Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബേബി പെരേപ്പാടനെ അനുമോദനം; മലയാളം ഒരുക്കുന്ന അനുമോദന സമ്മേളനം 23 ന്

സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബേബി പെരേപ്പാടനെ അനുമോദനം; മലയാളം ഒരുക്കുന്ന അനുമോദന സമ്മേളനം 23 ന്

ടോബി വർഗീസ്

യർലണ്ടിലെ സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബേബി പെരേപ്പാടനെ പ്രമുഖ സാംസ്‌കാരിക സംഘടനയായ മലയാളം അനുമോദിക്കുന്നു. ജൂൺ 23 ഞായറാഴ്ച 5. 30 ന് താല പ്ലാസ ഹോട്ടലിൽ ചേരുന്ന സമ്മേളനത്തിൽ സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ മേയർവിക്കി കാസർലി മുഖ്യാതിഥി ആയിരിക്കും.

ഇന്ത്യൻ എംബസ്സി കോൺസിലർ സോംനാഥ് ചാറ്റർജി മുഖ്യ പ്രഭാഷണം നടത്തും. തദവസരത്തിൽ അയർലണ്ടിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനാ നേതാക്കൾ സംസാരിക്കുന്നതാണ്. അയർലണ്ടിന്റെ ചരിത്രത്തിൽ ഭരണ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയാണ് ബേബി പെരേപ്പാടൻ. ഭരണ കക്ഷിയായ ഫിന ഗെയ്ൽ പാർട്ടിയുടെ പ്രതിനിധി ആയിട്ടാണ് ബേബി മത്സരിച്ചതും തെരഞ്ഞെടുക്കപ്പെട്ടതും.

2006-ൽ രൂപം കൊണ്ട മലയാളം സംഘടനയുടെ സ്ഥാപകാംഗവും ആദ്യ പ്രസിഡന്റുമാണ് ബേബി പെരേപ്പാടൻ. പ്രസ്തുത യോഗത്തിലേക്ക് എല്ലാ ആളുകളെയും ഹാർദ്ദവമായി സ്വാഗതം ചെയ്തു കൊള്ളുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP