Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി

അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ആന്തൂർ നഗരസഭയിലെ പാർഥ കൺവൻഷൻ സെന്ററിൽ അനുമതി നിഷേധിക്കേണ്ട തരത്തിലുള്ള ചട്ടലംഘനമുണ്ടായിട്ടില്ലെന്നു നഗരാസൂത്രണ വിഭാഗത്തിന്റെ റിപ്പോർട്ടും നഗരസഭാ അധ്യക്ഷ പികെ ശ്യാമളയ്ക്ക് പിടിച്ചില്ല. കൺവൻഷൻ സെന്റർ ഉടമ സാജൻ പാറയിൽ മുൻപു സിപിഎം ജില്ലാ നേതൃത്വത്തിനു നൽകിയ പരാതി പ്രകാരമാണു കൺവൻഷൻ സെന്ററിൽ നഗരാസൂത്രണ വിഭാഗവും നഗരസഭ അധികൃതരും സംയുക്ത പരിശോധന നടത്തിയത്. ഇതാണ് ശ്യാമളയെ ചൊടിപ്പിച്ചത്. പാർട്ടിയുടെ നിർദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തെ അംഗീകരിക്കാതെ സാജൻ പാറയിലിനെ തലങ്ങും വിലങ്ങും ഓടിച്ചു. ഇതോടെയാണ് നിൽക്കക്കള്ളി ഇല്ലാതെ സാജൻ ആത്മഹത്യയിൽ അഭയം തേടിയത്. അതിനിടെ ശ്യാമളയ്‌ക്കെതിരെ വേറെയും പരാതി എത്തുകയാണ്. സമാന അനുഭവം വെളിപ്പെടുത്തി വനിതാ സംരംഭകയാണ് രംഗത്ത് വന്നത്. പികെ ശ്യാമളയെ തന്നെയാണ് പ്രതിസ്ഥാനത്ത് നിർത്തുന്നത്.

സോഹിത വിജു എന്ന വനിതാ സംരംഭകയാണ് ആന്തൂർ നഗരസഭയിൽ നിന്നും നഗരസഭ അധ്യക്ഷ പി.കെ.ശ്യാമളയിൽ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ചു ഫേസ്‌ബുക് പോസ്റ്റ് വഴി വിശദീകരിച്ചത്. തളിപ്പറമ്പ് നഗരസഭ ആയിരുന്ന കാലത്താണ് ആന്തൂരിൽ ഇവർ ശുചീകരണ ഉൽപന്നങ്ങൾ ഉണ്ടാക്കി വിൽക്കുന്ന ചെറുകിട സംരംഭം ആരംഭിച്ചത്. ഒരു വർഷം കഴിഞ്ഞ് ആന്തൂർ നഗരസഭ രൂപീകരിച്ചതോടെ മലിനീകരണമുണ്ടാക്കുന്നു എന്ന പേരിൽ സംരംഭം അടച്ചു പൂട്ടാൻ നോട്ടിസ് നൽകി. നിരന്തരം അപേക്ഷയുമായി കയറിയിറങ്ങിയിട്ടും പ്രവർത്തനാനുമതി ലഭിച്ചില്ല. 10 ലക്ഷം രൂപയ്ക്ക് ആരംഭിച്ച സംരംഭം ഇടയ്ക്കു മുടങ്ങിയതോടെ കടം പെരുകി. തൊഴിലാളികളുടെ കുടുംബം പട്ടിണിയിലായെന്ന് സോഹിത പറയുന്നു. ഇതോടെ ശ്യാമളയ്‌ക്കെതിരായ രോഷം പുകയുകയാണ്. പരാതിക്കാരെല്ലാം സിപിഎം അനുഭാവികളാണ്.

പാർഥ കൺവൻഷൻ സെന്ററിൽ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ജയരാജന്റെ നിർദ്ദേശ പ്രകാരം നടത്തിയ ഇടപെടലാണ് സാജന് വിനയായത്. കെട്ടിട നിർമ്മാണത്തിൽ നേരത്തെ നൽകിയ പ്ലാനിനു വ്യത്യസ്തമായി നിർമ്മാണം നടത്തിയതിനാൽ പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ടു പെർമിറ്റ് റദ്ദാക്കിയ വേളയിലായിരുന്നു പരിശോധന നടത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബർ 31നാണു സംഘം പരിശോധന നടത്തിയത്. മുഖ്യ നഗരാസൂത്രണ ഓഫിസറുടെയും നഗരസഭയുടെയും 3 തലത്തിലുള്ള പരിശോധനകൾക്കു ശേഷമാണ് പാർഥ കൺവൻഷൻ സെന്റർ നിർമ്മിക്കാൻ ആദ്യം അനുമതി നൽകിയത്. എന്നാൽ, അതിൽ നിന്നു വലിയ വ്യത്യാസമൊന്നും നിർമ്മാണത്തിൽ വരുത്തിയിട്ടില്ലെന്നു പരിശോധനയിൽ വ്യക്തമായി. ഗ്രൗണ്ട് ഫ്‌ളോറിൽ ഒരു സ്ലാബ് നിർമ്മിച്ചതു മാത്രമാണു നേരത്തെയുണ്ടായിരുന്ന പ്ലാനിൽ നിന്നുള്ള വ്യത്യാസം. തെറ്റിദ്ധാരണ കാരണമാണു നഗരസഭാ അധികൃതർ കൺവൻഷൻ സെന്റർ നിർമ്മാണം നിർത്തിവയ്ക്കാൻ നോട്ടിസ് നൽകിയത്. ഗ്രൗണ്ട് ഫ്‌ളോറിൽ അധികമായി നിർമ്മിച്ച സ്ലാബ് മുറിച്ചു മാറ്റി വീണ്ടും അപേക്ഷ നൽകാനായിരുന്നു സംയുക്ത സംഘത്തിന്റെ നിർദ്ദേശം. അതായത് ഉദ്യോഗസ്ഥർ സത്യം തിരിച്ചറിഞ്ഞു. സാജനോട് കരുണ കാട്ടി. അപ്പോഴും എംവി ഗോവിന്ദന്റെ ഭാര്യ നിലപാടിൽ ഉറച്ചു നിന്നു.

ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം പാർഥ കൺവൻഷൻ സെന്റർറിന് സർട്ടിഫിക്കറ്റിനായി സാജൻ അപേക്ഷ നൽകുകയും ചെയ്തു. എന്നാൽ, നഗരസഭയ്ക്കു മുകളിൽ പാർട്ടി ജില്ലാ നേതൃത്വത്തിന്റെ ഇടപെടലും നഗരാസൂത്രണ വിഭാഗത്തിന്റെ അനുകൂല റിപ്പോർട്ടും വിനയായി. ഇത് നഗരസഭ അധ്യക്ഷയുടെ വൈരാഗ്യത്തിനു കാരണമായെന്നാണു ആത്മഹത്യ ചെയ്ത സാജന്റെ കുടുംബത്തിന്റെ ആരോപണം. ഇതേ തുടർന്നാണു കഴിഞ്ഞ ഏപ്രിലിൽ പണി പൂർത്തിയാക്കിയിട്ടും കൺവൻഷൻ സെന്ററിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകാതെ നഗരസഭ അധികൃതർ മാനസികമായി പീഡിപ്പിച്ചതെന്നും കുടുംബം വ്യക്തമാക്കുന്നു. ഇതാണ് ആത്മഹത്യാ കാരണം.

സോഹിത വിജുവിന്റെ ആരോപണം ഇങ്ങനെ

തളിപ്പറമ്പ് നഗരസഭ ആയിരുന്ന കാലത്താണ് ആന്തൂരിൽ ഇവർ ശുചീകരണ ഉൽപന്നങ്ങൾ ഉണ്ടാക്കി വിൽക്കുന്ന ചെറുകിട സംരംഭം ആരംഭിച്ചത്. ഒരു വർഷം കഴിഞ്ഞ് ആന്തൂർ നഗരസഭ രൂപീകരിച്ചതോടെ മലിനീകരണമുണ്ടാക്കുന്നു എന്ന പേരിൽ സംരംഭം അടച്ചു പൂട്ടാൻ നോട്ടിസ് നൽകി. നിരന്തരം അപേക്ഷയുമായി കയറിയിറങ്ങിയിട്ടും പ്രവർത്തനാനുമതി ലഭിച്ചില്ല. 10 ലക്ഷം രൂപയ്ക്ക് ആരംഭിച്ച സംരംഭം ഇടയ്ക്കു മുടങ്ങിയതോടെ കടം പെരുകി. തൊഴിലാളികളുടെ കുടുംബം പട്ടിണിയിലായി.

കാര്യമെന്താണെന്ന് അന്വേഷിച്ചു നഗരസഭ അധ്യക്ഷയെ നേരിട്ടു കണ്ടപ്പോൾ കോയമ്പത്തൂരോ മുംബൈയിലോ പോയി സംരംഭം തുടങ്ങാനായിരുന്നു ഉപദേശമെന്നു സോഹിത വിജുവിന്റെ ഫേസ്‌ബുക് പോസ്റ്റിൽ പറയുന്നു. മറ്റു ചിലർ മുഖേനെ അന്വേഷിച്ചപ്പോൾ സംരംഭകയ്ക്ക് അഹങ്കാരമാണെന്നായിരുന്നു അധ്യക്ഷയുടെ മറുപടി. ഒടുവിൽ ഒരുതരത്തിലും മുന്നോട്ടു കൊണ്ടു പോകാൻ കഴിയില്ല എന്നു വന്നതോടെ സംരംഭം പൂർണമായും തളിപ്പറമ്പ് നാടുകാണിയിലെ കിൻഫ്ര പാർക്കിലേക്കു മാറ്റേണ്ടി വന്നു.

10 ലക്ഷം രൂപ മുതൽ മുടക്കിൽ ആരംഭിച്ച സംരംഭത്തിന് ഇതോടെ 40 ലക്ഷത്തോളം രൂപ ഇറക്കേണ്ടി വന്നു. പിന്നീട് സിപിഎം നേതൃത്വത്തിന്റെ ഇടപെടലോടെയാണ് മറ്റൊരിടത്തേക്കു സംരംഭം മാറ്റി സ്ഥാപിക്കാൻ കഴിഞ്ഞത് - സോഹിത വിജു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP