Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഖത്തറിൽ ശക്തമായ പൊടിക്കാറ്റ്; ഒരാഴ്ച തുടരുമെന്ന് കാലാവസ്ഥ വകുപ്പ്; ദൂരക്കാഴ്ച 2 കിലോമീറ്റർ വരെ കുറയും; താപനിലയിലും ഗണ്യമായ കുറവ് അനുഭവപ്പെടും; വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണം

ഖത്തറിൽ ശക്തമായ പൊടിക്കാറ്റ്; ഒരാഴ്ച തുടരുമെന്ന് കാലാവസ്ഥ വകുപ്പ്; ദൂരക്കാഴ്ച 2 കിലോമീറ്റർ വരെ കുറയും; താപനിലയിലും ഗണ്യമായ കുറവ് അനുഭവപ്പെടും; വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണം

മറുനാടൻ ഡെസ്‌ക്‌

ദോഹ; ഖത്തറിൽ ശക്തമായ പൊടിക്കാറ്റ്. പൊടി ഉയർത്തുന്ന ശക്തമായ വടക്ക് പടിഞ്ഞാറൻ കാറ്റിന്റെ പ്രാദേശിക നാമം അൽ ബവാരി എന്നാണ്. വടക്ക് പടിഞ്ഞാറൻ കാറ്റ് വാരാന്ത്യം വരെ നീളുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ശക്തമായ കാറ്റും പൊടിയും നിറഞ്ഞ സമയങ്ങളിൽ ദൂരക്കാഴ്ച 2 കിലോമീറ്റർ വരെ കുറയും. വെള്ളിയാഴ്ച വൈകിട്ടോടെ കാറ്റിന്റെ വേഗം കുറയും. ഇതോടെ, താപനിലയിലും ഗണ്യമായ കുറവ് അനുഭവപ്പെടും.ദൂരക്കാഴ്ച കുറയത്തക്ക വിധം കാറ്റ് ശക്തമാകുന്ന സമയങ്ങളിൽ പുറത്ത് പോകുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശം.

രാജ്യത്തുടനീളം അൽ ബവാരി ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ശക്തിപ്രാപിക്കുമെന്നു നേരത്തെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ജൂൺ ആദ്യം മുതൽ ജൂലൈ പകുതി വരെയാണ് അൽ ബവാരിയുടെ വരവ്. 40 ദിന കാറ്റെന്നും അൽ ബവാരി അറിയപ്പെടുന്നു. രാത്രിയിൽ ദുർബലമാകുകയും പുലർച്ചെ ശക്തിപ്രാപിക്കുകയുമാണ് അൽ ബവാരിയുടെ ശൈലി.

നിർദ്ദേശങ്ങൾ

1വീടിന്റെ വാതിലുകളും ജനലുകളും അടയ്ക്കണം

2പുറത്തിറങ്ങുമ്പോൾ മൂക്ക്, വായ, ചെവി എന്നിവ തുണിയോ മൂടുപടമോ ഉപയോഗിച്ച് മൂടണം.

3വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണം.

4കാറിന്റെ ജനലുകൾ അടച്ചിട്ടെന്ന് ഉറപ്പാക്കണം.

5ശക്തമായ പൊടിക്കാറ്റുള്ളപ്പോൾ മുമ്പിലുള്ള വാഹനവുമായി നിശ്ചിത അകലം പാലിച്ച് വേണം വാഹനം ഓടിക്കാൻ.

6കണ്ണ് തിരുമ്മുന്നത് ഒഴിവാക്കണം. പുറത്തിറങ്ങുമ്പോൾ കണ്ണട ഉപയോഗിക്കാം.

7അലർജിയുള്ളവർ പ്രതിരോധ മരുന്ന് നേരത്തെ തന്നെ കഴിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP