Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആത്മശാന്തി തേടി കോടിയേരി ബാലകൃഷ്ണൻ ഭാര്യ വിനോദിനിയും ശാന്തിഗിരി ആശ്രമത്തിൽ അഭയം തേടി; അറസ്റ്റ് ഭയന്ന് മകൻ നെട്ടോട്ടം ഓടുമ്പോൾ ആശ്രമത്തിന്റെ ഭാഗമായ ആശുപത്രിയിൽ ഇരുവർക്കും സുഖ ചികിൽസ; മാധ്യമങ്ങളുടെ കണ്ണ് വെട്ടിക്കാൻ വിവാദം അവസാനിക്കും വരെ സിപിഎം സെക്രട്ടറി ആശ്രമാന്തരീക്ഷത്തിൽ തന്നെ കഴിഞ്ഞേക്കും; എല്ലാം സൗകര്യവും ഒരുക്കാൻ ഗുരുരത്‌നം ജ്ഞാനതപസ്വിയുടെ പ്രത്യേക ശ്രദ്ധയും; ചർച്ചയാകുന്നത് കോടിയേരി കുടുംബത്തിന്റെ ആശ്രമ ബന്ധങ്ങൾ

ആത്മശാന്തി തേടി കോടിയേരി ബാലകൃഷ്ണൻ ഭാര്യ വിനോദിനിയും ശാന്തിഗിരി ആശ്രമത്തിൽ അഭയം തേടി; അറസ്റ്റ് ഭയന്ന് മകൻ നെട്ടോട്ടം ഓടുമ്പോൾ ആശ്രമത്തിന്റെ ഭാഗമായ ആശുപത്രിയിൽ ഇരുവർക്കും സുഖ ചികിൽസ; മാധ്യമങ്ങളുടെ കണ്ണ് വെട്ടിക്കാൻ വിവാദം അവസാനിക്കും വരെ സിപിഎം സെക്രട്ടറി ആശ്രമാന്തരീക്ഷത്തിൽ തന്നെ കഴിഞ്ഞേക്കും; എല്ലാം സൗകര്യവും ഒരുക്കാൻ ഗുരുരത്‌നം ജ്ഞാനതപസ്വിയുടെ പ്രത്യേക ശ്രദ്ധയും; ചർച്ചയാകുന്നത് കോടിയേരി കുടുംബത്തിന്റെ ആശ്രമ ബന്ധങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മകനെതിരെ ലൈംഗിക പീഡന പരാതി ഉയർന്നതോടെ സിപിഎം സംസ്ഥാന സെക്രട്ടറിയും ഭാര്യയും ചികിൽസ തേടി എത്തിയത് ശാന്തിഗിരി ആശ്രമത്തിന് കീഴിലുള്ള ആശുപത്രിയിൽ. പോത്തൻകോട്ടെ ശാന്തിഗഗിരി ആശ്രമത്തിന്റെ ആശുപത്രിയിലാണ് സിപിഎം സെക്രട്ടറിയും ഭാര്യയും സുഖ ചികിത്സതേടിയിരിക്കുന്നത്. മൂന്നു ദിവസം മുമ്പാണ് ഇവർ ആശ്രമത്തിൽ എത്തിയത്. ബിനോയ് കോടിയേരിക്കെതിരെ ഗുരുതര ആരോപണം ഉയർന്നിട്ടും കോടിയേരി ഇതുവരെ പ്രതികരിച്ചിരുന്നില്ല. വിവാദം തുടങ്ങുമ്പോൾ ബിനോയിയും ഇവിടെയുണ്ടായിരുന്നുവെന്നാണ് സൂചന. എന്നാൽ മഹാരാഷ്ട്രാ പൊലീസ് നടപടി ശക്തമാക്കിയതോടെ ബിനോയ് ഇവിടെ വിട്ടു. ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിയാണ് കോടിയേരിയുടേയും ഭാര്യയുടേയും കാര്യങ്ങളെല്ലാം നോക്കുന്നത്. പ്രത്യേക താൽപ്പര്യം ആശ്രമം കോടിയേരിയുടെ കാ്യത്തിൽ എടുക്കുന്നുണ്ട്.

വിഷയത്തിൽ കോടിയേരി ഇതുവരെ പ്രതികരിച്ചിട്ടില്ല. ചികിത്സയിൽ കഴിയുന്നതുകൊണ്ടാണ് മാധ്യമങ്ങളെ കാണാതിരിക്കുന്നതെന്നാണ് നേതാക്കൾ നൽകുന്ന വിശദീകരണം. കോടിയേരിയെ പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും അവധിയിൽ പോകാൻ നിർദ്ദേശിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതിനിടെയാണ് ആശ്രമത്തിലെ സുഖ ചികിൽസയും എത്തുന്നത്. പൂജയും പൂമൂടലും ശത്രു സംഹാര പൂജയുമെല്ലാം വിവാദത്തിലാക്കിയ കോടിയേരിയുടെ ശാന്തിഗിരിയിലെ താമസവും ചർച്ചയായി കഴിഞ്ഞിട്ടുണ്ട്. ആത്മശാന്തി തേടിയാണോ സിപിഎം സെക്രട്ടറി ആശ്രമത്തിലെത്തിയതെന്ന ചോദ്യവും സജീവം. സോഷ്യൽ മീഡിയയിൽ ഇത് വലിയ ചർച്ചകൾക്ക് വഴിവയ്ക്കും. ശാന്തിഗിരിയിലെ ചികിൽസയെ കുറിച്ച് അറിവുള്ള നേതാക്കളും നിരാശരാണ്. വിവാദം തീരും വരെ ആശുപത്രിയിൽ കഴിയാനാണ് തീരുമാനം.

അടുത്ത ദിവസങ്ങളിൽ സിപിഎം സംസ്ഥാന കമ്മറ്റി യോഗം ചേരുന്നുണ്ട്. ഇതിൽ കോടിയേരി പങ്കെടുക്കുമോ എന്നതാണ് നിർണ്ണായകം. ഈ യോഗത്തിൽ എത്തിയില്ലെങ്കിൽ കോടിയേരി അവധിയിൽ പോകാനുള്ള സാധ്യത കൂടും. കേന്ദ്ര നേതൃത്വവും കോടിയേരിക്കെതിരെ അമർഷത്തിലാണ്. ഇതിനൊപ്പമാണ് ശാന്തിഗിരിയിലെ സുഖ ചികിൽസാ വാർത്ത കൂടി എത്തുന്നത്. പാർട്ടി സെക്രട്ടറിയുടെ ആത്മീയ താൽപ്പര്യങ്ങൾ ചർച്ചയാക്കുന്നതാകും ഈ സംഭവവും. അങ്ങനെ ബിനോയിയ്‌ക്കെതിരായ ബലാത്സംഗ പരാതി കോടിയേരിക്ക് വലിയ തിരിച്ചടിയാവുകയാണ്. മക്കളെ നിലയ്ക്ക് നിർത്താൻ കോടിയേരിക്ക് കഴിയുന്നില്ലെന്നാണ് പരാതി. ഇനിയും സംരക്ഷണമൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും തയ്യാറല്ല. പുതിയ സംസ്ഥാന സെക്രട്ടറിയെ കണ്ടെത്താൻ പിണറായി നീക്കം തുടങ്ങിയതായാണ് സൂചന.

നേരത്തെ ബിനോയ്ക്കെതിരെ കോടികളുടെ വഞ്ചനകേസ് നൽകിയപ്പോൾ കോടിയേരിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി നേതൃത്വവും സ്വീകരിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പിൽ ശബരിമല വിഷയത്തിൽ ശക്തമായ തിരിച്ചടി നേരിട്ട് പാർട്ടി പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ഉയർന്ന വിവാദം പാർട്ടിയെ വീണ്ടും ക്ഷീണിപ്പിക്കുമെന്ന വിലയിരുത്തലാണ് ഉള്ളത്. സംസ്ഥാന കമ്മറ്റി അംഗവും മന്ത്രിയുമായ മേഴ്സിക്കുട്ടിയമ്മ അടക്കമുള്ളവരുടെ പ്രതികരണം ഇതാണ് സൂചിപ്പിക്കുന്നത്. എല്ലാവരും കോടിയേരി കുടുംബത്തെ തള്ളി പറയുകയാണ്. ബിനോയി അറസ്റ്റിലാകാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് കോടിയേരിയെ എല്ലാവരും കൈവിടുന്നത്. ഇതിനിടെയാണ് പിന്തുണയുമായി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി എത്തിയത്. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരമാണ് ചികിൽസയ്ക്കായി ശാന്തിഗിരിയിൽ എത്തിയത്. വിവാദം വാർത്തയാകും മുമ്പ് തന്നെ ഇത് കുടുംബത്തിൽ പ്രശ്‌നമായി മാറിയിരുന്നു. ഇതോടെയാണ് സ്വാമി ചികിൽസയ്ക്കുള്ള ഉപദേശം നൽകിയത്.

എന്ന് ചികിൽസ കഴിയുമെന്ന് പോലും കോടിയേരിയുടെ കാര്യത്തിൽ ആരും വിശദീകരണത്തിന് തയ്യാറല്ല. തിരുമൽ ചികിൽസയാണ് നടക്കുന്നതെന്നാണ് സൂചന. അതേസമയം, ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കുന്ന മുംബൈ പൊലീസ് സംഘം കണ്ണൂരിലെത്തി തെളിവെടുത്തിരുന്നു. ബിനോയ്ക്ക് എതിരായ പരാതിയിൽ യുവതി നൽകിയിരുന്നത് കണ്ണൂരിലെ തിരുവങ്ങാട്ടുള്ള വിലാസമാണ്. ഈ വിലാസം തേടിയാണ് മുംബൈ പൊലീസ് സംഘം കണ്ണൂരിലെത്തിയിരിക്കുന്നത്. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘമാണ് കണ്ണൂരിലെത്തിയത്. ഇവർ ബനോയിയുടെ കുടുംബംഗങ്ങളെയും ചോദ്യം ചെയ്യുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ചാണ് ബിഹാർ സ്വദേശിനിയായ 34-കാരി ബിനോയ് കോടിയേരിക്കെതിരെ പരാതി നൽകിയിരിക്കുന്നത്.

ബിനോയ്‌ക്കെതിരെയുള്ള നടപടികൾ മഹാരാഷ്ട്രയിലെ ആഭ്യന്തര വകുപ്പ് വേഗത്തിലാക്കിയിട്ടുണ്ട്. ഇയാൾക്കെതിരെയുള്ള എഫ്.ഐ.ആർ മുംബൈ പൊലീസ് കോടതിയിൽ സമർപ്പിച്ചു കഴിഞ്ഞു. വെള്ളിയാഴ്ച അന്ധേരി കോടതിയിലാണ് എഫ്.ഐ.ആർ സമർപ്പിച്ചത്. പരാതിക്കാരിയുടെ മൊഴിയെടുത്തു കഴിഞ്ഞാൽ ഓഷിവാര പൊലീസ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങും. ബിനോയിക്കെതിരായ യുവതിയുടെ പരാതിയിൽ ഈ മാസം 13നാണ് മുംബൈ പൊലീസ് എഫ്‌.െഎ.ആർ രജിസ്റ്റർ ചെയ്തത്. ബിനോയി കോടിയേരിയോട് മൂന്നു ദിവസത്തിനകം ഹാജരാകാൻ മുംബൈ പൊലീസ് ആവശ്യപ്പെട്ടു. ഹാജരായില്ലെങ്കിൽ ബിനോയിയെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് മുംബൈ പൊലീസ് കടക്കും. കുടുംബാഗങ്ങൾ ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു. അതുകൊണ്ട് തന്നെ യുവതിയുടെ മൊഴി കോടിയേരിക്കും ഭാര്യയ്ക്കും നിർണ്ണായകമാണ്. ഇവരും കേസിൽ പ്രതിയാകാനുള്ള സാധ്യതയുണ്ട്.

പൊലീസിനെ സമീപിക്കുന്നതിനു മുമ്പേ ബിനോയ് കോടിയേരിക്കെതിരെ സി പി എം കേന്ദ്രനേതൃത്വത്തിന് യുവതി പരാതി നൽകിയിരുന്നതായി റിപ്പോർട്ട് പുറത്തു വരുമ്പോൾ വെട്ടിലാകുന്നത് പാർട്ടി കേന്ദ്ര നേതൃത്വമാണ്. നേരത്തെ ബിനോയിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസിലും പരാതി കിട്ടിയത് കേന്ദ്ര നേതൃത്വത്തിനായിരുന്നു. വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചുവെന്നാണ് കത്തു മുഖേന യുവതി പരാതി നൽകിയിരുന്നത്. വിഷയം പാർട്ടിയുടെ കേന്ദ്ര നേതൃത്വം ചർച്ച ചെയ്തിട്ടുണ്ട്. പാർട്ടിക്ക് തീർത്തും അവമതിപ്പായി സംഭവം മാറുന്നുവെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. പാർട്ടി പരിപാടികളിലും മറ്റും പങ്കെടുക്കുന്ന മക്കൾ അവകാശപ്പെടുന്നത് കമ്യൂണിസ്റ്റ് പാരമ്പര്യമാണ്. പാർട്ടി സെക്രട്ടറിയുടെ മക്കളെന്ന നിലയിലാണ് ഇവരുടെ പ്രവർത്തനമെന്ന് കേന്ദ്ര കമ്മറ്റിയും തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയണമെന്നാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നു. കുട്ടിയുടെ ഡിഎൻഎ ടെസ്റ്റ് വരെ ഇതിന് കാത്തു നിൽക്കരുതെന്നും ആവശ്യപ്പെടുന്നവരുണ്ട്. വൃന്ദാ കാരാട്ടും മറ്റും വിലയ പ്രതിഷേധത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രകാശ് കാരാട്ടും വിഷയം ചർച്ചയാക്കിയിട്ടുണ്ട്.

ശബരിമലയിൽ വലിയ പ്രതിസന്ധിയാണ് സിപിഎം നേരിടുന്നത്. അതുകൊണ്ട് തന്നെ കോടിയേരിയുടെ മക്കളുണ്ടാക്കുന്ന പ്രശ്നങ്ങൾ പാർട്ടിക്ക് താങ്ങാനാവുന്നില്ല. ഈ സാഹചര്യത്തിൽ കോടിയേരി മാറണമെന്ന അഭിപ്രായാണ് സജീവമാകുന്നത്. കോടിയേരിയുടെ മക്കളുടെ ചെയ്തികൾ തുടർച്ചയായി പാർട്ടിയെ കുഴപ്പത്തിലാക്കുന്നുവെന്നാണ് വിലയിരുത്തൽ. ബിനാമി ഇടപാടുകൾ മുതൽ പെൺകുട്ടികളെ പീഡിപ്പിച്ച് ഗർഭിണിയാക്കുന്നത് വരെയുള്ള ആരോപണങ്ങൾ ഉയർന്നിട്ടും അനങ്ങാത്ത ഒരേയൊരു അച്ഛനെന്നാണ് പാർട്ടി വൃത്തങ്ങൾ പോലും പറയുന്നത്. പാർട്ടി സെക്രട്ടറിക്കെതിരെ ഹോമവും പൂജയും അടക്കമുള്ള ആരോപണങ്ങളും ഉണ്ട്. ലാവ്ലിനിൽ കുടുങ്ങി പിണറായി രാജി വച്ചാൽ മുഖ്യമന്ത്രിയാക്കുമെന്ന് കരുതി കരുതി കുപ്പായമിട്ട് നടക്കുന്ന കോടിയേരിയെ ഒതുക്കാൻ ഈ തക്കം നോക്കുകായണ് പാർട്ടിയിലെ എതിർവിഭാഗം. കാലാവധി പൂർത്തിയാക്കാൻ കാത്തിരിക്കാതെ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന വാദം ശക്തമാക്കുകയാണ് അവർ.

നേരത്തെ ബിനോയിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം വന്ന സാഹചര്യത്തിലും പാർട്ടി ജനറൽ സെക്രട്ടറിക്ക് പരാതി ലഭിച്ചിരുന്നു. തുടർന്ന് കേന്ദ്രനേതൃത്വം ഇടപെട്ട് കോടിയേരി ബാലകൃഷ്ണനിൽനിന്ന് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. അന്നും എല്ലാം മകന്റെ വ്യക്തിപരമായ കാര്യമെന്നായിരുന്നു മറുപടി. എ്ന്നാൽ മക്കൾ വ്യക്തിപരമായ തെറ്റുകൾ തുടർന്നാൽ എന്തു ചെയ്യുമെന്നാണ് ഇപ്പോൾ ദേശീയ നേതൃത്വവും ചിന്തിക്കുന്നത്. ദുബായിൽ ഡാൻസ് ബാറിൽ മുമ്പ് ജോലി ചെയ്തിരുന്ന ബിഹാർ സ്വദേശിനിയാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയിക്കെതിരെ ലൈംഗിക ചൂഷണ പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി വർഷങ്ങളോളം ലൈംഗികചൂഷണം നടത്തിയെന്നും ഈ ബന്ധത്തിൽ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിട്ടുണ്ട്. ഇതിൽ കുട്ടിയുടെ ഡിഎൻഎ പരിശോധന അതിനിർണ്ണായകമാകും. അതുകൊണ്ട് കൂടിയാണ് കോടിയേരിയെ ആരും പിന്തുണയ്ക്കാത്തതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP