Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തെലങ്കാനയിൽ 9മാസം പ്രായമായകുഞ്ഞിനെ പീഡിപ്പിച്ചുകൊലപ്പെടുത്തിയത് 28കാരൻ; അതിദാരുണ സംഭവം വാറങ്കലിൽ; കുട്ടിയെ എടുത്തുകൊണ്ടുപോയത് മാതാപിതാക്കളോടൊപ്പം വീടിന്റെ ടെറസിൽ ഉറങ്ങുന്നതിനിടെ; കുട്ടിയെ വലിച്ചെറിഞ്ഞശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

തെലങ്കാനയിൽ 9മാസം പ്രായമായകുഞ്ഞിനെ പീഡിപ്പിച്ചുകൊലപ്പെടുത്തിയത് 28കാരൻ; അതിദാരുണ സംഭവം വാറങ്കലിൽ; കുട്ടിയെ എടുത്തുകൊണ്ടുപോയത് മാതാപിതാക്കളോടൊപ്പം വീടിന്റെ ടെറസിൽ ഉറങ്ങുന്നതിനിടെ; കുട്ടിയെ വലിച്ചെറിഞ്ഞശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: ഒൻപത് മാസം പ്രായമായ പെൺകുഞ്ഞിനെ യുവാവ് പീഡിപ്പിച്ച് കൊലപ്പെടുത്തി.അതിദാരുണ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത് തെലങ്കാനയിലെ വാറങ്കലിലാണ്. ബുധനാഴ്ച രാവിലെയാണ് സംഭവം.സംഭവത്തിൽ 28കാരനായ പ്രവീൺ എന്ന യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇതോടെ പ്രതിക്ക് പരാമവധി ശിക്ഷ നൽകണമെന്ന ആവശ്യമുയർത്തി പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയരുകയാണ്.

മാതാപിതാക്കളോടൊപ്പം വീടിന്റെ ടെറസിൽ ഉറങ്ങുകയായിരുന്ന കുട്ടിയെ യുവാവ് എടുത്തുകൊണ്ട് പോയാണ് ഉപദ്രവിച്ചത്. കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ ബഹളംവച്ചു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതി കുട്ടിയെ വലിച്ചെറിഞ്ഞശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.എന്നാൽ, ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഗുരുതരമായ രക്തസ്രാവത്തെ തുടർന്ന് കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP