ അന്ന് പാർട്ടിക്കകത്ത് ആരും ചോദ്യം ചെയ്യാനും ധൈര്യപ്പെട്ടില്ല. പക്ഷേ ഇപ്പോൾ സ്ഥിതി വ്യത്യസ്തമാണ്. കണ്ണൂരിലെ പാർട്ടി കോട്ടകളടക്കം ഒലിച്ചുപോയി ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ പാർട്ടിയും മുന്നണിയും വിരണ്ട് നിൽക്കുന്ന സാഹചര്യം ആയതുകൊണ്ട് തന്നെ കീഴ്ഘടകങ്ങൾ മുതൽ പുതിയ വിവാദം ചർച്ച ചെയ്യപ്പെട്ടേക്കാം. മാത്രമല്ല ആറിടത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യമാണ്. പാർട്ടിയെയും മുന്നണിയേയും പ്രതിസന്ധിയിലാക്കുന്ന ഈ സംഭവത്തിന്റെ നിജസ്ഥിതിയൈന്തെന്ന ചോദ്യം പോലും കോടിയേരിയെ ഒറ്റപ്പെടുത്താൻ പോന്നതാണെന്നാണ് വിലയിരുത്തൽ. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ പ്രതികരണം പോലും തികഞ്ഞ അതൃപ്തി പ്രകടമാക്കുന്നതുമാണ്.

തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ വലിയ തിരുത്തൽ നടപടികളിലേക്ക് പോകണമെന്ന ആഹ്വാനം നിലനിൽക്കുമ്പോൾ സംസ്ഥാന സെക്രട്ടറി വീണ്ടും പ്രതിരോധത്തിലാകുന്നത് സിപിഎമ്മിന് താങ്ങാനാകാത്തതാണ്. മക്കളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ മൗനം പാലിച്ച നേതാക്കൾ പീഡനക്കേസിൽ വ്യത്യസ്ത നിലപാട് സ്വീകരിച്ചാൽ കോടിയേരിയുടെ സെക്രട്ടറി സ്ഥാനത്തിനടക്കം അത് ഭീഷണിയായി മാറിയേക്കുമെന്നും വിലയിരുത്തലുണ്ട്.

ദുബായിൽ ഡാൻസ് ബാറിൽ മുമ്പ് ജോലി ചെയ്തിരുന്ന ബിഹാർ സ്വദേശിനിയാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയിക്കെതിരെ ലൈംഗിക ചൂഷണ പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി വർഷങ്ങളോളം ലൈംഗികചൂഷണം നടത്തിയെന്നും ഈ ബന്ധത്തിൽ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിട്ടുണ്ട്. കുട്ടിയെ വളർത്താൻ ബിനോയ് കോടിയേരി ജീവനാംശം നൽകണമെന്നാവശ്യപ്പെട്ട് ബിഹാർ സ്വദേശി യുവതി അയച്ച കത്തിന്റെ പകർപ്പും പുറത്തുവരുന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP