Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഹമ്പോ....എലിയെ തിന്നുന്ന ഭീമൻ ചിലന്തി! ഓസ്ട്രേലിയയിൽ വിനോദ സഞ്ചാരത്തിനെത്തിയ ജസ്റ്റിൻ ലാട്ടനും ഭർത്താവും പകർത്തിയത് ലോകത്തെ തന്നെ ഞെട്ടിച്ച ചിത്രം; വേട്ടക്കാരൻ ചിലന്തിയുടെ ചിത്രം സമൂഹ മാധ്യമത്തിൽ വൈറൽ; ഇത്ര വലിപ്പമേറിയ ചിലന്തിയെ കണ്ടിട്ടില്ലെന്ന് കമന്റ് ചെയ്ത് ആയിരങ്ങൾ

ഹമ്പോ....എലിയെ തിന്നുന്ന ഭീമൻ ചിലന്തി! ഓസ്ട്രേലിയയിൽ വിനോദ സഞ്ചാരത്തിനെത്തിയ ജസ്റ്റിൻ ലാട്ടനും ഭർത്താവും പകർത്തിയത് ലോകത്തെ തന്നെ ഞെട്ടിച്ച ചിത്രം; വേട്ടക്കാരൻ ചിലന്തിയുടെ ചിത്രം സമൂഹ മാധ്യമത്തിൽ വൈറൽ; ഇത്ര വലിപ്പമേറിയ ചിലന്തിയെ കണ്ടിട്ടില്ലെന്ന് കമന്റ് ചെയ്ത് ആയിരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ടാസ്മാനിയ : എലിയെ തിന്നുന്ന ഭീമൻ ചിലന്തി. കേൾക്കുമ്പോൾ കാർട്ടൂൺ ആണെന്ന് തോന്നുമെങ്കിലും സംഗതി ശരിക്കും സംഭവിച്ചതാണ്. എന്നാൽ വാർത്ത കേട്ട് ഞെട്ടണ്ട കാര്യമില്ല സംഗതി ഇന്ത്യയിലല്ല വിദേശത്താണ്. ഒരു വിധം വലിപ്പമുള്ള എലിയെ ഭക്ഷിക്കുന്ന ചിലന്തിയുടെ ചിത്രം ഓസ്ട്രേലിയയിലെ ടാസ്മാനിയയിൽ വിനോദ സഞ്ചാരത്തിനെത്തിയ ജസ്റ്റിൻ ലാട്ടനും ഭർത്താവുമാണ് പകർത്തിയത്. എലിയെ ഭക്ഷിക്കുന്ന ചിലന്തി! എന്റെ ഭർത്താവ് പകർത്തിയ ഫോട്ടോ' എന്ന അടിക്കുറിപ്പോടെ സംഗതി സമൂഹ മാധ്യമത്തിൽ പങ്കുവെച്ചപ്പോൾ ശര വേഗത്തിലാണ് ചിത്രങ്ങൾ വൈറലായത്.

ചിത്രത്തിൽ കാണുന്ന ചിലന്തിയെ ഹണ്ട് സ്പൈഡർ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ടാസ്മാനിയയിലെ മൗണ്ട് ഫീൽഡ് നാഷണൽ പാർക്കിലെ താമസത്തിനിടെയാണ് പോസ്സം എന്നറിയപ്പെടുന്ന എലിവർഗത്തിലെ ജീവിയെ വേട്ടക്കാരൻ ചിലന്തി ഭക്ഷിക്കുന്നത് ഇവർ കാണുന്നത്. അമേരിക്കയിലും ഓസ്‌ട്രേലിയയിലും കണ്ടുവരുന്ന എലി വർഗത്തിൽ പെട്ട ജീവിയാണ് പിഗ്മിപോസ്സം. ഏകദേശം രണ്ടര ഇഞ്ചോളം വലിപ്പമുണ്ടാകും പൂർണവളർച്ചയെത്തിയ പോസ്സത്തിന്. ഇതേ വലിപ്പമാണ് ഹണ്ട്‌സ്മാൻ സ്‌പൈഡറിനും. എന്നാൽ ഈ ചിലന്തിയുടെ കാലുകൾക്ക് 13 ഇഞ്ച് വരെ വളർച്ചയുണ്ടാകാറുണ്ട്.

ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൻ ചർച്ചയാകുന്നതും എലിയെ വിഴുങ്ങുന്ന ഭീമൻ ചിലന്തിയെ പറ്റിയാണ്. ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ കമന്റ് പെരുമഴയാണ് ഇതിനെ തേടിയെത്തിയത്. ഇത്രയും വലിപ്പമേറിയ ചിലന്തിയെ കണ്ടിട്ടില്ലെന്ന് ചിലർ ആശ്ചര്യപ്പെടുമ്പോൾ ജീവിതത്തിൽ ഒരിക്കൽ മാത്രം ഇത്തരത്തിലൊരു ചിത്രം പകർത്താൻ അവസരം കിട്ടുകയുള്ളുവെന്നും കമന്റുകൾ നിറയുകയാണ് ഫോട്ടോകൾക്ക് താഴെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP