Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരഞ്ഞെടുപ്പ് ഒരുദിവസം നടന്നാൽ ഒരുസീറ്റിൽ കോൺഗ്രസ് ജയിച്ചുകയറും; ഒരേ ദിവസം നടന്നില്ലെങ്കിൽ രണ്ടുസീറ്റിലും ജയിക്കുക ബിജെപിയും; ഗുജറാത്തിൽ രണ്ടുരാജ്യസഭാ സീറ്റുകളെ ചൊല്ലി ഇരുപാർട്ടികളും രാഷ്ട്രീയ ബലാബലം തുടരുമ്പോൾ സുപ്രീംകോടതിയുടെ ഇടപടൽ; 24 നകം മറുപടി നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷന് കോടതിയുടെ നോട്ടീസ്

തിരഞ്ഞെടുപ്പ് ഒരുദിവസം നടന്നാൽ ഒരുസീറ്റിൽ കോൺഗ്രസ് ജയിച്ചുകയറും; ഒരേ ദിവസം നടന്നില്ലെങ്കിൽ രണ്ടുസീറ്റിലും ജയിക്കുക ബിജെപിയും; ഗുജറാത്തിൽ രണ്ടുരാജ്യസഭാ സീറ്റുകളെ ചൊല്ലി ഇരുപാർട്ടികളും രാഷ്ട്രീയ ബലാബലം തുടരുമ്പോൾ സുപ്രീംകോടതിയുടെ ഇടപടൽ; 24 നകം മറുപടി നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷന് കോടതിയുടെ നോട്ടീസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഗുജറാത്തിൽ ഒഴിവുള്ള രണ്ടുരാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂലൈ 5 ന് നടക്കാനിരിക്കെ, കോൺഗ്രസും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയബലാബലം രൂക്ഷമായി. രണ്ടുരാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് വെവ്വേറെ നടത്താനുള്ള തീരുമാനമാണ് തർക്കവിഷയം. തിരഞ്ഞെടുപ്പ് ഒരേ ദിവസം നടത്തണമെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. നിലവിലെ അംഗബലം അനുസരിച്ച് ഒരേ ദിവസം തിരഞ്ഞെടുപ്പ് നടന്നാൽ ഒരു സീറ്റിൽ കോൺഗ്രസിന് വിജയിക്കാനാകും. ഒരേ ദിവസം നടന്നില്ലെങ്കിൽ സഭയിൽ ഭൂരിപക്ഷമുള്ള ബിജെപിക്ക് രണ്ട് സീറ്റിലും വിജയിക്കാനാകും.

നിലവിൽ ഒരേ ദിവസമാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും രണ്ട് ഒഴിവുകളും പ്രത്യേകം പരിഗണിക്കുമെന്നും പ്രത്യേക വിജ്ഞാപനം ഇറക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഇതിനെതിരെ കോൺഗ്രസ് നേതാവ് നൽകിയ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതി നോട്ടീസയച്ചു. ഈമാസം 24-നകം മറുപടി നൽകാനാണ് കമ്മിഷനോട് ആവശ്യപ്പെട്ടത്. അതിന്റെ പിറ്റേന്ന് കേസ് പരിഗണിക്കാനും ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ അവധിക്കാല ബെഞ്ച് തീരുമാനിച്ചു. ഗുജറാത്ത് നിയമസഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംഎ‍ൽഎ.യുമായ പരേഷ് ധാനാണിയാണ് ഹർജി നൽകിയത്.

ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങളായിരുന്ന സ്മൃതി ഇറാനിയും അമിത് ഷായും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സംസ്ഥാനത്ത് ഒഴിവ് വന്നത്. വെവ്വേറെ ദിവസം തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം ഇത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹർജിക്കാരൻ പറയുന്നത്. ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഒഴിവുള്ള രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് ഒന്നിച്ച് നടത്താൻ കമ്മിഷന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

അമിത് ഷാ മത്സരിച്ച ഗുജറാത്ത് ഗാന്ധിനഗറിലെ തിരഞ്ഞെടുപ്പ് ഫലം മെയ്‌ 23-നും സ്മൃതി ഇറാനിയുടെ അമേഠിയിലെ ഫലം അതിന്റെ പിറ്റേന്നുമാണ് പ്രഖ്യാപിച്ചത്. അതിനാൽ അമിത് ഷായുടെ സീറ്റിന്റെ ഒഴിവ് പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് സ്മൃതിയുടേത് പ്രഖ്യാപിച്ചത്. ഈ സാങ്കേതികത്വം പറഞ്ഞുകൊണ്ട് രാജ്യസഭാ തിരഞ്ഞെടുപ്പ് വ്യത്യസ്ത ദിവസമാക്കുന്നത് ഭരണഘടനാവിരുദ്ധമാകുമെന്ന് കോൺഗ്രസ് പറയുന്നു.
ഗുജറാത്ത് നിയമസഭയിലെ 182 സീറ്റുകളിൽ ബിജെപി.ക്ക് നൂറും കോൺഗ്രസിന് എഴുപത്തിയഞ്ചും എംഎ‍ൽഎ.മാരാണുള്ളത്. ഏഴ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.

ജൂൺ 18ന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 25 ആണ്. ജൂലൈ അഞ്ചിന് വൈകിട്ട് അഞ്ച് മണിവരെയാണ് വോട്ടെടുപ്പ്. ജൂലൈ 9ന് മുമ്പായി എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP