Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാർ ഡാൻസറുടെ പീഡനപരാതി: ബിനോയ് കോടിയേരി മൂന്നുദിവസത്തിനകം മുംബൈ പൊലീസ് മുമ്പാകെ ഹാജരാകണം; ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടത് ഫോണിലൂടെ; പരാതിക്കാരിയുടെ വിശദമായ മൊഴിയെടുക്കാൻ ഓഷിവാരയിലെ അന്വേഷണസംഘം; സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തും; മുൻകൂർ ജാമ്യത്തിനായി പരിശ്രമിച്ച് ബിനോയി

ബാർ ഡാൻസറുടെ പീഡനപരാതി: ബിനോയ് കോടിയേരി മൂന്നുദിവസത്തിനകം മുംബൈ പൊലീസ് മുമ്പാകെ ഹാജരാകണം; ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടത് ഫോണിലൂടെ; പരാതിക്കാരിയുടെ വിശദമായ മൊഴിയെടുക്കാൻ ഓഷിവാരയിലെ അന്വേഷണസംഘം; സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തും; മുൻകൂർ ജാമ്യത്തിനായി പരിശ്രമിച്ച് ബിനോയി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ യുവതിയുടെ പരാതിയിൽ മുംബൈ പൊലീസ് നടപടി തുടങ്ങി. ബിനോയിയോട് ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ടതായാണ് സൂചന. വിവാഹ വാഗ്ദാനം നൽകി തന്നെ പത്ത് വർഷത്തോളം പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ദുബായിൽ ബാർ ഡാൻസറായിരുന്ന ബീഹാർ സ്വദേശിയായ 33കാരിയാണ് മുംബൈ പൊലീസിൽ പരാതി നൽകിയത്. പരാതിക്കാരിയുടെ വിശദമായ മൊഴിയെടുക്കും. ഇതിനൊപ്പം സാക്ഷികളുടെ മൊഴിയും പൊലീസ് ആദ്യം രേഖപ്പെടുത്തും. മുംബൈ ഓഷിവാര പൊലീസ് ബിനോയിയെ ഫോണിൽ ബന്ധപ്പെട്ട് മൂന്നു ദിവസത്തിനുള്ളിൽ ഹാജരാകാൻ ആവശ്യപ്പെട്ടതായാണ സൂചന. അതിനിടെ ബിനോയ് കോടിയേരി മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്.

ബിനോയിക്കെതിരെ ശക്തമായ തെളിവുകൾ തന്റെ കൈവശമുണ്ടെന്ന് യുവതി കഴിഞ്ഞ ദിവസം ചാനലിനോട് വെളിപ്പെടുത്തിയിരുന്നു. ഇതു കൂടാതെ തന്റെ മകനെ ഡി.എൻ.എ ടെസ്റ്റിന് വിധേയമാക്കാൻ തയ്യാറാണെന്നും വ്യക്തമാക്കിയിരുന്നു. യുവതിയുടെ പരാതിയിൽ മുംബൈ പൊലീസ് തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. പരാതിക്കാരിയുടെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന ഡിജിറ്റൽ തെളിവുകൾ പൊലീസ് പരിശോധിക്കും. ബിനോയിയുമായുള്ള വാട്ട്‌സ് ആപ്പ് സന്ദേശങ്ങളാണ് ഇതിൽ പ്രധാനം. കൂടാതെ ഫോട്ടോകൾ അടക്കമുള്ള തെളിവുകളും യുവതിയുടെ കൈവശമുണ്ട്

വിവാഹ വാഗ്ദാനം നൽകി തന്നെ പത്ത് വർഷത്തോളം പീഡിപ്പിച്ചെന്നും പിന്നീട് വിവാഹത്തിൽ നിന്ന് പിന്മാറിയെന്നും ആ ബന്ധത്തിൽ എട്ട് വയസുള്ള ഒരു മകൻ ഉണ്ടെന്നും ആരോപിച്ചാണ് യുവതി പരാതി നൽകിയത്. മുംബയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഈ മാസം 13നാണ് എഫ്. ഐ. ആർ രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (മാനഭംഗം), 420 ( വഞ്ചന ), 504 ( ബോധപൂർവം അപമാനിക്കൽ ), 506 (ഭീഷണിപ്പെടുത്തൽ ) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതിക്കെതിരെ അന്വേഷണം നടത്തിവരികയാണെന്ന് ഓഷിവാര പൊലീസ് ഇൻസ്പെക്ടർ ശൈലേഷ് പാസൽവാർ പറഞ്ഞു.എന്നാൽ യുവതി പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുന്നു എന്നാണ് ബിനീഷ് കോടിയേരി ആരോപിക്കുന്നത്. ഇതിൻ പ്രകാരം കണ്ണൂർ പൊലീസിന് പരാതിയും നൽകിയിരുന്നു. ഒന്നരമാസം മുൻപ് കണ്ണൂർ റെയ്ഞ്ച് ഐജിക്ക് നൽകിയ പരാതിയിൽ യുവതിക്കെതിരെ കേരളത്തിലും കേസെടുക്കുമെന്നും സൂചനയുണ്ട്.

2009 മുതലാണ് ബിനോയിയുമായി ബിഹാർ സ്വദേശിനിയുടെ ബന്ധം തുടങ്ങുന്നതെന്ന് ഓഷ്വാര പൊലീസ് രജിസറ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നു. 2009ൽ ഒരു സുഹൃത്ത് മുഖേനെയാണ് ദുബായിലെ മെഹ്ഫിൽ ഡാൻസ് ബാറിൽ ജോലിക്കെത്തിയതെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ വച്ചാണ് ബിനോയിയെ പരിചയപ്പെടുന്നത്.

ഡാൻസ് ബാറിൽ വച്ചാണ് ബിനോയ് ബാലകൃഷ്ണൻ കോടിയേരിയെ കാണുന്നത്. വിശ്വാസം ആർജിക്കുന്നതിനായി അയാൾ ഡാൻസ് ബാറിൽ വെച്ച് എനിക്ക് മേലെ കറൻസി നോട്ടുകൾ വർഷിക്കുമായിരുന്നു. തുടർന്ന് എന്റെ നമ്പർ സംഘടിപ്പിച്ച ബിനോയ് നിരന്തരം ഫോൺ വിളിക്കാൻ തുടങ്ങി. മലയാളിയാണെന്നും ദുബായിൽ നിർമ്മാണ മേഖലയിലെ ബിസിനസുകാരനാണെന്നും സ്വയം പരിചയപ്പെടുത്തി. തുടർന്ന് ഞാനുമായി കൂടുതൽ അടുക്കുകയും പലപ്പോഴും വിലയേറിയ സമ്മാനങ്ങൾ നൽകുകയും ചെയ്തു. വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും ഡാൻസ് ബാറിലെ ജോലി ഉപേക്ഷിക്കണമെന്നും ബിനോയ് തന്നോട് ആവശ്യപ്പെട്ടു. - എഫ്ഐആറിൽ പറയുന്നു.

2009 ഒക്ടോബറിൽ ബിനോയിയുടെ ദുബായിലെ വീട്ടിലേക്ക് കൊണ്ടുപോയി കൂടെ താമസിപ്പിച്ചു. ഇവിടെവെച്ച് വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. 2010 ൽ മുംബൈയിലെത്തിച്ച് അന്ധേരി വെസ്റ്റിൽ വാടകയ്ക്ക് ഫ്ളാറ്റെടുത്ത് തന്നെ അവിടെ താമസിപ്പിച്ചു. ഇതിനിടയിൽ വിവാഹം കഴിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് അയാൾ ഒഴിഞ്ഞുമാറി. ബിനോയിയുടെ വീട്ടുകാർക്ക് തന്നെ പരിചയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതും അവഗണിച്ചു.

ഇതിനിടെ 2010 ജൂലൈ 22 ന് ഞാൻ ഒരു കുഞ്ഞിന് ജന്മം നൽകി. എന്നെയും കുഞ്ഞിനെയും കാണാൻ ബിനോയ് സ്ഥിരമായി ആശുപത്രിയിൽ എത്താറുണ്ടായിരുന്നു. 2011 ൽ മില്ലറ്റ് നഗറിൽ മറ്റൊരു വീട് എടുത്തു നൽകി.. ഇതോടെ അമ്മയുടെ ആവശ്യപ്രകാരം ഞാൻ വീണ്ടും കല്ല്യാണക്കാര്യം ചോദിച്ചു.. മകന്റെ ഒന്നാം പിറന്നാൾ ദിനത്തിൽ വിവാഹിതരാകാമെന്നായിരുന്നു മറുപടി.. ഈ കാലയളവിലൊക്കെ മാസചെലവിന് തുകയും നൽകുമായിരുന്നു..2014ൽ വാടക കരാർ കഴിഞ്ഞതോടെ ജോഗേശ്വരിയിൽ പുതിയൊരു ഫ്‌ളാറ്റ് എടുത്തു നൽകി.. 2015 ൽ തന്റെ ബിസിനസ് നഷ്ടത്തിലാണെന്നും അതുകൊണ്ട് തന്നെ ചെലവിനായുള്ള തുക ഇനി നൽകാനാവില്ലെന്നും അറിയിച്ചു.'

2018ൽ ബിനോയ് ഉൾപ്പെട്ട 13 കോടി രൂപയുടെ തട്ടിപ്പ് കേസ് വിവരങ്ങൾ പുറത്തു വന്നതോടെയാണ് യുവതി ബിനോയിയെക്കുറിച്ച് കൂടുതൽ അന്വേഷിക്കുന്നത്. തുടർന്ന് ഇവർ ബിനോയിയുടെ ഫേസ്‌ബുക്ക് പ്രൊഫൈലുകൾ പരിശോധിച്ചു. ഇതിൽ ഇയാൾക്ക് മൂന്ന് അക്കൗണ്ടുകൾ ഉണ്ടെന്നും എന്നാൽ രണ്ടെണ്ണം ആക്ടീവല്ലെന്നും മനസിലായി. ബിനോയ് സജീവമായിരുന്ന ഫേസ്‌ബുക്ക് അക്കൗണ്ട് വഴിയാണ് ഇയാളെക്കുറിച്ചുള്ള യഥാർഥ ചിത്രം മനസിലായതെന്നും യുവതി പറയുന്നു.

ഇതിൽ കേരളത്തിലെ ഇയാളുടെ കുടുംബത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ തന്നെയുണ്ടായിരുന്നു. ഇതോടെ യുവതി വീണ്ടും ബിനോയിയുമായി ബന്ധപ്പെടാൻ ശ്രമിച്ചു. തിരികെയെത്തി തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇത്തരം ആവശ്യം ഉന്നയിച്ച് വന്നാൽ പ്രത്യാഘാതം ഭീകരമായിരിക്കുമെന്ന് ബിനോയിയുടെ കുടുംബം ഭീഷണിപ്പെടുത്തുകയയിരുന്നുവെന്നാണ് യുവതിയുമായി അടുത്ത ചിലർ പറയുന്നത്. എഫ്ഐആറിൽ കുടുംബവും ഭീഷണിപ്പെടുത്തി എന്ന വിവരം പുറത്തുവന്നതാണ് സിപിഎമ്മിനെ വിഷയത്തിൽ വെട്ടിലാക്കുന്നത്. രാഷ്ട്രീയമായി കോടിയേരിയെ ഈ വിഷയത്തിലേക്ക് വലിച്ചിഴക്കുന്ന പ്രധാന ഘടകവും ഇതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP