Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒമ്പതുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് മൂന്ന് സ്ത്രീകളുടെ പരാതി; ഏഴുപേരെ പിടികൂടി; സ്ത്രീകൾ ലൈംഗിക തൊഴിലാളികളെന്ന് പൊലീസ്; യുവതികളെ ഫാം ഹൗസിൽ എത്തിച്ചത് അഡ്വാൻസ് തുക നൽകിയെന്നും പൊലീസിന്റെ വാദം

ഒമ്പതുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് മൂന്ന് സ്ത്രീകളുടെ പരാതി; ഏഴുപേരെ പിടികൂടി; സ്ത്രീകൾ ലൈംഗിക തൊഴിലാളികളെന്ന് പൊലീസ്; യുവതികളെ ഫാം ഹൗസിൽ എത്തിച്ചത് അഡ്വാൻസ് തുക നൽകിയെന്നും പൊലീസിന്റെ വാദം

മറുനാടൻ ഡെസ്‌ക്‌

നോയിഡ: മൂന്നുസ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നോയിഡ സെക്ടർ 135-ലെ ഫാംഹൗസിൽ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. ബുധനാഴ്ച രാവിലെയാണ് ഒരു സ്ത്രീ തന്നെയും രണ്ടുസുഹൃത്തുക്കളെയും കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയുമായി എക്സ്പ്രസ് വേ പൊലീസ് സ്റ്റേഷനിൽ എത്തിയത്.

അതേസമയം ബലാത്സംഗത്തിനിരയായെന്ന് പരാതി നൽകിയ സ്ത്രീകൾ ലൈംഗികത്തൊഴിലാളികളാണെന്ന് പൊലീസ് പറഞ്ഞു. ഇവർക്ക് അഡ്വാൻസ് തുക നൽകിയതിന് ശേഷമാണ് കാറിലെത്തിയ രണ്ടുപേർ ഫാംഹൗസിലേക്ക് കൊണ്ടുപോയതെന്നുമാണ് പൊലീസിന്റെ വാദം. ഫാംഹൗസിലെത്തിയപ്പോൾ ഏഴുപേർ കൂടി എത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു.

ഒമ്പതുപേർക്കെതിരെയാണ് സ്ത്രീകൾ കൂട്ടബലാത്സംഗത്തിന് പരാതി നൽകിയതെന്നും ഇതിൽ ഏഴുപേരെ പിടികൂടിയിട്ടുണ്ടെന്നും മറ്റുപ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം രാത്രി ലാജ്പുത് നഗർ മെട്രോ സ്റ്റേഷന് സമീപത്തുനിന്ന് കാറിൽ കയറ്റികൊണ്ടുപോയവർ ഒരു ഫാംഹൗസിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി.

ഏഴുപേർക്കൂടി എത്തിയതോടെ സ്ത്രീകൾ ഭയന്നുനിലവിളിക്കുകയും തിരികെ കൊണ്ടുവിടാൻ ആവശ്യപ്പെടുകയും ചെയ്തെങ്കിലും പ്രതികൾ ഇവരെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സ്ത്രീകൾക്ക് നേരത്തെ നൽകിയ പണം ബലമായി തിരികെവാങ്ങിക്കുകയും ചെയ്തു. ബലാത്സംഗത്തിനുശേഷം പ്രതികൾ സ്ത്രീകളെ പ്രധാനറോഡിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നും സംഭവം നടന്ന ഫാംഹൗസ് സീൽ ചെയ്തിട്ടുണ്ടെന്നും ഗൗതംബുദ്ധനഗർ സീനിയർ പൊലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP