Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോകത്ത് ശുദ്ധമായ കുടിവെള്ളമില്ലാതെ 220 കോടി പേർ; 420 കോടിയോളംപേർക്ക് സുരക്ഷിതമായ ശുചിത്വസേവനങ്ങളും ലഭിക്കുന്നില്ല; ലോകാരോഗ്യസംഘടനയും യൂണിസെഫും ചേർന്നുനടത്തിയ പഠനത്തിൽ 300 കോടിയാളുകൾക്ക് കൈകഴുകാനുള്ള സൗകര്യംപോലുമില്ലെന്നും കണ്ടെത്തൽ; വെള്ളത്തിന്റെയും ശുചിത്വത്തിന്റെയും അഭാവത്തിൽ ഓരോവർഷവും മരിക്കുന്നത് അഞ്ചുവയസ്സിനുതാഴെയുള്ള 2,97,000 കുട്ടികൾ

ലോകത്ത് ശുദ്ധമായ കുടിവെള്ളമില്ലാതെ 220 കോടി പേർ; 420 കോടിയോളംപേർക്ക് സുരക്ഷിതമായ ശുചിത്വസേവനങ്ങളും ലഭിക്കുന്നില്ല; ലോകാരോഗ്യസംഘടനയും യൂണിസെഫും ചേർന്നുനടത്തിയ പഠനത്തിൽ 300 കോടിയാളുകൾക്ക് കൈകഴുകാനുള്ള സൗകര്യംപോലുമില്ലെന്നും കണ്ടെത്തൽ; വെള്ളത്തിന്റെയും ശുചിത്വത്തിന്റെയും അഭാവത്തിൽ ഓരോവർഷവും മരിക്കുന്നത് അഞ്ചുവയസ്സിനുതാഴെയുള്ള 2,97,000 കുട്ടികൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ലഭിക്കുന്ന ശുദ്ധവെള്ളം പാഴാക്കാൻ മടിയില്ലാത്തവരാണ് നമ്മൾ ഓരോരുത്തരും. അതേസമയം അത് അത്യാവശ്യത്തിനു പോലും ലഭിക്കാത്തവരെക്കുറിച്ച് നാം ചിന്തിക്കാറുമില്ല. അത്തരത്തിൽ ഞെട്ടിക്കുന്ന ഒരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ലോകത്ത് ശുദ്ധമായ കുടിവെള്ളം കിട്ടാതെ 220 കോടിയോളം ആളുകൾ കഴിയുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ.

ലോകാരോഗ്യസംഘടനയും (ഡബ്ല്യു.എച്ച്.ഒ.) യൂണിസെഫും ചേർന്നാണ് പഠനം നടത്തിയത്. 2000 മുതൽ 2017 വരെയുള്ള കാലയളവിൽ കുടിവെള്ളം, ശുചിത്വം, ആരോഗ്യപരിപാലനം എന്നീ മേഖലയിലുണ്ടായ വികസനത്തെക്കുറിച്ചും ഈമേഖലകളിലെ അസമത്വം സംബന്ധിച്ചുമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

420 കോടിയോളംപേർക്ക് സുരക്ഷിതമായ ശുചിത്വസേവനങ്ങളും ലഭിക്കുന്നില്ല. പഠനത്തിൽ 300 കോടിയാളുകൾക്ക് ഏറ്റവും അടിസ്ഥാനമായ കൈകഴുകാനുള്ള സൗകര്യംപോലും ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു.അതേസമയം, വെള്ളത്തിന്റെയും ശുചിത്വത്തിന്റെയും അഭാവത്തിൽ ഓരോവർഷവും അഞ്ചുവയസ്സിനുതാഴെയുള്ള 2,97,000 കുട്ടികളാണ് മരിക്കുന്നത്. കോളറ, അതിസാരം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നിവ മൂലമാണ് ഏറ്റവുമധികംപേർ മരിക്കുന്നത്.

രണ്ടായിരത്തിലേതിനെ അപേക്ഷിച്ച് 180 കോടി അധികം ആളുകൾക്ക് 2017 എത്തിയപ്പോഴേക്കും കുടിവെള്ളം ലഭ്യമായിട്ടുണ്ട്. അതേസമയം, അടിസ്ഥാനസൗകര്യവിതരണത്തിൽ വലിയ അസമത്വമാണുള്ളതെന്ന് യൂണിസെഫിന്റെ ഡബ്ല്യു.എ.എസ്.എച്ച്. വിഭാഗം അസോസിയേറ്റ് ഡയറക്ടർ കെല്ലി ആൻ നെയ്ലർ പറഞ്ഞു. ദരിദ്രകുടുംബങ്ങളിലുള്ളവർക്കും ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവർക്കുമാണ് ദുരിതം കൂടുതൽ. ഇവർക്ക് അടിസ്ഥാനസൗകര്യങ്ങളൊരുക്കാൻ സർക്കാരുകൾ നടപടിയെടുക്കണമെന്നും നെയ്ലർ ആവശ്യപ്പെട്ടു.

തുറസ്സായ പ്രദേശത്ത് മലമൂത്രവിസർജനം നടത്തുന്നവരുടെ എണ്ണം ഇക്കാലയളവിൽ പകുതിയിലധികം കുറഞ്ഞു. രണ്ടായിരത്തിൽ ഇത് 21 ശതമാനമായിരുന്നെങ്കിൽ 2017 എത്തിയപ്പോഴേക്കും ഒൻപതുശതമാനമെത്തി. ലോകത്താകമാനം 6.73 കോടിയാളുകളാണ് നിലവിൽ തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP